എഐ ക്യാമറ പദ്ധതിയില്‍ അഴിമതി വിവാദം പുകയുമ്പോള്‍ പിണറായി മൗനത്തില്‍;ന്യായീകരിച്ച് വംശംകെട്ട് മന്ത്രിമാര്‍,എഐ ക്യാമറ പദ്ധതി രണ്ടാം ലാവ്‌ലിന്‍,ജുഡീഷ്യല്‍ അന്വേഷണം വേണം,മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് നീളുന്ന അഴിമതിക്കറ

രണ്ടാം ലാവ്‌ലിന്‍ അഴിമതിയാണിത്. കുടുംബത്തോടെ കക്കുന്നു എത്രകാലം ഇങ്ങനെ ജനം സഹിക്കണം ഇത്. എഐ ക്യാമറ വെച്ചതിലെ അഴിമതികള്‍ ഒന്നൊന്നായ് പുറത്ത് വരുമ്പോള്‍ പിണറായിയും കുടുംബവും ചേര്‍ന്ന് നടത്തുന്ന കൂട്ട കക്കല്‍ ചര്‍ച്ചയാകുന്നു. കെല്‍ട്രോണ്‍ ബാംഗ്ലൂര്‍ ക്‌നപനിക്ക് കരാര്‍ കൊടുത്തപ്പോഴേ വീണയ്ക്ക് നേരെ വിരല്‍ ചൂണ്ടപ്പെട്ടു. എന്നാല്‍ വീണയിലും തീരുന്നില്ല അഴിമതിയുടെ കുടുംബ രഹസ്യം. ഇപ്പോള്‍ പിണറായിയുടെ മകന്റെ നേര്‍ക്ക് എഐ ക്യാമറ കണ്ണ് നീളുന്നു. പിണറായി വിജയന്റെ മകന്‍ വിവേകിന്റെ അമ്മായച്ചന്‍ കൊണ്ടുവന്ന കറക്ക് കമ്പനി എഐ ക്യാമറ പദ്ധതി അടപടലം വഹിച്ചുവെന്നതാണ് കരക്കമ്പി. കെല്‍ട്രോണ്‍ വഴി ഉപകരാറിന്റെ ഒരു അയ്യര് കളിയാണ് നടന്നത്. കെ ഫോണ്‍ പദ്ധതി അതിഗംഭീരമായ് പരാജയപ്പെടുത്തിയ എസ്ആര്‍ഐടിക്ക് എഐ ക്യാമറയുടെ കരാര്‍ കൊടുക്കുന്നു. എസ്ആര്‍ഐടിക്ക് ഉപകരാര്‍ കൊടുത്തപ്പോള്‍ അഴിമതിക്ക് തറക്കല്ലിട്ടു. പിന്നെ എസ്ആര്‍ഐടി മൂന്ന് കമ്പനികള്‍ക്ക് ഉപകരാര്‍ കൊടുത്ത് അഴിമതി ഊട്ടിയുറപ്പിച്ചു. കരാറും ഉപകരാറും പോയവഴികളൊക്കെ എല്ലായിടത്തും ചര്‍ച്ചയാണ്. അതിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് പോകുന്നില്ല.
എനിക്ക് അത്ഭുതമായ് തോന്നിയത് കുടുംബത്തോടെ കക്കുന്നതിന്റെ ശാസ്ത്രീയ വശമാണ്. എങ്ങനെ സാധിക്കുന്നു ഈ തട്ടിപ്പെന്ന് ചോദിച്ചാല്‍ അതിവര്‍ക്ക് മാത്രമേ സാധിക്കു. സ്വപ്‌ന ഒരിക്കല്‍ പറഞ്ഞ വാചകം കടമെടുക്കുകയാണെ. പിണറായി മകളുടെ സാമ്രാജ്യം വളര്‍ത്തുന്നു. മകളുടെ മാത്രമല്ല മകന്റെയും. ഒരുളുപ്പും ഇല്ലാതെ കേരളത്തിലെ ജനങ്ങളെ കൊള്ളയടിച്ച് മക്കളെ വാഴിക്കുന്നു. ഈ കാശിന് തിന്നാല്‍ എങ്ങനെ ദഹിക്കും പിണറായി. രാഷ്ട്രീയക്കാര്‍ കക്കുന്നതൊന്നും പുതുമയല്ല എന്നാല്‍ ഇങ്ങനെയും കക്കുമോ. എസ്ആര്‍ഐടി ഉപകരാര്‍ കൊടുത്ത പ്രിസാഡിയോ പിണറായിയുടെ മകന്റെ അമ്മായച്ചന്റെ കറക്ക് കമ്പനി. അതും ഈ അഴിമതിക്ക് വേണ്ടി മാത്രം തട്ടിക്കൂട്ടിയ ഒരു കമ്പനി. മറ്റൊരു കമ്പനി ട്രോയ്‌സ് ഈ കമ്പനിയുമായ് മകള്‍ വീണയ്ക്ക് അടുത്ത ബന്ധം. അങ്ങനെ കെല്‍ട്രോണ്‍ കരാര്‍ കൊടുത്തത് പിണറായി കുടുംബവുമായ് അടുത്ത ബന്ധമുള്ളവര്‍ക്ക് മാത്രം. പക്ഷെ വിവാദമായതോടെ സര്‍ക്കാര്‍ പറയുന്നത് ഞങ്ങള്‍ കെല്‍ട്രോണിനെ ഏല്‍പ്പിച്ചതാണ് അവരോട് ചോദിക്കു. കെല്‍ട്രോണിനോട് ചോദിക്കുമ്പോള്‍ വിവാദങ്ങള്‍ അടിസ്ഥാന രഹിതം. പക്ഷെ അതെങ്ങനെ ശരിയാകും ഈ കമ്പനികളുടെ വേരുതപ്പി ചെല്ലുമ്പോള്‍ പിണറായി കുടുംബത്തിലേക്ക് നീളുന്നത്. പക്ഷെ ഇത് വെറും യാദൃശ്ചികം ആണ് പോലും.
കട്ടമുതലും കൊണ്ടാണ് മക്കളുടെ രാജകീയ വാഴ്ച, എന്നിട്ടും ഒരു മനസാക്ഷി കുത്തുപോലും ഇല്ല എന്നുള്ളത് അപാരം. എഐ ക്യാമറ പദ്ധതി രണ്ടാം ലാവ്‌ലിന്‍ അഴിമതിയെന്ന് ആക്ഷേപം വന്ന് കഴിഞ്ഞു. ലാവ്‌ലിനില്‍ ചില്ലറയാണോ വെട്ടിച്ചത്. അതിന്റെ അടുത്ത വേര്‍ഷന്‍ എഐ ക്യാമറ. അഴിമതിക്ക് വേണ്ടി മാത്രം കൊണ്ടുവന്ന പദ്ധതി. അതില്‍ നടന്നിരിക്കുന്ന കളി നോക്കണം. മൂന്ന് കമ്പനികളെയാണ് ടെണ്ടറിലേക്ക് സെലക്ട് ചെയ്തത്. അതില്‍ ആദ്യത്തേത്ത് സ്രിറ്റ് എന്ന കമ്പനിയാണ്. രണ്ടാമത് അശോക ബില്‍കോണ്‍ ലിമിറ്റഡ് പാലം നിര്‍മ്മിക്കുന്ന കമ്പനിയാണ്. ആ കമ്പനിയെങ്ങനെ ടെക്‌നിക്കലി സെലക്ടായെന്നതില്‍ വ്യക്തതയില്ല. ഇതില്‍ അന്വേഷണം വേണം. പത്ത് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള കമ്പനികള്‍ മാത്രമേ ടെണ്ടറില്‍ പങ്കെടുക്കാന്‍ പാടുള്ളൂവെന്നാണ് കെല്‍ട്രോണിന്റെ നിബന്ധനകളിലുള്ളത്. എന്നാല്‍ ആ നിയമവും നിബന്ധനയുമെല്ലാം ഇവിടെ മാറ്റിയെഴുതി. എസ്ആര്‍ഐടിക്ക് കരാര്‍ ലഭിക്കുന്നതിനായി നടന്ന തിരക്കഥ മാത്രമാണിതൊക്കെ. അന്വേഷണം നടത്തുമെന്ന് പറയുമ്പോഴും വ്യവസായ വകുപ്പ് മന്ത്രി കരാറിനെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. സ്വര്‍ണ്ണ കള്ളക്കടത്തിന്റെ കേന്ദ്രം, ലൈഫ് മിഷന്‍ അഴിമതിയുടെ കേന്ദ്രം, എന്നപോലെ ക്യാമറ അഴിമതിയുടെയും കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഓഫീസ് മാത്രമല്ല കുടുംബത്തോട്ടും നീളുന്ന അഴിമതി.
ആരോപണങ്ങളും വിവാദങ്ങളും വരുമ്പോള്‍ പിണറായി വിജയന്‍ മഹാ മൗനത്തിന്റെ മാളത്തില്‍ ഒളിക്കും. എന്നിട്ട് ന്യായീകരിക്കാന്‍ ആളെ ഇറ്കകും മന്ത്രിമാരും എംഎല്‍എമാരും രംഗത്ത് വന്ന് പിന്നെ മെഴുകും. എന്നാല്‍ എഐ ക്യാമറ വിവാദത്തില്‍ മന്ത്രിമാരുടെ ന്യായീകരണം അങ്ങോട്ട് ഏല്‍ക്കുന്നില്ല. കാരണം എഐ ക്യാമറയ്ക്ക് പിന്നിലെ തിരക്കഥ മുഖ്യന്റെ കുടുംബം വകയാണ്. അതുകൊണ്ട് പിന്നില്‍ നടന്ന കളികള്‍ മന്ത്രിസഭയിലുള്ളവര്‍ക്ക് പോലും വ്യക്തമല്ല. ദിവസവും മുഖ്യന്‍ എഴുതി കൊടുക്കുന്ന ക്യാപ്‌സൂള്‍ മന്ത്രിമാര്‍ വന്നിരുന്ന് പറയുന്നു. മുഖ്യന്‍ കപ്പിത്താന്‍ തന്നാണ്. ആടിയുലയില്ല ഈ കപ്പല്‍ കാരണം വേറൊരുത്തനേയും അഴിമതി നടത്താന്‍ സമ്മതിക്കില്ല.......എല്ലാ അഴിമതിയും ഞാന്‍ ഒറ്റയ്ക്ക് നടത്തുമെന്ന്...........ഇങ്ങേരിത് എന്ത് മനുഷ്യനാണ്..........മറ്റ് മന്ത്രിമാര്‍ക്കൂടെ അഴിമതി നടത്താനുള്ള ഗ്യാപ്പ് കൊടുക്കണ്ടെ. അഴിമതിയിലും ഏകാധിപത്യം വേറൊരുന്നതേയും കൈയ്യിട്ട് വാരന്‍ സമ്മക്കില്ല. കുടുംബം ഒന്നടങ്കം കേരളത്തെ വഹിക്കുന്നു. പേരിന് പോലും നല്ലൊരെണ്ണം ഇങ്ങേരുടെ കുടുംബത്തില്‍ ഇല്ലേയെന്നാണ് പരിഹാസം. എഐ ക്യാമറ കരാര്‍ ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്ത് വന്നിട്ടുണ്ട്. എന്ത് കാര്യത്തിന്. ഇവിടെ പിണറായി എറിഞ്ഞ് കെടാുക്കുന്ന കാശിന് മുകളില്‍ പറക്കില്ല നിയമങ്ങള്‍. കണ്ടില്ലെ ലാവ്‌ലിന്‍ കേസിന്റെയും,ലൈഫ് മിഷന്റെയും,ദുരിതാശ്വാസ നിധി തട്ടിപ്പിന്റെയും അവസ്ഥകള്‍. പിണരായിയുടെ രോമത്തില്‍ തൊടില്ല നിയമങ്ങള്‍. അതുതന്നെയാണ് പിണറായി വിജയന്റെ കോണ്‍ഫിഡന്‍സും. പൊതു ജനം കഴുത അത്ര തന്നെ. പക്ഷെ ഇനിയൊരു 3.0 പിണറായി കൂട്ടര്‍ സ്വപ്‌നത്തില്‍ കരുതരുത്. ജനങ്ങളെ പച്ചയ്ക്ക് വഞ്ചിക്കുന്നതിനുള്ള കൂലി അവര്‍ തന്നെ നല്‍കും. കാരണം വോട്ട് എന്നൊരു വജ്രായുധം ഈ ജനങ്ങളുടെ കൈയ്യില്‍ തന്നെയാണ്.
https://www.facebook.com/Malayalivartha


























