Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

ഞങ്ങൾ മികച്ച സ്ത്രീ സൗഹാർദ്ദ പാർട്ടിയാണ്. സ്ത്രീകളെ കൈവെള്ളയിലാണ് കാക്കുന്നത്. പക്ഷേ പെൺകുട്ടിയെ നേതൃസ്ഥാനത്തേക്ക് വരാൻ സമ്മതിക്കില്ല. അതും ഈ പാർട്ടിയുടെ ഒരു കരുതലായി മാത്രം കണ്ടാൽ മതി.

18 MAY 2023 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ഞങ്ങൾ മികച്ച സ്ത്രീ സൗഹാർദ്ദ പാർട്ടിയാണ്. സ്ത്രീകളെ കൈവെള്ളയിലാണ് കാക്കുന്നത്. പക്ഷേ പെൺകുട്ടിയെ നേതൃസ്ഥാനത്തേക്ക് വരാൻ സമ്മതിക്കില്ല. അതും ഈ പാർട്ടിയുടെ ഒരു കരുതലായി മാത്രം കണ്ടാൽ മതി. ഇതുവരെ കണ്ട ചരിത്രമൊക്കെ സ്ത്രീകളെ കരുതിയുള്ളതായിരുന്നല്ലോ? വനിതാ മതിൽ കെട്ടുന്നു, വനിതാ ഇടനാഴി പണിയുന്നു, വനിതാ കാത്തിരിപ്പ് കേന്ദ്രം പണിയുന്നു..

അങ്ങനെ മൊത്തെ വനിതാ സൗഹൃദം. പക്ഷേ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച പെൺകുട്ടിയെ ഞങ്ങൾ യൂണിവേഴ്സിറ്റിയിലേക്ക് വിടൂല്ല. അത് ഞങ്ങടെ കരുതലാണ് ഹേ!. പ്രധാന സംഭവത്തിലേക്ക് വരും മുൻപ്   ഈ സർക്കാരിന്റെ സ്ത്രീ കരുതലിന്റെ ഒരു നേരനുഭവം നിങ്ങളുമായി പങ്കുവയ്ക്കാം.  

ലക്ഷക്കണക്കിന് വനിതകളെ അണിനിരത്തി സർക്കാർ വനിതാമതിൽ നിർമ്മിച്ചത് എല്ലാവർക്കും ഓർമ്മയിലുണ്ടാവും. 2019 ലായിരുന്നു സ്ത്രീ ശാക്തീകരണത്തിന്റെ മാതൃക എന്നൊക്കെ പറഞ്ഞ്  മതിൽ തീർത്തത്.  എന്തൊക്കെ പ്രഹസനമാണ് അന്ന് നടത്തിയത്. എത്ര സർക്കാർ ഉദ്യോഗസ്ഥരെയാണ് ഇതിനായി പണിയെടുപ്പിച്ചത്.

അന്ന് സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ താൽക്കാലിക ഉദ്യോഗസ്ഥയായ എനിക്കും ഇതിന്റെ ഏകോപന ചുമതല ഉണ്ടായിരുന്നു. വിജയകരമായി, സർക്കാരിന് വേണ്ടി അന്ന് നടത്തുമെന്നറിഞ്ഞു. പക്ഷേ, ഒരു ദിവസം ഞാൻ അടക്കമുള്ള കാൽക്കാലിക ജീവനക്കാർ രാവിലെ പതിവുപോലെ ജോലിക്കെത്തിയപ്പോൾ സ്താനത്ത് വേറൊരാൾ.

സെക്രട്ടേറിയറ്റിലെ വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ, അവരെയൊക്കെ തെരഞ്ഞെടുത്തു നിയമിച്ചതാണ്, അത് നിങ്ങളെ അറിയിക്കണം എന്ന് നിയമം ഒന്നുമില്ലല്ലോഎന്നായിരുന്നു മറുപടി. നേരിട്ടു പോയി അന്ന് ഡയറക്ടറായിരുന്ന, പിന്നീട് ലൈഫ്മിഷൻ അഴിമതിക്കേസിൽ പെട്ട, യു വി ജോസ് ഐഎഎസ് നെ കണ്ടു. അപ്പോൾ പറഞ്ഞ വാക്കുകൾ ഇന്നും ഓർക്കുന്നു.

തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിങ്ങളെ നിയമിക്കാൻ ബുദ്ധിമുട്ടാണ്, കാരണം സ്ത്രീകളെ ഇനി അവിടെ അതേ തസ്തികയിൽ എടുക്കണ്ട എന്നാണ് സർക്കാർ തീരുമാനം. എന്ന്. എന്തുകൊണ്ട് എന്നു ചോദിച്ചപ്പോൾ വളരെ ധാർഷ്ട്യത്തോടെയാണ് തിരിച്ച് സംസാരിച്ചത് എന്ന് ഇപ്പോഴും ഓർക്കുന്നു.

സ്ത്രീകളെക്കൊണ്ട് ആ തസ്തിക മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല എന്നായിരുന്നു അയാളുടെ മറുപടി.  തുടർന്ന് പബ്ലിക്കേഷൻസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായ ഒരു സ്ത്രീയോട് സംസാരിച്ചു. അവരും എന്തൊക്കെയോ മുൻകൂട്ടി തീരുമാനിച്ചതുപോലെ ,സ്ത്രീകളോട് എന്തോ വൈരാഗ്യമുള്ലതുപോലെയാണ് സംസാരിച്ചത്.

  എന്തൊരു വിരോധാഭാസമാണ് അതെന്ന് പിന്നീടെനിക്ക് തോന്നി. ഇന്ന്   ഈ വാർത്ത കേട്ടപ്പോൾ ഒട്ടും അതിശയം തോന്നിയില്ല. കാരണം, സ്ത്രീ സൗഹൃദ പാർട്ടിയുടെ അവസ്ഥ ഇതാണ്. ഇനി വാർത്തയിലേക്ക് വരാം.  കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെൺകുട്ടിക്കു പകരം സംഘടനാനേതാവായ ആൺകുട്ടിയുടെ പേരു ചേർത്തു എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആൾമാറാട്ടം നടത്തിയിരിക്കുകയാണ് തിരുവനന്തപുരത്ത്.

ലക്ഷ്യം സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ പേരു ചേർക്കപ്പെട്ട ആ കുട്ടി നേതാവിനെ എത്തിക്കുക...കേരള യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കാട്ടാക്കട ക്രിസ്ത്യൻ കോളജിലാണു ഈ തരംതാണ ആൾമാറാട്ട സംഭവം. ഡിസംബർ 12നു നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിലെ ആരോമലും അനഘയും ജയിച്ചു.

 എന്നാൽ, കൗൺസിലർമാരുടെ പേരുകൾ കോളജിൽനിന്നു യൂണിവേഴ്സിറ്റിയിലേക്കു നൽകിയപ്പോൾ അനഘയ്ക്കു പകരം കോളജിലെ ഒന്നാം വർഷ ബിഎസ്‍സി വിദ്യാർഥി എ.വിശാഖിന്റെ പേരാണ് നൽകിയത്. എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണു വിശാഖ്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിരുന്നതേയില്ല എന്നതാണ് ഗൗരവകരം.

കോളജുകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട യുയുസിമാരിൽനിന്നാണു വോട്ടെടുപ്പിലൂടെ സർവകലാശാല യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കുക. വിശാഖിനെ കേരള സർവകലാശാലാ യൂണിയൻ ചെയർമാൻ പദവിയിൽ എത്തിക്കാൻ വേണ്ടിയാണ് കോളജ് തലത്തിൽ കൃത്രിമം കാട്ടിയതെന്നാണു വിവരം. 26നാണു സർവകലാശാല യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പിൽ മൽസരിക്കാതിരുന്ന ആളെ പോലും പേര് കൃത്രിമമായി ചേർത്ത് ഒരു സ്ഥാനത്തെത്തിക്കാനും കൂടെ സ്ഥാനത്തിനർഹയായ പെൺകുട്ടിയെ ഒഴിവാക്കാനും കാണിച്ച മനസുണ്ടല്ലോ, അത് ഈ വിപ്ലവ പാർട്ടിക്കേ ഉണ്ടാവൂ. അത്ര ത്യാഗോജ്വലമായ പരിപാടികളാണ് ഇവരുടേത്.

അനഘ ഒരു കാര്യം മനസിലാക്കണം, ഈ വാർത്ത പുറത്തായതോടെ ചിലപ്പോൾ ഇനി നിരന്തരം ഇവർ നിങ്ങളെ മാനികമായി പീഡിപ്പിക്കാം, വൃത്തികെട്ട ദാർഷ്ട്യം കാണിച്ച് വേണ്ടിത്തും വേണ്ടാത്തിടത്തും ചൊറിഞ്ഞുകൊണ്ടേയിരിക്കാം, നിന്നെ അപകീർത്തിപ്പെടുത്താൻ നോക്കിയേക്കാം. അതിലൊന്നും തളരരുത്.  ഈ സംഭവത്തിലെ ഏറ്റവും വല്യ തമാശ എന്തെന്നുവച്ചാൽ, സിപിഎമ്മിലെയും എസ്എഫ്ഐയിലെയും ചില നേതാക്കളുടെ സമ്മർദത്തിന്റെ ഫലമായാണു ക്രമക്കേടു നടത്തിയതെന്നാണു സൂചന ലഭിക്കുന്നത്.

യുയുസി ആയി ജയിച്ച പെൺകുട്ടി രാജിസന്നദ്ധത അറിയിച്ചതുകൊണ്ടാണു മറ്റൊരാളെ നിർദേശിച്ചതെന്നു കോളജ് പ്രിൻസിപ്പൽ ഡോ.ജി.ജെ.ഷൈജു  ഒരു മാധ്യമത്തോട്   പ്രതികരിക്കുകയുണ്ടായ. എന്നാൽ, ഇങ്ങനെ ചെയ്യാൻ നിയമപരമായി കഴിയില്ല. അനഘ സ്വമേധയാ പിന്മാറിയതാണോ, നിർബന്ധപൂർവ്വം പിൻമാറിയതാണോ എന്ന് പുറത്തറിയാൻ  ഇനി സാധ്യത ഇല്ല.

അതിനുള്ള പഴുതൊക്കെ അടക്കാനുള്ള കൊനഷ്ട് കയിലിരിപ്പ് SFIക്ക്ുണ്ട്. കെ.കെ ഷൈലജ ടീച്ചറ്‍ മികച്ച ആരോഗ്യമനത്രിയായിരുന്നു. എന്നാൽ തന്ത്രപൂർവ്വം അവരെ നീക്കിയത് മലയാളികളെല്ലാം ശ്രദ്ധിച്ച സംഭവമാണ്. കോവിഡ് കനത്ത സമയത്ത് ദിവസേനെയുള്ള വാർത്താസമ്മേലനത്തിൽ ആദ്യമൊക്കെ ഷൈലജ ടീച്ചർ മരണ നിരക്കും രോഗബാധിതരുടെ കണക്കും വിവരിക്കുന്നതൊക്കെ കണ്ടു.

എന്നാൽ അവരുടെ ഇമേജ് കൂടുന്നത് കണ്ട പാടെ പതിയെ അടുത്തിരുന്ന മുഖ്യമന്ത്രി കസേരവലിച്ച് വീഡിയോ ഫ്രെയിമിൽ നിന്നും ഷൈലജ ടീച്ചറെ സൈഡാക്കി.ഇപ്പോഴത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ്ജും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും, യൂത്ത് കമ്മിഷൻ അധ്യക്ഷയായിരുന്ന ചിന്താ ജെറോമും ഒക്കെ സ്ത്രീ സൗഹ-ദമെന്ന പേരിന് വേണ്ടി മാത്രം പദവിയിലെത്തിയതാണെന്നും, 5 കാശിന് പണിയില്ലാത്ത ഇവർക്കു വേണ്ടി ഭരിക്കുന്നതൊക്കെ മറ്റാരെങ്കിലുമൊക്കെ ആണെന്നും മനസിലാക്കാൻ വല്യ പഠിപ്പിന്റെ ആവശ്യമൊന്നുമില്ല. ഏതൊരാൾക്കും മനസിലാവും.  


   സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കും കേരള യൂണിവേഴ്സിറ്റിക്കും ക്രിസ്റ്റ്യൻ കോളേജിലെ ആൾമാറാട്ടം സംബന്ധിച്ച പരാതി കിട്ടിയിട്ടുണ്ട് എന്നറിയുന്നു. ആൾമാറാട്ടത്തിന് ഒത്താശ ചെയ്തവർ കൂട്ടത്തിലുള്ളപ്പോൾ എന്ത് നടപടി. പാർട്ടിക്കോടതി ഇതും വെറുതെവിടുമായിരിക്കും. കാരണം ഇത്തരം അനധികൃത നടപടികൾ കാിക്കാനുള്ള ചങ്കൂറ്റമാണല്ലോ പാർട്ടിക്കാരന്റെ കൈമുതലായി ഇവരൊക്കെ കണക്കാക്കുന്നത്. പാർട്ടിക്കുള്ളിൽ ലൈംഗിക അതിക്രമം കാണിക്കുന്നവരെ പാർട്ടിക്കോടതി കണ്ടില്ലെന്നു വയ്ക്കുക, ഇത്തരം സംഭവങ്ങലിൽ സ്ത്രീകളെ മാത്രം ഒറ്റപ്പെടുത്തി വീണ്ടും അപകീർത്തിപ്പെടുത്തുക, ഇവയാണ് കേട്ടിട്ടുള്ലതൊക്കെ. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (5 minutes ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (30 minutes ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (32 minutes ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (36 minutes ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (1 hour ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (1 hour ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (2 hours ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (2 hours ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (3 hours ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (3 hours ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (3 hours ago)

Malayali Vartha Recommends