ഇത്തവണ സുരേഷ് ഗോപി ജയിക്കും... ഇനി തൃശൂര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്ന് ബൈജു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി ജയിക്കുമെന്നാണ് അവിടെയുള്ളവര്‍ പറയുന്നതെന്ന് നടന്‍ ബൈജു. അദ്ദേഹം ജയിച്ചാല്‍ ജില്ലയ്ക്ക് പ്രയോജനമുണ്ടാകുമെന്നും ബൈജു അഭിപ്രായപ്പെട്ടു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
'തൃശൂരില്‍ സുരേഷ് ഗോപിയും മത്സരിക്കുന്നുണ്ട്. അവിടെയുള്ളവര്‍ പറയുന്നത് ഇത്തവണ സുരേഷ് ഗോപി ജയിക്കുമെന്നാണ്. കേന്ദ്രത്തില്‍ എന്തായാലും ബി ജെ പിയേ വരൂവെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ സുരേഷ് ഗോപി ജയിച്ചാല്‍ തൃശൂരിന് എന്തെങ്കിലും പ്രയോജനമുണ്ടായേക്കും.' ബൈജു വ്യക്തമാക്കി.
'ഇത്തവണ ജയിച്ചില്ലെങ്കില്‍ ഒരിക്കലും മത്സരിക്കാന്‍ പോകരുതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇത് അവസാനമത്സരമായിരിക്കണമെന്ന് പറഞ്ഞപ്പോള്‍ പിന്നെ മത്സരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി തൃശൂര്‍ക്കാരാണ് തീരുമാനിക്കേണ്ടത്.' ബൈജു അഭിപ്രായപ്പെട്ടു. അതേസമയം, മുകേഷിന് ഇനി സീറ്റ് കിട്ടുമോയെന്നറിയില്ലെന്നും ബൈജു കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























