Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

ബിന്ദു അമ്മിണി:ഏറെ ആക്രമണങ്ങൾക്കും തെരഞ്ഞു പിടിച്ചുള്ള കുത്തി നോവിക്കലുകൾക്കുമൊടുവിൽ അവർ കേരളം വിട്ടു

18 MAY 2023 04:09 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ബിന്ദു അമ്മിണിയെ മലയാളി അത്ര പെട്ടെന്ന് മറക്കില്ല. വിശ്വാസ സമൂഹത്തിന്റെ വികാരത്തിൽ കുത്തി നോവിച്ചു എന്ന നിലയിൽ മാത്രമല്ല, വേട്ടയാടപ്പെട്ട ദളിത എന്ന നിലയിൽ കൂടി അവർ രേഖപ്പെടുത്തപ്പെട്ടു. സിപിഎം സ്ട്രാറ്റജിയുടെ ഇരയാണ് ബിന്ദു അമ്മിണി എന്നു പറഞ്ഞാൽ എത്ര പേർക്ക് എതിർക്കാനാവും. വിപ്ലവം ഉണ്ടാക്കാൻ കച്ചകെട്ടി ശബരിമല കയറ്റിയ അതേ സിപിഎം കാർ തന്നെ അവരെ ക്രൂരമായി ആക്രമിച്ചു. അത് അവർ തന്നെ തുറന്നു പറയുകയാണ്.

സിപിഎം ഉം ഇടത് സംഘടനകളും ഒറ്റപ്പെടുത്തി എന്ന് ഫെയ്സ്ബുക്കിൽ തുറന്നടിച്ചിരിക്കുകയാണ് അവർ. നാട്ടിൽ നിൽക്കാൻ രക്ഷയില്ലാതെ അവർ ഡൽഹിയിലാണ് ഇപ്പോൾ.  സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ കയറിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി  വിശ്വാസിയായല്ല മല കയറിയത്. ചരിത്രം തിരുത്തിയെഴുതാൻ, വിശ്വാസത്തിന്റെ നെറുകയിൽ ചവിട്ടാൻ, സിപിഎം ന്റെ കുത്തിത്തിരിപ്പിൽ പെട്ട് മല കയറി എന്നു വേണം പറയാൻ.

 

പിള്ളമാരില്ലെന്ന് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞ കണ്ണൂരിൽ വേറെയും മുന്തിയ ജാതികൾ ഉണ്ടായിരുന്നിട്ടും എന്തിന് ദളിതയായ ബിന്ദു അമ്മിണിയെ അവർ ഇരയാക്കി എന്ന് ആലോചിച്ചിട്ടുണ്ടോ? അവർ ഒരു ഇരയാണെന്ന് തുടക്കത്തിൽ അവർക്കു പോലും മനസിലായില്ല എന്നതാണ് വാസ്തവം.മാത്രമല്ല അവരോടൊപ്പമുണ്ടായിരുന്ന ആക്ടിവിസ്റ്റ് കനകദുർഗ്ഗ എവിടെ? അവരെ എന്തുകൊണ്ട് ആരും ആക്രമിക്കുന്നില്ല?

ഏതായാലും  ഏറെ ആക്രമണങ്ങൾക്കും തെരഞ്ഞു പിടിച്ചുള്ള കുത്തി നോവിക്കലുകൾക്കുമൊടുവിൽ അവർ കേരളം വിട്ടു. മാത്രമല്ല ഫെയ്സ്ബുക്കിൽ ചിലതൊക്കെ വ്യക്തമായി കുറിക്കുകയും ചെയ്തു.  ഡൽഹിയിലെത്തിയ അവർ ഇനി സുപ്രീം കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. മാത്രമല്ല കേരളത്തിൽ ജീവിക്കാനാവാത്ത വിധം അവരെ ആക്രമിച്ചവരിൽ സിപിഎം സൈബർ ഗുണ്ടകളുമുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബിന്ദു അമ്മിണി.

കേരളം തന്നെ സംബന്ധിച്ച് ജീവിക്കാനാവാത്ത സ്ഥലമായി മാറിയെന്നും ഇവിടം വിടുകയല്ലാതെ മറ്റു വഴിയില്ലെന്നും ബിന്ദു അമ്മിണി ഈയിടെ പറഞ്ഞിരുന്നു. ശബരിമല കര്‍മസമിതിയുടെ ശക്തമായ പ്രതിഷേധത്തിനിടെ, കനത്ത പൊലീസ് സുരക്ഷയിലാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗയും 2019 ജനുവരിയില്‍ ശബരിമല ക്ഷേത്രത്തില്‍ കയറിയത്. ഇതിനെത്തുടര്‍ന്ന് ബിന്ദു അമ്മിണിക്ക് നേരെ പലയിടത്തും അക്രമം നടന്നിരുന്നു.

 

ശബരിമലയില്‍ കയറിയതിനു ശേഷം ആദ്യമൊക്കെ സിപിഎം പ്രവര്‍ത്തെകരും ഡിവൈഎഫ്‌ഐയും സുരക്ഷ നല്‍കിയിരുന്നു. പിന്നെപ്പിന്നെ അവരും പിന്‍വലിഞ്ഞു എന്നാണ് അടുത്തിടെ കേരളം വിടാനുള്ള തീരുമാനം ഒരു മാധ്യമത്തോട് പറയവെ അവർ വെളിപ്പെടുത്തിയത്. രണ്ടു പേര്‍ ക്ഷേത്രത്തില്‍ കയറിയിട്ടും തന്നെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ബിന്ദു അമ്മിണി പറഞ്ഞിരുന്നു.  ദലിതയായതാണ് കാരണം എന്നും ബിന്ദു പറഞ്ഞു.

എറണാകുളത്ത് പൊലീസ് കമ്മിഷണറുടെ ഓഫിസിന് മുന്നില്‍ വച്ചാണ് ആക്രമണമുണ്ടായത്.അവരെ ഓട്ടോ ഇടിച്ചു വീഴ്ത്താനും ശ്രമമുണ്ടായി. കോഴിക്കോട് ബീച്ചില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. അപ്പോഴൊക്കെ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു എന്നാണ് ബിന്ദു അമ്മിണി പറഞ്ഞത്. വിശ്വസത്തെ മുറിവേൽപ്പിച്ചു എന്നതിനപ്പുറം, ദളിതയായ ഒരാൾ ഇതിന് മുന്നിട്ടിറങ്ങി എന്ന തരത്തിലാണ് വ്ശ്വാസ സമൂഹം പോലും പെരുമാറിയത്.

സമൂഹമാധ്യമങ്ങളിലുടനീളം ഉണ്ടായ ജാതിയും, നിറവും, രൂപവും പറഞ്ഞുള്ള വയക്തിഹത്യ തന്നെ ഏതൊരു മനുഷ്യനും സഹിക്കാവുന്നതിലപ്പുറമായിരുന്നു എന്നത് മലയാലികളെല്ലാം മനസിലാക്കിയതാണ്. അപ്പോഴൊക്കെ സിപിഎം അജമ്ടയുടെ ഒപ്പം നിന്ന ബിന്ദുവിനെ പാർട്ടി നിഷ്കരുണം തള്ളിക്കളഞ്ഞു. ദളിത് എന്ന ഒറ്റ കാരണത്താൽ ആൾക്കൂട്ട ആക്രമണത്തിന് അവരെ വിട്ടുകൊടുത്തു. സ്ത്രീ സുരക്ഷയെക്കുറിച്ച് ഊറ്റം കൊള്ളുന്ന പിണറായി സർക്കാരേ.

എന്തുകൊണ്ട് ശബരിമല സ്ത്രീ പ്രവേശം എന്ന നിങ്ങളുടെ അജണ്ട നടപ്പാക്കാൻ കൂടെ നിന്ന അവരെ ഇവിടെ നിന്ന് ഓടിച്ചു. വിപ്ലവസമരങ്ങളൊന്നും നയിക്കാത്ത നിങ്ങളുടെ തരുണീമണികൾ മുന്തിയ കസേരകളിൽ വിരാജിക്കുമ്പോൾ എന്തുകൊണ്ട് അഭ്യസ്ഥ വിദ്യയായ ഈ ദളിത് സ്ത്രീയെ നിങ്ങൾ ചവിട്ടി അരച്ചു, ചവിട്ടി അരക്കപ്പെട്ടപ്പോൾ ഒറ്റപ്പെടുത്തി.


2020ല്‍ തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ അവർ ശ്രമം നടത്തി. എന്നാല്‍ അദ്ദേഹത്തിന്റെ ഓഫിസ് അതു തടഞ്ഞു. പിന്നെ എങ്ങനെയാണ് കാര്യങ്ങള്‍ ധരിപ്പിക്കുക?െന്നാണ് ബിന്ദു ചോദിക്കുന്നത്. ബിന്ദുവിന്റെ പോസ്റ്റിൽ പറയുന്നതിങ്ങനെ..ആദിവാസി ദളിത്‌ മുസ്ലിം അതിക്രമങ്ങളിൽ കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു പുരോഗമന പരം ആണ് എന്ന്‌ എനിക്ക്‌ അഭിപ്രായം ഇല്ല.
അത് എന്റെ അനുഭവം കൂടി ആണ്.

ഞാൻ ഒരു ഇടതു പക്ഷ ചിന്താഗതിക്കാരി ആയിരിക്കുമ്പോൾ തന്നെ ചില കാര്യങ്ങൾ പറയാതിരിക്കാനാവില്ല. എന്നാണ് ഫെയ്സ് ബുക്ക് പോസ്റ്റിൽ അവർ പറയുന്നത്. കോഴിക്കോട് പൊയില്‍ക്കാവ് സ്വദേശിയായ ബിന്ദു കഴിഞ്ഞ മാര്‍ച്ച് വരെ ഗവ. ലോ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയിരുന്നു. അതിനു മുമ്പ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ തലശ്ശേരി ക്യാംപസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ചു.  സുപ്രീകോടതിയിൽ അഭിഭാഷകയായ അവർ പ്രശസ്ത അഭിഭാഷകൻ മനോജ്‌ സെൽവന്റെ ഓഫിസിൽ ജോയിൻ ചെയ്തു പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഡൽഹിയിലെത്തി എന്ത് ചെയ്യുമെന്ന്‌ പോലും ഉറപ്പില്ലാതെയാണ് പ്രത്യേക സാഹചര്യത്തിൽ കേരളം വിട്ടുപോരാൻ തീരുമാനിച്ചതെന്നും എന്നാൽ, അതിനൊക്കെ മുകളിലാണ് കഴിഞ്ഞ കുറേ വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അവർ കുറിച്ചു.കേരളത്തിൽ, തന്നെ മാറ്റിനിർത്തുന്നതിൽ സർക്കാർ, സി.പി.എം, സി.പി.ഐ, ലിബറൽ സ്പേസിൽ നിൽക്കുന്ന ചിലർ, കോൺഗ്രസ്‌ തുടങ്ങി എല്ലാവരും ഉണ്ട്. പക്ഷേ പുതുതലമുറയിൽ പെട്ടവരുടെ സ്നേഹം ഞാൻ അനുഭവിച്ചറിഞ്ഞതാണ് എന്ന് അവർ പറയുന്നു.

പിന്തുണക്കുന്നവരുടെ സ്നേഹം തിരസ്കരിച്ചിട്ടല്ല ഞാൻ കേരളം വിട്ടത്. ആ സ്നേഹം കൂടെ കൂട്ടിയിട്ടാണ് പോന്നത്. ലോകത്തിന്റെ ഏത് കോണിൽ ആണെങ്കിലും ഇടപെടേണ്ട വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുമെന്നും അവർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. 2019 നവംബർ 26ന് കൊച്ചിയിൽ സംഘ്പരിവാറുകാർ ഇവരുടെ കണ്ണിൽ മുളകുവെള്ളമൊഴിച്ചിരുന്നു. കുരുമുളക് സ്പ്രേയും അടിച്ചിരുന്നു.

സിറ്റി പൊലീസ് കമീഷണർ ഓഫിസിന് സമീപം നടന്ന സംഭവത്തിൽ പ്രതിയായ സംഘ്പരിവാറുകാരനെ കസ്റ്റഡിയിലെടുത്തെങ്കിലും നടപടിയുണ്ടായില്ല. കൊയിലാണ്ടി പൊയിൽക്കാവിലെ വീടിന് സമീപം പലവട്ടം ഭീഷണിയുമായി പലരും നിലയുറപ്പിച്ചിരുന്നു. പൊലീസ് സംരക്ഷണം നേരത്തെയുണ്ടായിരുന്നെങ്കിലും പൊലീസുകാരിയടക്കം മോശമായി പെരുമാറിയതിൽ ഡി.ജി.പിക്ക് പരാതി നൽകിയപ്പോൾ സംരക്ഷണം തന്നെ പിൻവലിച്ചു.

പൊയില്‍ക്കാവിൽനിന്ന് വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബസ് ഡ്രൈവര്‍ അസഭ്യം പറഞ്ഞ കേസിൽ നടക്കാവ് പൊലീസ് കേസെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. കൊയിലാണ്ടിയിൽവെച്ച് ഓട്ടോ ഇടിപ്പിച്ചതിനെ തുടർന്ന് മൂക്കിന് പരിക്കേറ്റു. വധശ്രമത്തിന് കേസെടുത്തിട്ടും ഓട്ടോ കണ്ടെത്താൻ പോലും പൊലീസ് തയാറായില്ല. ഇത്തരത്തിൽ ദളിതയെന്ന ഒറ്റ കാരണത്താലാണ് ശബരിമലയെന്നും വികാരം വ്രണപ്പെടുത്തലെന്നും പറഞ്ഞ് അവരെ ആക്രമിച്ചത്.

സോഷ്യലിസം പറയുന്ന ഇടത് പാർട്ടികളുടെ പൊയ്മുഖവും ഇതിലൂടെ വലിച്ചു കീറപ്പെടുകയാണ്. ജാതിയും മതവുമൊക്കെ മാറ്റി വച്ചാൽ അവർ ഒരു സ്ത്പരീയാ്, മനുഷ്യനാണ്. ആ പരിഗണന പോലും അവർക്ക് കൊടുക്കാൻ ഇടതു സംഘടനകൾക്ക് ആയില്ലെങ്കിൽ,  ഇടത് സ്ട്രാറ്റജി നടപ്പാക്കാൻ ഒപ്പം നിന്ന അവരെ സംരക്ഷിക്കാനായില്ലെങ്കിൽ....മനം മടുത്ത് അവർ സംസ്ഥാനത്തു നിന്നു തന്നെ ഓടി രക്ഷപെട്ടെങ്കിൽ..

.ഇവിടെ പുലരുന്നത് എന്ത് രാഷ്ട്രീയമാണ്? അത് വ‍ത്തികെട്ട ജാതി രാഷ്ട്രീയമാണ്. കൊടിപിടിക്കുന്ന ദളിതർ ഓർക്കുക, നിങ്ങളെ തെരുവുപട്ടിയെപ്പോലെ തല്ലിച്ചതക്കാനും, അതു നോക്കിനില്ഡക്കാനുമേ ഇവിടെ ആളുണ്ടാവൂ. ഒരു വിപ്ലവത്തിന്റെയും മധുരമൂട്ടാൻ ആരും ഒപ്പമുണ്ടാകില്ല. കാരണം കാലം ഇപ്പോഴും വേർതിരിവിന്റേതു തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (8 minutes ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (33 minutes ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (35 minutes ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (39 minutes ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (1 hour ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (1 hour ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (2 hours ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (2 hours ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (3 hours ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (3 hours ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (3 hours ago)

Malayali Vartha Recommends