കൊളീജിയവുമായിട്ടുള്ള വിഷയം കത്തി നിൽക്കുന്നതിനിടയിൽ കേന്ദ്ര നിയമ മന്ത്രി സ്ഥാനത്തു നിന്നും കിരൺ റിജ്ജുവിന് മാറ്റം; അന്ന് അയച്ച ആ കത്ത്?

കേന്ദ്ര നിയമ മന്ത്രി സ്ഥാനത്തു നിന്നുംവിനെ മാറ്റി. അർജുൻ റാം മേഘ്വാൾ ആണ് പുതിയ നിയമ മന്ത്രി. എർത്ത് സയൻസ് വകുപ്പ് കിരൺ റിജ്ജുവിന് നൽകും. കടലമാര നീക്കമാണ കേന്ദ്രസർക്കാർ ഈ ഒരു വിഷയത്തിൽ നടത്തിയിരിക്കുന്നത്.കിരൺ റിജുവിനെ നിയമ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി കേന്ദ്ര സർക്കാരിന്റെ നടുക്കുന്ന നീക്കം തന്നെയാണിത്.
കൊളീജിയവുമായിട്ടുള്ള സുപ്രീംകോടതിക്കെതിരെ വലിയ രീതിയിലുള്ള വിമർശനം ഉന്നയിച്ച കേന്ദ്ര മന്ത്രിയാണ് കിരൺ റിജ്ജു. പരസ്യമായ രീതിയിൽ പ്രതികരിച്ചിരുന്നു അദ്ദേഹം . കൊളീജിയം സംവിധാനത്തിൽ മാറ്റം വേണമെന്ന ആവശ്യമുന്നയിച്ചരുന്നു. ആ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടയിലാണ് ഇപ്പോൾ ഇത്തരത്തിലുള്ള മാറ്റം വന്നിരിക്കുന്നത്
കൊളീജീയം-കേന്ദ്ര സർക്കാർ തർക്കം അതിർ വരമ്പുകൾ ലംഘിച്ച് പോയിരുന്നു . ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്ന സുപ്രീംകോടതി, ഹൈക്കോടതി കൊളീജിയങ്ങളിൽ സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടുവെന്ന വിവരം പുറത്ത് വന്നിരുന്നു. എന്നാൽ ഈ കാര്യത്തെ കേന്ദ്രം നിഷേധിച്ചു .
ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്ന സുപ്രീംകോടതി, ഹൈക്കോടതി കൊളീജിയങ്ങളിൽ സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം പുതിയ വിശദീകരണം നൽകി. കൊളീജിയങ്ങളിൽ അല്ല ജഡ്‌ജിമാരെ നിശ്ചയിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയുടെ പ്രതിനിധി നിർദ്ദേശമാണ് മുന്നോട്ടു വച്ചിരിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു .
കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു സുപ്രീംകോടതി ചീഫ് ജസ്റ്റിന് കത്ത് നൽകിയിരുന്നു . . കേന്ദ്രം നൽകിയ പ്രധാന പട്ടിക ജഡ്‌ജിമാർ ആരൊക്കെയാകണം എന്നത് സംബന്ധിച്ച് ആദ്യം തയ്യാറാക്കണം. പട്ടിക തയ്യാറാക്കുന്ന സമിതിയിൽ സർക്കാരിന്റെ പ്രതിനിധി വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























