അട്ടപ്പാടിയില്‍ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞ് മരിച്ചു...

അട്ടപ്പാടിയില്‍ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞ് മരിച്ചു. കടുകു മണ്ണ ഊര് നിവാസികളായ നീതുനിഷാദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ജൂണ്‍ അഞ്ചിന് പ്രസവ തീയതി അറിയിച്ചതിനാല്‍ ഈ മാസം 15ന് തന്നെ നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് ജീവന്‍ നഷ്ടമായതായി കണ്ടെത്തിയത്.
അതേസമയം പത്തനതിട്ട കവിയൂര്‍ ആഞ്ഞില്‍ത്താനത്ത് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ അഞ്ചരയോടെ മരിച്ചീനി കൃഷി ചെയ്യുന്ന പറമ്പില്‍ നിന്ന് കരച്ചില്‍ കേട്ട നാട്ടുകാരാണ് കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.
കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടര കിലയോളം തൂക്കമാണ് കുഞ്ഞിനുള്ളത്. മറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും തിരുവല്ല ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുഞ്ഞിന് ജനിച്ചുകഴിഞ്ഞ് മുലപ്പാല്‍ നല്‍കിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുഞ്ഞിന്റെ സംരക്ഷണം സി ഡബ്‌ള്യൂ സി ഏറ്റെടുത്തു.
https://www.facebook.com/Malayalivartha
























