Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

ബാലരാമപുരത്ത് നടന്നത് ഇന്‍സ്റ്റിറ്റിയൂഷന്‍ മര്‍ഡറാണ്.മതപഠന കേന്ദ്രങ്ങൾ നിമപരമാണോ,അല്ലയോ? മതത്തിന്റെ ചട്ടക്കൂടില്‍ ഇസ്‌ലാമിക പഠനം എന്ന തലക്കെട്ടില്‍ നാടുനീളെ ഫ്‌ളെക്‌സടിച്ചാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

18 MAY 2023 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം ബാലരാമപുരത്ത് 17 കാരിയായ അസ്മിയ എന്ന പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ, മതപഠന കേന്ദ്രത്തിൽ കാണപ്പെട്ട സംഭവത്തിൽ തീരെ ഗൗരവകരമല്ലാത്ത സമീപനമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുള്ളതെന്ന് നിസ്സംശയം പറയാം.   അതീവ ഗൗരവത്തോടെ കാണേണ്ട ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ ആണ് നടന്നിരിക്കുന്നത് എന്ന് ഇതിനെ വിലയിരുത്താം.

എന്നിട്ടും ഒരു സിപിഎം നേതാവ് പോലും ഇക്കാര്യം ശബ്ദിക്കുന്നില്ല.   അത്യന്തം ഗൗരവമായി കാണേണ്ട കാര്യം അവിടെ നടന്ന മനുഷ്യാവകാശ ലംഘനം തന്നെയാണ് . ഏഴുദിവസത്തിനിടെ ഒരു തവണ മാത്രമാണ് ഒരു വിദ്യാര്‍ത്ഥിക്ക് വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ സാധിക്കുന്നതെങ്കില്‍ ജയിലിന് സമാനമാണ് ആ വിദ്യാഭ്യാസ സ്ഥാപനം എന്ന് വിലയിരുത്തേണ്ടി വരും.

സർക്കാരിന്റെയും സംവിധാനങ്ങളുടെയും മൂക്കിനു താഴെ ഇത്തരത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ നിമപരമാണോ,അല്ലയോ? മതത്തിന്റെ ചട്ടക്കൂടില്‍ ഇസ്‌ലാമിക പഠനം എന്ന തലക്കെട്ടില്‍ നാടുനീളെ ഫ്‌ളെക്‌സടിച്ചാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്താണ് ആ ചട്ടകൂട്..?വ്യക്തികളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് മതത്തെ വികലമാക്കി ഇസ്‌ലാം എന്നാല്‍ ജയിലിന് സമാനമായ ഒരു ജീവിതസംഹിതയാണെന്ന് പഠിപ്പിക്കുന്നതാണോ.

 

ജംഷിദ് പള്ളിപ്പുറം എന്ന മാധ്യമപ്രവർത്തകൻ സമൂഹമാധ്യമത്തിൽ ചോദിച്ചിരിക്കുന്ന  ഈ ചോദ്യങ്ങൾ ശരിയാണെന്ന് ഞങ്ങൾക്കും തോന്നി.  ബാലരാമപുരത്ത് നടന്നത് ഇന്‍സ്റ്റിറ്റിയൂഷന്‍ മര്‍ഡറാണ്. കൊലപാതകമാണ്. കുറ്റക്കാരായ ആളുകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണം. അസ്മിയക്ക് നീതി ഉറപ്പാക്കണം. പീഡിപ്പിച്ചും അവകാശങ്ങള്‍ നിഷേധിച്ചും എന്തുതന്നെ പഠിപ്പിച്ചാലും ആ പെണ്‍കുട്ടിയെ കൊന്നവരോട് പടച്ചോന്‍ പൊറുക്കില്ല. എന്നാണ് ആ മാധ്യമപ്രവർത്തകൻ കുറിച്ചിരിക്കുന്നത്.


സിപിഎം ന്റെ ന്യൂനപക്ഷ പ്രീണന നയത്തിന്റെ അതി ക്രൂരമായ വകഭേദമാണ്  അസ്മിയ മരണത്തിലെ ഇപ്പോൾ കാണുന്ന നിശ്ശബ്ദത. 17 കാരിയായ ഒരു പെൺകുട്ടിയാണ് ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഏതു നയത്തിന്റെ പേരിലാണെങ്കിലും കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. സർക്കാർ അത് ഉറപ്പുവരുത്തുക തന്നെ വേണം. എല്ലാ പൗരനും നീതിക്ക് അവകാശമുണ്ട് എന്നിരിക്കെ അസ്മിയയുടെ മാതാവിന്റെയും ബന്ധുക്കളഉടെയും ആവശ്യം സർക്കാരോ, സിപിഎം ഓ കണ്ട ഭാവമില്ല.


മാത്രമല്ല, എല്ലാത്തിനും പ്രതികരിക്കുന്ന യുവജന സംഘടനകളും പൊതു പ്രവർത്തകരും, മഹിളാ അസ്സോസിയേഷനുകളും ഈ സംഭവത്തിൽ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇതൊരു മതപാഠശാല എന്നതിനപ്പുറം മനുഷ്യത്വരഹിതമായ സംവിധാനമായി കണ്ടെങ്കിലും മനുഷ്യാവകാശ കമ്മിഷനും, ഇതര സംഘടനകളും പ്രതികരിക്കേണ്ടതാണ്. ആരെയാണ് ഇവരൊട്ടെ പേടിക്കുന്നത്? ഈ സർക്കാർ ഭരണത്തിലിരിക്കുമ്പോൾ ഇവിടെ ഇതല്ല ഇതിലപ്പുറം നടന്നാലും മിണ്ടരുത് എന്ന് സ്വയം ബോധ്യമുള്ളതുപോലെയാണ് .....

എന്തുകൊണ്ട് മത ന്യൂനപക്ഷമായ ഇസ്ലാമിനെ തൊടാൻ സർക്കാരും സംവിധാനങ്ങളും മടിക്കുന്നത്? തീവ്ര ഇസ്ലാം രാഷ്ട്രങ്ങൾ വരെ പുരോഗമനത്തിനായി ,വികസനത്തിനായി ഇളവുകൾ വുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേരളം പോലൊരു സംസ്ഥാനത്ത് ഇവയൊക്കെ നടക്കുന്നതെന്നോർക്കണം. വോട്ട് രാഷ്ട്രീയത്തിന്റെ പേരിൽ തീവ്ര മതവികാരം വളർത്തിയെടുത്ത് തമ്മിലടിപ്പിക്കുന്ന പ്രവണതയിൽ നിന്നാണ് ഇത്തരത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാവുന്നത്.


ഇവിടെ,അസ്മിയ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നത്. അസ്മിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകി. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബാലരാമപുരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അതേസമയം ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടവും നടത്തി.  അസ്മിയയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫലം പുറത്തു വന്നിരിക്കുകയാണ്.

പതിനേഴുകാരി അസ്മിയയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറയുന്നത്.ഇതോടെ കേസ് തള്ളിപ്പോകാനുള്ള സാഹചര്യമാണ് ഉണ്ടായരിക്കുന്നത്.    എന്നാൽ അസ്മീയയുടേത് ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും ശക്തമായ അന്വേഷണം വേണമെന്നമുള്ള ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. അസ്മിയയുടേത് ആത്മഹത്യ ആണെന്ന് പോലീസ് പറയുന്നെങ്കിലും, സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അസ്മിയയുടെ മരണത്തിന്‍റെ കാരണമെന്തെന്ന് പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.ശനിയാഴ്ചയാണ് ബാലരാമപുരത്തെ മതപഠന സ്ഥാപനമായ ഹോസ അൽ അമീൻ എഡ്യുക്കേഷനണൽ കോംപ്ലക്സ് എന്ന സ്ഥാപനത്തിന്റെ ലൈബ്രറി മുറിയിൽ അസ്മീയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബീമാപള്ളി സ്വദേശിനി അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിൽ താമസിച്ചാണ് പഠിച്ചിരുന്നത്. ശനിയാഴ്ച 2 മണിയോടെ കുട്ടി ഉമ്മയെ വിളിച്ച് ഉടന്‍ ബാലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടു. ഒന്നര മണിക്കൂറിനുളളില്‍ സ്ഥാപനത്തിലെത്തിയ മാതാവിനെ ആദ്യം കുട്ടിയെ കാണാൻ അനുവദിച്ചില്ല. പിന്നീട് കുട്ടി സ്ഥാപനത്തിലെ ലൈബ്രറി റൂമിൽ തൂങ്ങിമരിച്ചി എന്നാണ് അറിയിച്ചത്.

35 കുട്ടികള്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. ഈ സമയത്ത് കുട്ടി എങ്ങനെ ആത്മഹത്യ ചെയ്തു എന്നതിൽ ദുരൂദതയുണ്ട്. വാര്‍ഡ് മെമ്പറെയോ ഗ്രാമപഞ്ചായത്ത് ജീവനക്കാരെയോ അവിടെ കയറ്റാറില്ല എന്നാണ് അറിയുന്നത് . കൊവിഡ് സമയത്ത് പല ആവശ്യങ്ങള്‍ക്കും അവിടെ അവർ പോയപ്പോഴും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. അവിടെ നടക്കുന്ന ക്ലാസുകളെ സംബന്ധിച്ചും വ്യക്തതയില്ല. മദ്രസയിലെ പീഡനം സംബന്ധിച്ച് കുട്ടി ബന്ധുക്കളോട് നിരവധി തവണ പരാതി പറഞ്ഞിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

കുട്ടിയുടെ മാതാവ് തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ഈ മാസം മൂന്നാം തീയതിനാണ് കുട്ടിയെ സ്‌കൂളില്‍ എത്തിക്കുന്നത്. തന്നെ തിരിച്ചുകൊണ്ടു പോകണമെന്ന് കുട്ടി ആവശ്യപ്പെട്ടിരുന്നു. അവിടെ നിൽക്കാൻ കുട്ടിക്ക് ഭയമായിരുന്നു. തൂങ്ങി നിൽക്കുന്ന  കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ആണ് ആദ്യം എത്തിച്ചതെങ്കിലും  മരണപ്പെട്ടിരുന്നു. എന്നാല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തിനു തൊട്ട് അകലെയുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചിരുന്നില്ല എന്നതിലും ദുരൂഹതയുണ്ട്.

മദ്രസാ മാനേജ്‌മെന്റും ബന്ധുക്കളും തമ്മില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ്  സംഭവം പോലീസിനെ  അറിയിക്കുന്നത്. ഇതിലൊക്കെ വലിയ ദുരൂഹതയാണ് നിലനിൽക്കുന്നത്. രാഷ്ട്രീയം മാറ്റിവച്ച് സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണമാണ് നടത്തേണ്ടത്. അല്ലെങ്കിൽ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഒത്താശ ചെയ്യുന്ന നടപടിയാവും ഉണ്ടാവുക. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (5 minutes ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (30 minutes ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (32 minutes ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (36 minutes ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (1 hour ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (1 hour ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (2 hours ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (2 hours ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (3 hours ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (3 hours ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (3 hours ago)

Malayali Vartha Recommends