വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി...10,12 വയസ്സുള്ള കുട്ടികളോടാണ് ഇത്തരത്തിൽ പെരുമാറിയിരിക്കുന്നത്; നാലു ദിവസം മുൻപാണ് ഇയാൾ മദ്രസയിൽ അധ്യാപകനായി ചുമതലയേറ്റത്.... പരാതി വിവരം അറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയി...ഫോൺ ലൊക്കേഷൻ വഴി കോഴിക്കോടു നിന്ന് അറസ്റ്റിലായി...

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു കൊണ്ട് ഇരിക്കുകയാണ് , ദിവസവും പത്രങ്ങളിൽ അത്തരത്തിലുള്ള വാർത്തകളാണ് ഇന്നും ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യുവതിക്കുനേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ബസിൽ താൻ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറയുന്നു. മൊബൈലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് തളിപ്പറമ്പ് - ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. അടുത്ത യാത്രയ്ക്ക് വേണ്ടി ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
ഇപ്പോഴിതാ മറ്റൊരു സംഭവം കൂടെ റിപ്പോർട്ട് ചെയ്യുകയാണ്..10,12 വയസ്സുള്ള വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണവം സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ പഠിപ്പിക്കുന്ന അധ്യാപകൻ പെരിന്തൽമണ്ണ സ്വദേശി അഷറഫ് കുളത്തൂരിനെയാണ് രക്ഷിതാക്കളുടെ പരാതിയിൽ കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്.നാലു ദിവസം മുൻപാണ് ഇയാൾ മദ്രസയിൽ അധ്യാപകനായി ചുമതലയേറ്റത്. പരാതി വിവരം അറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയെങ്കിലും മൊബൈൽ ഫോൺ ലൊക്കേഷൻ വഴി കോഴിക്കോടുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ മലപ്പുറത്തും സമാനമായ കേസുണ്ട്.കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതി പോലീസ് കസ്റ്റഡിയിലാണ്...
https://www.facebook.com/Malayalivartha





















