Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡൽഹിയിൽ പെൺകുട്ടിക്ക് സംഭവിച്ചത് അതിക്രൂരം...കുറ്റവാളികള്‍ നിര്‍ഭയരായി.... പോലീസിനെ പേടിക്കാനില്ല... ലെഫ്റ്റണന്റ് ഗവര്‍ണറോട് അഭ്യർത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി...ദേശീയ തലസ്ഥാനം സ്ത്രീകള്‍ക്ക് അങ്ങേയറ്റം സുരക്ഷിതമല്ലാത്തതായി... ഡല്‍ഹി വനിതാ കമ്മീഷന്‍ രംഗത്ത്...

29 MAY 2023 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്ന് പരി​ഗണിക്കും

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌

ഡൽഹിയിലെ രോഹിണിയിൽ പതിനാറുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. രോഹിണിയിലെ ഷഹബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. വഴക്കിനു പിന്നാലെ പെൺകുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. പെൺകുട്ടിക്ക് 20ലേറെ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. സാക്ഷി ദീക്ഷിത് ആണ് കൊല്ലപ്പെട്ടത്. സഹില്‍ (20) എന്ന ആളാണ് പ്രതിയെന്നും ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.ആക്രമണം കണ്ട് ആളുകൾ കൂടിയെങ്കിലും ആരും തടഞ്ഞില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിയായ യുവാവിനായി തിരച്ചിൽ തുടരുന്നു. സുഹൃത്തിന്റെ മകന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ പോയ പെൺകുട്ടിയെ കാമുകൻ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നാട്ടുകാരിൽ ചിലർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ശനിയാഴ്ച വൈകിട്ട് ഇരുവരും തമ്മില്‍ വഴക്കടിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു.

തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് യുവാവ് വീണ്ടും പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സാക്ഷിയെ പ്രതി പല തവണ കത്തി ഉപയോഗിച്ചു കുത്തി. ഒരു തവണ ശരീരത്തില്‍ കുടുങ്ങിയ കത്തി പ്രയാസപ്പെട്ട് വലിച്ചെടുത്ത് വീണ്ടും കുത്തുകയായിരുന്നു.കത്തികൊണ്ട് കുത്തിയശേഷം അടുത്തു കിടന്ന കല്ലെടുത്തു പെണ്‍കുട്ടിയെ തുടരെ ഇടിച്ചു. ഇടിയേറ്റ് പെൺകുട്ടി വീണിട്ടും ക്രൂരത തുടർന്നു.രോഹിണിയിലെ ഷഹബാദ് ഡയറി ഏരിയയിലെ ചേരി ക്ലസ്റ്ററിലാണ് അതിദാരുണ സംഭവം. ഇതിന്റെ മുഴുവന്‍ ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.പെണ്‍കുട്ടിയെ കുത്തുന്നതിനിടെയില്‍ തലയില്‍ കുടുങ്ങുന്നുണ്ട്. എന്നാല്‍ വഴിയാത്രക്കാര്‍ സംഭവം കണ്ടിട്ടും ആരും പ്രതിയെ തടയാനോ ഇടപെടാനോ ശ്രമിച്ചില്ലെന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. 20കാരനായ സാഹിലും പെണ്‍കുട്ടിയും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നും സംഭവത്തിന് ഒരു ദിവസം മുമ്പ് വഴക്കുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെണ്‍കുട്ടി തന്റെ സുഹൃത്തിന്റെ മകന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി സാഹില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തര്‍ക്കത്തിനിടെ കുട്ടിയെ തുടര്‍ച്ചയായി കുത്താന്‍ തുടങ്ങി. സംഭവത്തിന് പിന്നാലെ സാഹില്‍ ഒളിവില്‍ പോയി. ഇയാളെ പിടികൂടാനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പിഎസ് ഷഹബാദ് ഡയറിയിലെ ഐപിസി സെക്ഷന്‍ 302 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡല്‍ഹി പോലീസ് പിആര്‍ഒ സുമന്‍ നാല്‍വ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാണ്. പ്രതികളെ പിടികൂടാന്‍ വിവിധ പോലീസ് സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.

 

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയും (എഎപി) പതിനാറുകാരിയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതികരിക്കുകയും ലെഫ്റ്റണന്റ് ഗവര്‍ണറോട് എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.''ഡൽഹിയിൽ ഒരു പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. ഇത് വളരെ ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണ്. കുറ്റവാളികള്‍ നിര്‍ഭയരായി. പോലീസിനെ പേടിക്കാനില്ല. എല്‍ജി സര്‍, ക്രമസമാധാനം നിങ്ങളുടെ ഉത്തരവാദിത്തമാണ്. എന്തെങ്കിലും ചെയ്യൂ. ഡല്‍ഹിയിലെ ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം., അദ്ദേഹം ട്വിറ്ററിലെഴുതി''.ദേശീയ തലസ്ഥാനം സ്ത്രീകള്‍ക്ക് അങ്ങേയറ്റം സുരക്ഷിതമല്ലാത്തതായി മാറിയെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ (ഡിസിഡബ്ല്യു) മേധാവി സ്വാതി മലിവാള്‍ പറഞ്ഞു. ഷഹബാദിലെ 16കാരിയുടെ കൊലപാതകത്തിന് പിന്നാലെയാണ് പ്രതികരണം.16 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ഒരാള്‍ 40-50 തവണ കുത്തുകയും പിന്നീട് പലതവണ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. പിന്നാലെ പെണ്‍കുട്ടി മരിച്ചു. ഇതെല്ലാം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പലരും ഇത് കണ്ടെങ്കിലും ശ്രദ്ധിച്ചില്ല. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഡല്‍ഹി അങ്ങേയറ്റം സുരക്ഷിതമല്ലാതായി. ആഭ്യന്തരമന്ത്രി, ഡല്‍ഹി എല്‍ജി, ഡിസിഡബ്ല്യു മേധാവി, ഡല്‍ഹി മുഖ്യമന്ത്രി എന്നിവരുമായി ഉന്നതതല യോഗം വിളിക്കാന്‍ ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു', സ്വാതി മലിവാള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (7 minutes ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (11 minutes ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (22 minutes ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (46 minutes ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (55 minutes ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (1 hour ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (1 hour ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (2 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (2 hours ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (2 hours ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (3 hours ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

Malayali Vartha Recommends