കെഎസ്ഇബി നഷ്ടത്തിൽ...കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും തിരിച്ചടിയായി...വൈദ്യുതി നിരക്ക് കൂട്ടാൻ നടപടി തുടങ്ങിയിട്ടുണ്ട്....റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂര്‍ത്തിയാക്കി....യൂണിറ്റിന് 25 പൈസമുതൽ 80 പൈസ വരെ കൂടിയേക്കും...

സർക്കാരിന് എന്ത് കാര്യത്തിലും നഷ്ട്ടം സംഭവിച്ചാൽ പേടിക്കാൻ ഒന്നുമില്ല കാരണം പിഴിയാനായി ഇവിടെ ജനം ഉണ്ടല്ലോ എന്നുള്ളത് തന്നെ...എല്ലാം മേഖലയിലും വരുന്ന വില കയറ്റം കൊണ്ട് ജനം പൊരുതി മുട്ടിയിരിക്കുകയാണ്..സാധാരണ ജനങ്ങളെ അപേക്ഷിച്ച് ഇന്നിവിടെ ജീവിക്കുക എന്ന് പറയുന്നത് തന്നെ വലിയ ചിലവായി മാറുകയാണ്..അതിനു ഇടയിലാണ് കെഎസ്ഇബി കൂടെ പണി തന്നു ഇരുട്ടിൽ കിടക്കേണ്ട അവസ്ഥ വരുന്നത്..അതുകൊണ്ട് കെഎസ്ഇബി നഷ്ടത്തിലായതിനാൽ വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി വ്യക്തമാക്കി.ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും തിരിച്ചടിയായി. കമ്പനികൾ കൂടിയ വിലക്ക് ആണ് വൈദ്യുതി തരുന്നത്. അതേ സമയം സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയാകുന്ന നിരക്ക് വർധന ഉണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിരക്ക് കൂട്ടാൻ നടപടി തുടങ്ങിയിട്ടുണ്ട്.റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.യൂണിറ്റിന് 25 പൈസമുതൽ 80 പൈസ വരെ കൂടിയേക്കും .ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരാൻ സാധ്യതയുണ്ട്.കഴിഞ്ഞ തവണ 6.6 ശതമാനം നിരക്ക് കൂട്ടിയിരുന്നുഅഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ദ്ധനക്കാണ് കെഎസ്ഇബി നിര്‍ദ്ദേശങ്ങൾ സമര്‍പ്പിച്ചത്. നാല് മേഖലകളായി തിരിച്ച് വിശദമായ തെളിവെടുപ്പ് നടത്തി.
കൂടുതൽ വിവരശേഖരണത്തിന്‍റെ ആവശ്യം വരുന്നില്ലെന്ന് കമ്മീഷൻ വിലയിരുത്തിയതോടെയാണ് നിരക്ക് വര്ദ്ധനക്ക് കളമൊരുങ്ങുന്നത്.ഏപ്രിൽ ഒന്നിനായിരുന്നു പുതിയ നിരക്കുകൾ നിലവിൽ വരേണ്ടത്. നടപടി ക്രമങ്ങളിലുണ്ടായ കാലതാമസം കാരണം പഴയ താരിഫ് ജൂൺ 30 വരെ തുടരാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകുകയായിരുന്നു വാണിജ്യ വ്യവസായ ആവശ്യങ്ങൾ കൂടി പരിഗണിച്ച് കൂടുതൽ വിലകൊടുത്ത് പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അധിക ഭാരം ഗാര്‍ഹിക ഉപയോക്താക്കളിൽ അടിച്ചേൽപ്പിക്കുരുതെന്ന ആവശ്യം റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പിലുയര്‍ന്നിരുന്നു, അടുത്തിടെ സർചാർജ്ജ് കൂടിയതിൻറെ ഷോക്കിലിരിക്കെയാണ് ജനത്തിന് മേൽ അടുത്ത ഇരുട്ടടിവരുന്നത് കൂടാതെ..ഭരണ പ്രതിപക്ഷ യൂണിയനുകളുടെ പണിമുടക്ക് ഭീഷണി അവഗണിച്ച് സ്മാര്‍ട്ട് മീറ്റര്‍ നടപടികളുമായി കെഎസ്ഇബി മുന്നോട്ട്. ടെണ്ടര്‍ സമര്‍പ്പിച്ച നാല് കമ്പനികളില്‍ നിന്ന് മൂന്ന് പേരെ തെരഞ്ഞെടുത്ത് തുടര്‍ നടപടികളിലേക്ക് ബോര്‍ഡ് കടന്നു. സംഘടനകളുടെ എതിര്‍പ്പൊഴുവാക്കാന്‍ ട്രേഡ് യൂണിയനുകളുമായി ഈ മാസം 24ന് വൈദ്യുതി മന്ത്രി ചര്‍ച്ച നടത്തും.സ്മാര്‍ട്ട് മീറ്റര്‍ സംബന്ധിച്ച് സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കുന്നതുവരെ ടെണ്ടര്‍ നടപടികള്‍ നിര്‍ത്തിവക്കുമെന്നാണ് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി യൂണിയനുകള്‍ക്ക് ഉറപ്പ് കൊടുത്തത്.
അതെല്ലാം മാറ്റി നിര്‍ത്തി ദ്രുതഗതിയില്‍ നടപടികളുമായി കെഎസ്ഇബി മാനേജ്മെന്‍റ് മുന്നോട്ട് പോവുകയാണ്. ഈ മാസം 15ന് ടെണ്ടര്‍ പൊട്ടിച്ചു. അടുത്ത മാസം 10ന് മുമ്പ് ടെണ്ടര്‍ ഇവാലുവേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ബോര്‍ഡ് നീക്കം.2500 കോടി രൂപയുടെ പദ്ധതി 2025ല്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം. ലോകസഭ തെരഞ്ഞെടുപ്പൊക്കെ പരിഗണിച്ച് ഒരു വര്‍ഷം കൂടി സമയപരിധി നീട്ടി നല്‍കുമെന്ന പ്രതീക്ഷ കെഎസ്ഇബിക്ക് ഉണ്ട്. ഇപ്പോഴത്തെ യൂണിയന്‍ പ്രക്ഷോഭം അവഗണിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ പദ്ധതി ആകെ താളം തെറ്റുമെന്നതാണ് ആശങ്ക. സ്മാര്‍ട്ട് മീറ്റര്‍ വ്യാപനത്തിന്‍റെ നടത്തിപ്പ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആര്‍ഇസി പിഡിസിഎല്ലിന് നല്‍കണമെന്നതായിരുന്നു മാനേജ്മെന്‍റ് ആഗ്രഹം. യൂണിയനുകളുടെ കടുത്ത എതിര്‍പ്പാണ് ഈ തീരുമാനത്തിന് തിരിച്ചടിയായത്.
https://www.facebook.com/Malayalivartha
























