Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

726 അല്ല, പദ്ധതിയിട്ടത് 8,200 AI ക്യാമറകള്‍! 10,000 കോടി അഴിമതി? പിണറായി എന്ന സുമ്മാവാ... കേരളത്തെ വേരോടെ കുളം തോണ്ടും!

18 MAY 2023 09:40 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

സംസ്ഥാനത്തെ എല്ലാ റോഡുകളും എ.ഐ. ക്യാമറകളുടെ നിരീക്ഷണത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷമിട്ടിരുന്നു. അതിനായി സർക്കാർ വിഭാവനം ചെയ്തത് പതിനായിരം കോടിയുടെ ഭീമൻ പദ്ധതിയായിരുന്നു. ഇതിനായി ഭാവിയില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടത് 8,200 ക്യാമറകളായിരുന്നു.

തുടക്കമെന്ന നിലയില്‍ 726 ക്യാമറകള്‍ സ്ഥാപിച്ചപ്പോള്‍ തന്നെ സജ്ജമാക്കിയത് 3,000 ക്യാമറാ യൂണിറ്റുകള്‍ വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കണ്‍ട്രോള്‍ റൂം ആയിരുന്നു. ഭാവിയിൽ വിപുലപ്പെടുത്താനുള്ള തീരുമാനമായിരുന്നു ഉണ്ടായിരുന്നത്.

2019-ല്‍തന്നെ 8,200 ക്യാമറകള്‍ സ്ഥാപിക്കാന്‍ നീക്കം നടന്നിരുന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും ചേർന്ന് സംയുക്തമായി നടത്തിയ സര്‍വേയില്‍ 7,000 എ.ഐ. ക്യാമറകളും 1,200 സ്പീഡ് ക്യാമറകളും സ്ഥാപിക്കാനായിരുന്നു പദ്ധതിയിട്ടത്.

2019-ലെ റോഡുകളുടെ സ്ഥിതിയും വാഹനങ്ങളുടെ എണ്ണവും കണക്കിലെടുത്താണ് അധികൃതര്‍ ഈ തീരുമാനത്തിലെത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്യാമറകളുടെ എണ്ണം പതിനായിരം കടക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ഇത്രയും ക്യാമറയിൽ അഴിമതി നടക്കും എന്ന കാര്യം ഉറപ്പാണ്. വെറും 700 ക്യാമറകൾക്ക് തന്നെ 100-150 കോടി രൂപ തട്ടിച്ചതായി ആരോപണം ഉയരുമ്പോൾ 10,000 ക്യാമറ ആകുമ്പോൾ ലക്ഷം കോടി തന്നെ കലങ്ങി മറിയും എന്നതിൽ യാതൊരു സംശയവുമില്ല.

ആരോപണം ഉന്നയിച്ച നാൾ മുതൽ ഇന്നുവരെ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിച്ചത് കേട്ടപ്പോൾ കരാറുകരുടെയും ഉപകാരരുകരുടെയും കമ്മിഷൻ ഏജന്റാണെന്ന് തോന്നിയെന്നും ചെന്നിത്തല ഈയടുത്തായിരുന്നു പരിഹസിച്ചത്. രേഖകൾ ഉയർത്തിയാണ് താനും പ്രതിപക്ഷ നേതാവും ആരോപണം ഉന്നയിച്ചത്. കരാർ കിട്ടാത്ത കമ്പനി അല്ല ഈ വിവരങ്ങൾ പുറത്തുവിട്ടത്.

അൽ ഹിന്ദും ലൈറ്റ് മാസ്റ്ററും പിന്മാറിയത് ഇതു അഴിമതി ആണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ്. മുൻകൂട്ടി ഉള്ള തിരക്കഥ അനുസരിച്ചാണ് എസ്ആർഐടിക്ക് കരാർ കിട്ടിയത്. എസ്ആർഐടി തനിക്ക് എതിരെ വക്കിൽ നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

എസ്ആർഐടിയുടെ കള്ളക്കളി പുറത്തു കൊണ്ടുവരും. വ്യവസായ വകുപ്പ് സെക്രട്ടറി അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും റിപ്പോർട്ട്‌ വന്നിട്ടില്ല. തട്ടിപ്പ് ആയതുകൊണ്ടാണ് റിപ്പോർട്ട്‌ പുറത്തു വരാത്തത്. കർണാടകത്തിൽ 40 ശതമാനം കമ്മിഷൻ എങ്കിൽ ഇവിടെ 80 ശതമാനം കമ്മിഷൻ ആണ്.

കെൽട്രോണിനെ വെള്ള പൂശി സെക്രട്ടറിക്ക് റിപ്പോർട്ട്‌ നൽകാൻ ആകില്ല. ഇതിന്റെ ഗുണഭോക്താക്കൾ മുഖ്യമന്ത്രിയുടെ ബന്ധുക്കൾ ആയതു കൊണ്ടാണ് ക്യാബിനറ്റ് നിയമവിരുദ്ധമായ കരാർ അംഗീകരിച്ചത്. മടിയിൽ കനമുള്ളത് കൊണ്ടല്ലേ മുഖ്യമന്ത്രി പ്രതികരിക്കാത്തത്. സിപിഎം സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയുടെ അഴിമതിയെ ന്യായീകരിക്കുന്നു. എഐ ക്യാമറാ അഴിമതിക്കെതിരായ പോരാട്ടവുമായി മുന്നോട്ട് പോകും എന്നാണ് ചെന്നിത്തലയും പറയുന്നത്.

മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും ആദ്യ ഘട്ടമായി നടത്തിയ പരിശോധനയില്‍ 980 അപകട മേഖലകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 726 ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. ഇതിനായി 80 കോടി രൂപയാണ് കെല്‍ട്രോണ്‍ ചെലവു കണക്കാക്കിയത്. ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പിനെ രേഖാമൂലം അവര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍, ബി.ഒ.ടി. വ്യവസ്ഥയില്‍ കെല്‍ട്രോണിനെ പദ്ധതി ഏല്‍പ്പിച്ചപ്പോള്‍ ചെലവ് 232 കോടി രൂപയായി വര്‍ധിച്ചു!

കരാറിന്റെയും ഉപകരാറിന്റെയും വിവരങ്ങളും വിജിലൻസ് കമ്പനി പ്രതിനിധികളിൽനിന്ന് അന്വേഷിച്ചു. കരാർ സംബന്ധിച്ച് കെൽട്രോണിൽനിന്നും നേരത്തേ രേഖകൾ ശേഖരിച്ചിരുന്നു. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. സേഫ് കേരള പദ്ധതിയുടെ കരാർ SRITക്ക് ലഭിച്ച കാര്യങ്ങളാണ് കമ്പനി ഉദ്യോഗസ്ഥരിൽനിന്ന് വിജിലൻസ് സംഘം ചോദിച്ചറിഞ്ഞത്.

കരാർ വ്യവസ്ഥ പാലിക്കുന്നതിനുള്ള കമ്പനിയുടെ യോഗ്യത, അതിനുള്ള രേഖകൾ, ഏറ്റെടുത്ത മറ്റ് പദ്ധതികളുടെ വിവരങ്ങൾ, 10 വർഷത്തെ കമ്പനിയുടെ സാമ്പത്തിക രേഖകൾ എന്നിവയും ശേഖരിച്ചിട്ടുണ്ട്. SRIT നൽകിയ ഉപകരാറുകളാണ് ആരോപണങ്ങൾക്ക് ഇടയാക്കിയതെന്നാണ് കെൽട്രോണിന്റെ വാദം. പദ്ധതി നിർവഹണത്തിന് SRIT നടത്തിയ എല്ലാ ഉപകരാർ വിവരങ്ങൾ കെൽട്രോണും തേടിയിട്ടുണ്ട്.

പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാനത്തെ റോഡ് അപകടങ്ങള്‍ 40% മുതല്‍ 50% വരെ കുറയുമെന്നാണു കെല്‍ട്രോണിന്റെ കണക്കുകൂട്ടല്‍. ആദ്യ വര്‍ഷം പിഴ ഇനത്തില്‍ സര്‍ക്കാരിലേക്ക് പ്രതീക്ഷിക്കുന്നത് 156 കോടി രൂപയാണ്. 8200 ക്യാമകള്‍ സ്ഥാപിക്കുന്നതോടെ പ്രതീക്ഷിക്കുന്ന വരുമാനം ആയിരം കോടിയിലധികം വരും.

എന്നാൽ എ.ഐ ക്യാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കിത്തുടങ്ങിയാൽ ചെലാൻ അയയ്ക്കണമെങ്കിൽ അംഗീകൃത ഏജൻസി ഈ ഉപകരണങ്ങളുടെ പ്രവർത്തനം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്നതിനാൽ അംഗീകൃത അതോറിട്ടിയെ നിശ്ചയിച്ച് ഉത്തരവ് ഇറക്കാൻ ഗതാഗത വകുപ്പ് നീക്കമാരംഭിച്ചിട്ടുണ്ട്. പിഴ ഈടാക്കുന്നത് അടുത്ത മാസം 5 വരെ മരവിപ്പിച്ചിരിക്കെ ഏതെങ്കിലും ഏജൻസിയെ കണ്ടെത്തി അംഗീകൃതമാക്കാനാണ് ധൃതഗതിയിലുള്ള നടപടികൾ.

ഗതാഗത വകുപ്പ് കെൽട്രോൺ മുഖേന കേരളത്തിൽ സ്ഥാപിച്ച ക്യാമറകളൊന്നും അംഗീകൃത അതോറിട്ടി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയവയല്ല. സർട്ടിഫിക്കേഷൻ ഇല്ലാത്ത ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിലെ നോട്ടീസുകൾക്ക് കേന്ദ്ര ഗതാഗത നിയമ പ്രകാരം നിയമസാധുത ഇല്ലെന്നതിനാൽ വാഹന ഉടമകൾക്ക് അത് ചോദ്യം ചെയ്യാം. ഈ പ്രതിസന്ധി ഒഴിവാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

അതേസമയം, എ.ഐ. ക്യാമറ വിവാദത്തിൽ അന്വേഷണത്തിന് നിയോഗിച്ച വ്യവസായ വകുപ്പ് മുൻപ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് അവധിയിൽ പ്രവേശിച്ചതോടെ റിപ്പോർട്ട് തയ്യാറാക്കുന്നത് വൈകും. ഈ മാസം 20-നാണ് ഇനി അദ്ദേഹം തിരിച്ചെത്തുക. അതിനുശേഷമേ ക്യാമറ വിവാദത്തിൽ വ്യവസായവകുപ്പിന് റിപ്പോർട്ട് കൈമാറൂ.

ഇടപാടിൽ പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചതിനുപിന്നാലെ, ഏപ്രിൽ 26-നാണ് മന്ത്രി പി. രാജീവ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്. മുഹമ്മദ് ഹനീഷിനെ പിന്നീട് വ്യവസായവകുപ്പിന്റെ ചുമതലയിൽനിന്നുമാറ്റി. അടിയന്തരമായി റിപ്പോർട്ട് നൽകേണ്ട അദ്ദേഹം ഇപ്പോൾ അവധിയിലുമായി.

പ്രാഥമിക അന്വേഷണം പൂർത്തിയാക്കി കരട് റിപ്പോർട്ട് മുഹമ്മദ് ഹനീഷ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന. കരാർ ഏറ്റെടുത്ത കമ്പനിയായ എസ്.ആർ.ഐ.ടി.യിൽനിന്ന് അദ്ദേഹം നേരിട്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. അൽഹിന്ദ് ഒഴിവാകാനിടയായ സാഹചര്യമടക്കം അദ്ദേഹം കമ്പനിയിൽ നിന്ന് തേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (3 minutes ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (28 minutes ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (30 minutes ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (34 minutes ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (1 hour ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (1 hour ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (1 hour ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (2 hours ago)

യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ  (2 hours ago)

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ  (3 hours ago)

ഗുജറാത്തിലെ അമ്രേലിയിൽ വനമേഖലയിൽ അതിക്രമിച്ചു കയറിയ യുവാവ് സിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...  (3 hours ago)

  ലക്ഷദ്വീപിലെ സർക്കാർ കോളജുകളിൽ പുതിയ നാല് കോഴ്‌സുകൾ അനുവദിച്ച് ഉത്തരവിറങ്ങി...  (3 hours ago)

Malayali Vartha Recommends