സുഡാനിലെ ആഭ്യന്തര സംഘര്‍ഷം... തന്നെയും മകളെയും നാട്ടില്‍ എത്തിക്കാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന സുഡാനില്‍ നിന്ന് തന്നെയും മകളെയും നാട്ടില്‍ എത്തിക്കാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും. സുഡാനില്‍ 10 ദിവസം കഴിഞ്ഞത് പേടിച്ചു വിറച്ചാണ്. ആല്‍ബര്‍ട്ട് വെടിയേറ്റ് മരിച്ചതിന് ശേഷം ഫ്‌ലാറ്റിന്റെ ഇടനാഴിയില്‍ ആണ് കഴിഞ്ഞത്. ആല്‍ബര്‍ട്ടിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് ഉം ദുര്‍മന്‍ ആശുപത്രിയിലാണ്. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാറിന്റെ വേഗത്തിലുള്ള ഇടപെടല്‍ പ്രതീക്ഷിക്കുന്നുവെന്നും ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല പറഞ്ഞു.
സുഡാനില്‍ സ്ഥിതി സങ്കീര്‍ണമായി തുടരുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. കേന്ദ്രം ഇത് ഗൗരവമായി നിരീക്ഷിക്കുകയാണ്. പലയിടത്തും വെടിനിര്‍ത്തല്‍ പാലിക്കപ്പെടുന്നില്ല. ഖാര്‍ത്തൂം കേന്ദ്രീകരിച്ചും, അംദുര്‍മാന്‍, അല്‍ഫാഷര്‍, കസാല, പോര്‍ട്ട് സുഡാന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും ഓപ്പറേഷന്‍ കാവേരി ദൗത്യം പുരോഗമിക്കുകയാണ്. ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി, പോര്‍ട്ട് സുഡാന്‍, ജിദ്ദ എന്നിവിടങ്ങളില്‍ മുഴുവന്‍ സമയ കണ്ട്രോള്‍ റൂം തുറന്നു. സുഡാനില്‍ 3100 പേരാണ് നാട്ടിലേക്ക് മടങ്ങാനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തത്.
3500 ഇന്ത്യാക്കാരും ആയിരം ഇന്ത്യന്‍ വംശജരും സുഡാനിലുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ കണക്ക്. ഇവരെ ഒഴിപ്പിക്കാനായി ചൊവ്വാഴ്ച തുടങ്ങിയ ഓപ്പറേഷന്‍ കാവേരിയിലൂടെ 1095 പേരെ ഇതുവരെ പോര്‍ട്ട് സുഡാനില്‍ നിന്നും ജിദ്ദയിലെത്തിച്ചു. സൈനിക കപ്പലുകളായ ഐഎന്‍എസ് സുമേധ, ഐഎന്‍എസ് തേഗ് എന്നിവയും, വ്യോമസേനയുടെ സി130 ജെ വിമാനങ്ങളുമുപയോഗിച്ചാണ് ഇവരെ ജിദ്ദയിലേക്ക് മാറ്റുന്നത്.
https://www.facebook.com/Malayalivartha


























