Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

ജനമനസ്സില്‍ പിണറായിക്കും മുകളില്‍ ടീച്ചര്‍;സഖാവ് ആ വിളി പിണറായിയേക്കാള്‍ ചേരുന്ന ആള്,എനിക്ക് പാര്‍ട്ടിയെ പേടിയില്ല വിശ്വാസമാണ്,ചവിട്ടി തേച്ചിട്ടും പാര്‍ട്ടിയെ തള്ളിപ്പറയാത്ത നേതാവ്,പിണറായി കണ്ടുപഠിക്കണം ഈ കമ്യൂണിസ്റ്റുകാരിയെ

18 MAY 2023 07:30 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

1987ലെ തിരഞ്ഞെടുപ്പില്‍ കേരളമാകെ ഇടതുമുന്നണി ഏറ്റുവിളിച്ച മുദ്രാവാക്യം പ്രശസ്തമാണ്. കേരം തിങ്ങും കേരള നാട് കെആര്‍ ഗൗരി ഭരിച്ചീടും. ഗൗരി ജയിച്ചാല്‍ അരൂരിന് മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് പറഞ്ഞത് വിഎസ്. ഗൗരിയമ്മ ജയിച്ചു എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചതി സിപിഎം ഗൗരിയമ്മയോട് കാണിച്ചു. ഗൗരിയമ്മയ്ക്ക് കിട്ടാത്ത ഒരു മുഖ്യമന്ത്രി കസേര സിപിഎമ്മിലെ ഏതേലും പെണ്ണുങ്ങള്‍ക്ക് കിട്ടുമോ. എന്നാല്‍ ഗൗരിയമ്മയ്ക്ക് ശേഷം ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് ഷൈലജ ടീച്ചര്‍. പക്ഷെ പിണറായി എന്ന ധാര്‍ഷ്ട്യക്കാരന്‍ ആ കൊമ്പ് കടയ്ക്കല്‍ നോക്കി വെട്ടി. സത്യത്തില്‍ പിണറായി അടയറവ് പറഞ്ഞ പെണ്ണൊരുത്തി അങ്ങനെ വേണം ഷൈലജ ടീച്ചറിനെ വിശേഷിപ്പിക്കാന്‍. ഒരുവേള തന്നേക്കാള്‍ ജനസമ്മതി കൂടിയപ്പോള്‍ പിണറായി ഭയപ്പെട്ട ക്യമൂണിസ്റ്റുകാരി. സഖാവ് ആ വിളി പിണറായിയേക്കാള്‍ ചേരുന്ന ആള്. വലിയ നെറികേട് പിണറായി കാണിച്ചിട്ടും പാര്‍ട്ടിയെ തള്ളിപ്പറയാതെ നേതാവ്. അത് പിണരായിയെ ഭയന്നിട്ടല്ല ഈ പ്രസ്ഥാനത്തോട് അവര്‍ക്കുള്ള കൂറാണ്. ഈ കൂറെന്നൊക്കെ പറഞ്ഞാല്‍ പിണറായിക്ക് മനസ്സിലാകുമോ ആവോ.

ശൈലജ ടീച്ചര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖം ചര്‍ച്ചയാകുന്നു. ഞാന്‍ അധികാരത്തില്‍ തുടരുമെന്ന് പ്രതീക്ഷിട്ടില്ല,കാരണം ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മെമ്പറാണ്. പാര്‍ട്ടിയെ പേടിയല്ല, വിശ്വാസമാണ്. ടീച്ചറിന്റെ വാക്കുകളില്‍ മൂര്‍ച്ച കൂടുന്നുണ്ട്. ഞങ്ങളെല്ലാം ഏതെങ്കിലും സ്ഥാനത്ത് തുടരുമെന്ന നിലയിലല്ല കാര്യങ്ങള്‍ ചെയ്യുന്നത്. ഞാനെന്ന വ്യക്തിയുടെ മാത്രം പ്രവര്‍ത്തനമല്ല. ഇതൊരു പോളിസിയുടെ ഭാഗമാണ്. ഒരു പാര്‍ട്ടിയുടെ അല്ലെങ്കില്‍ മുന്നണിയുടെ പോളിസി നടപ്പിലാക്കുകയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ആ സമയത്ത് ലീഡര്‍ഷിപ്പില്‍ നിന്നുകൊണ്ട് ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഞാന്‍ തന്നെ തുടരണമെന്നില്ല. ഇതേ പോളിസി മറ്റൊരാള്‍ വന്ന് ഇതുപോലെയോ, മറ്റൊരു രീതിയിലോ നടപ്പിലാക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഞാന്‍ തന്നെ തുടരുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. പ്രതീക്ഷിക്കാതിരിക്കാന്‍ കാരണം ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറാണ്. ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളതും, ഞാന്‍ മനസിലാക്കിയിട്ടുള്ളതും പാര്‍ലമെന്ററി പ്രവര്‍ത്തനവും പാര്‍ലമെന്റേതര പ്രവര്‍ത്തനവും ഒരുപോലെ കാണണമെന്നാണ്. അഞ്ച് വര്‍ഷം കൊണ്ട് ഒരു കാര്യവും പൂര്‍ത്തിയാക്കാന്‍ കഴിയില്ല. പത്ത് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത കാര്യങ്ങളുമുണ്ട്. ഇതൊരു തുടര്‍ച്ചയാണ്. കഴിഞ്ഞ സര്‍ക്കാരുകള്‍ ചെയ്തുവച്ചത് തുടരുക. നമ്മുടെ ഭാവനയും കഴിവും പോളിസിയുമനുസരിച്ച് പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുക. ആ അര്‍ത്ഥത്തില്‍ അഞ്ച് കൊല്ലം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും.' കെ കെ ശൈലജ പറഞ്ഞു.

പലപ്പോഴും പല ചോദ്യങ്ങല്‍ക്കും മറുപടി പറയാനില്ലാതെ നിയമസഭയില്‍ ഇരിക്കുന്ന മുഖ്യമന്ത്രിയെ നമ്മള്‍ കാണാറുണ്ട്. മുഖ്യമന്ത്രിയ്ക്ക് വേണ്ടി സംസാരിക്കുന്നത് മറ്റ് മന്ത്രിമാരും എംഎല്‍എമാരും ആണ്. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷത്തിന് നേരെ ഇടിമുഴക്കം പോലെ കേരളം കേട്ട ശൈലജ ടീച്ചറിന്റേതാണ്. കോവിഡ് സമയത്ത് എല്ലാം കൃത്യമായ് ചെയ്തിട്ടും വളഞ്ഞിട്ട് ആക്രമിച്ച പ്രതിപക്ഷത്തെ നേരിട്ടു. കോവിഡ് റാണിയെന്ന് പ്രതിപക്ഷം പരിഹസിച്ചപ്പോള്‍ കോവിഡിനെ തുരത്തുന്നത് ഞാനല്ല ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ ഉള്ളവരുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ്. കൂടെ നിന്നില്ലേലും കുത്തിത്തിരുപ്പ് കാണിക്കല്ലേന്ന് പ്രതിപക്ഷത്തിന്റെ മുഖത്ത് നോക്കി പറഞ്ഞു. പൗരത്വ വിഷയത്തില്‍ മമത ബാനര്‍ജിയേയും പിണറായി വിജയനേയും താരതമ്യം ചെയ്ത് കൊണ്ടുള്ള കെഎം ഷാജിയുടെ പരാമര്‍ശം നിയമസഭയില്‍ ബഹളത്തിനിടയാക്കി. ബംഗാളില്‍ ഒരു പെണ്ണാണ് ഭരിക്കുന്നത്, ഒരു പെണ്ണായ മമതയുടെ ശൗര്യം പോലും പിണറായിക്കില്ലല്ലോ എന്ന പരിഹാസത്തിന് പെണ്ണ് ഭരിച്ചാല്‍ എന്തെന്ന് ഷാജിയുടെ മുഖത്ത് നോക്കി ചോദിച്ചു. ടീച്ചറിന്റെ ശൗര്യം ഷാജി അറിഞ്ഞു. പ്രതിപക്ഷ ചോദിക്കുന്ന ഓരോ ചോദ്യത്തിനും കൃത്യം കൃത്യം മറുപടി കൊടുത്തു. പിണറായിയെ പോലെ നിന്ന് ബബ്ബ ബബ്ബ അടിയ്ക്കില്ല.

നിപ്പ വന്ന സമയത്തും കൈയ്യടി കിട്ടിയത് ശൈലജ ടീച്ചറിനും ടീമിനും ആയിരുന്നു. നിപ്പയെ കോഴിക്കോടിനുള്ളില്‍ തളച്ചിടാന്‍ ആരോഗ്യ വകുപ്പിന് സാധിച്ചു. ഭയം ലവലേശമില്ലാതെ ഉണ്ണാതെ ഉറങ്ങാതെ ടീച്ചര്‍ എല്ലായിടത്തും ഓടി നടന്നു. ഇതോടെ ജനപ്രീതി വര്‍ദ്ധിച്ചു. അന്നേ മുഖ്യമന്ത്രിയ്ക്ക് കണ്ണുകടി തുടങ്ങിയതാണ്. പിന്നീട് കോവിഡ് വന്നപ്പോഴേക്കും കാര്യങ്ങള്‍ തന്റെ കൈവിട്ട് പോകുന്നുവെന്ന് പിണറായിക്ക് ബോധ്യപ്പെട്ടത.് ഇതോടെ ശൈലജ ടീച്ചറിനെ ഒതുക്കാന്‍ കൃത്യമായ പ്ലാനിങ് നടന്നത്. ഇതോടെ പത്ര സമ്മേളനം മുഖ്യമന്ത്രിയങ്ങ് ഏറ്റെടുത്തു ഒടുവില്‍ കുളമാക്കി കൈയ്യില്‍ കൊടുത്തു. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേരളത്തിന്‍രെ മുഖ്യമന്ത്രി കെകെ ശൈലജ ആകണമെന്ന് ജനം ഒരേ സ്വര്ത്തില്‍ പരഞ്ഞു. ഇതോടെ പിണറായിക്ക് ഹാലിളകി ടീച്ചറെ വെട്ടിനിരത്തി. രണ്ടാ ംമന്ത്രി സഭയില്‍ ആരോഗ്യ മന്ത്രി സ്ഥാനത്ത് ശൈലജ ടീച്ചര്‍ ഉണ്ടാകുമെന്ന് ജനം പ്രതീക്ഷിച്ചു. ആ പ്രതീക്ഷ തെറ്റിച്ച് പിടിപ്പുകെട്ട വീണ ജോര്‍ജ്ജിനെ ഇറക്കി. അതിന്റെയാണ് കേരളം ഇന്ന് അനുഭവിക്കുന്നത്.

ഓരോ തവണ ശൈലജ ടീച്ചറിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുമ്പോഴും താളം തെറ്റിയത് പിണറായിക്കാണ്. ഗൗരിയമ്മയോട് കാണിച്ച ചതി ശൈലജ ടീച്ചറിലൂടെ തിരുത്താമായിരുന്നു എന്നാല്‍ വീണ്ടും ചതി ആവര്‍ത്തിക്കുകയാണ് ഈ പാര്‍ട്ടി ചെയ്തത്. പിണറായി കുടുക്കാന്‍ നോക്കിയില്ലെ ശൈലജ ടീച്ചറിനെ. അതിന്റെ തെളിവാണല്ലോ പിപിഇ കിറ്റ് അഴിമതി. ലോകായുക്തയില്‍ ഇപ്പോഴും കിടക്കുന്ന കേസ്. പിപിഇ കിറ്റ് അഴിമതിയില്‍ ചുക്കാന്‍ പിടിച്ചത് പിണറായി വിജയനാണ്. പിണറായിക്ക് വേണ്ടപ്പെട്ടവര്‍ക്കാണ് കരാര്‍ കൊടുത്തത്. ഒടുവില്‍ ആരോപണം വന്നപ്പോള്‍ ശൈലജ ടീച്ചറിന്റെ തലയ്ക്കിട്ടു. എന്നാല്‍ ടീച്ചര്‍ ഒരുമുഴം മുന്നേ കളിച്ചു. മുഖ്യമന്ത്രി അറിഞ്ഞാണ് കരാര്‍ കൊടുത്തതെന്ന് ടീച്ചര്‍ തുറന്നടിച്ചു. ഇതോടെ പണി പാളി. മുഖ്യനെ താങ്ങാന്‍ നിന്ന പാര്‍ട്ടിയ്ക്കടക്കം പണി കിട്ടി. ഈ ഒരടി പിണറായി പ്രതീക്ഷിച്ചതേയില്ല. പിണറായിക്ക് പുഞ്ചിരിയോടെ തന്നെ മറുപടി കൊടുത്തിട്ടുള്ള നേതാവാണ് ശൈലജ ടീച്ചര്‍. കൂടെ നില്‍ക്കുന്നവരുടെ കാല് വാരുന്നത് പിണറായിയുടെ രക്തത്തിലുള്ളതാണ്. പക്ഷെ ശൈലജ ടീച്ചറിനെ വെട്ടിനിരത്തിയപ്പോള്‍ പിണറായിക്ക് കാലിടറി. കാരണം ജനരോഷം പിണറായിക്ക് നേരെ ഇളകി എന്നുള്ളതാണ് വാസ്തവം. ശൈലജ ടീച്ചര്‍ക്ക് വേണ്ടി വലിയ മുറവിളി ഉയര്‍ന്നു. പിണറായി പോലും ഞെട്ടി. തനിക്ക് പോലും ഇത്ര ജനസമ്മതി ഇല്ലല്ലോ എന്ന ഞെട്ടലാണ് പിണറായിക്കുണ്ടായത്.

കേരളത്തിന് ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകുമോ എന്ന ചോദ്യത്തിന്. ഉണ്ടായിക്കൂടാന്നില്ല എന്നാണ് ടീച്ചറിന്റെ മറുപടി. ഗൗരിയമ്മയുടേയും സുശീല ഗോപാലന്റെയും കൂടെ താരതമ്യം ചെയ്യേണ്ട ആളല്ല താന്‍ എന്ന് ടീച്ചര്‍ പറഞ്ഞത്. ടീച്ചര്‍ മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം മനുഷ്യരുണ്ട് ഇ നാട്ടില്‍. കേരളത്തിന് ഒരു വനിത മുഖ്യമന്ത്രി വേണം. അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുണ്ടായാല്‍ ഈ പാര്‍ട്ടി സ്ത്രീപക്ഷ സര്‍ക്കാരെന്ന് നമ്മള്‍ സമ്മതിയ്ക്കും. അല്ലാതെ സ്ത്രീകളെ കാണിച്ച് വോട്ട് പിടിച്ച് പിന്നെ കൈമലര്‍ത്തുന്ന സിപിഎം ഏര്‍പ്പാടിന് ബൈ പറയും മലയാളി. കേരളത്തിലെ വനിത മുഖ്യമന്ത്രിക്ക് ശൈലജ ടീച്ചറിന്റെ മുഖം തന്നെയാണ് മലയാളി കാണുന്നത്. അങ്ങനെയൊരു ചരിത്രം പിറക്കട്ടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (4 minutes ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (29 minutes ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (31 minutes ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (35 minutes ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (1 hour ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (1 hour ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (2 hours ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (2 hours ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (3 hours ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (3 hours ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (3 hours ago)

Malayali Vartha Recommends