വയോധികന്റെ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം... എഴുപതുകാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സംസ്ഥാനത്ത് വയോധികന്റെ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം. തൃശൂര്‍ മരോട്ടിച്ചാലില്‍ ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ചായക്കടയില്‍ ഇരിക്കുകയായിരുന്ന മരോട്ടിച്ചാലില്‍ ഏലിയാസ് എന്ന എഴുപതുകാരന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വയോധികന്റെ പോക്കറ്റിലായിരുന്നു ഫോണ്‍ ഉണ്ടായിരുന്നത്. പെട്ടെന്ന് ശബ്ദത്തോടുകൂടി ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ ഫോണ്‍ നിലത്തേക്കിടാന്‍ കഴിഞ്ഞതിനാല്‍ നിസാര പരിക്കുകളോടെ ഏലിയാസ് രക്ഷപ്പെട്ടു. ഫോണ്‍ പൂര്‍ണമായും കത്തി നശിച്ചു.
കഴിഞ്ഞമാസം ഇരുപത്തിയഞ്ചിനാണ് തിരുവില്വാമലയില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചത്. വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കുട്ടിയുടെ മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.മൂന്ന് വര്‍ഷം മുമ്പ് പാലക്കാട് നിന്നും വാങ്ങിയ റെഡ്മി 5 പ്രോ മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്.
https://www.facebook.com/Malayalivartha
























