Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഴ്ചകൾക്ക് മുമ്പ് ഗൃഹപ്രവേശനച്ചടങ്ങ് നടത്തിയ വീട്ടിൽ, മുങ്ങി മരിച്ച സഹോദങ്ങളുടെ മൃതദേഹം എത്തിച്ച് സംസ്ക്കാരം: മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ പൊട്ടിക്കരഞ്ഞ് ബന്ധുക്കൾ....

30 MAY 2023 01:24 PM IST
മലയാളി വാര്‍ത്ത

More Stories...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്ന് പരി​ഗണിക്കും

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌

വളർത്തു നായയെ കുളിപ്പിക്കുന്നതിനിടയിൽ മുംബൈയിൽ തടാകത്തിൽ മുങ്ങി മരിച്ച സഹോദങ്ങളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കുമാരപുരം താമല്ലാക്കൽ ശബരിയിൽ രവീന്ദ്രൻ - ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത് (21), സഹോദരി കീർത്തി (17) എന്നിവരുടെ മൃതദേഹമാണ് ആലപ്പുഴ താമല്ലാക്കലിൽ എത്തിച്ച് സംസ്കരിച്ചത്. ഞായറാഴ്ച രാവിലെ 8 മണിക്ക് സഹോദരങ്ങൾ വളർത്തു നായയുമൊത്ത് പ്രഭാത സവാരി നടത്തുന്നതിനിടയിലായിരുന്നു അപകടം. നായയെ കുളിപ്പിക്കുന്നതിന് വേണ്ടി കീർത്തി ഇറങ്ങുമ്പോൾ ആഴമുള്ള ദാവഡി താടാകത്തിൽ തെന്നി വീഴുകയായിരുന്നു. കീർത്തിയെ രക്ഷിക്കുന്നതിനു വേണ്ടി ഇറങ്ങിയ രഞ്ജിത്തും അപകടത്തിൽ പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ 11 മണിക്ക് വീട്ടിലെത്തിച്ച മൃതദേഹങ്ങൾ ഒരു മണിയോടെ സംസ്കരിച്ചു. മുംബൈ ഉപനഗരമായ ഡോമ്പിവലിയിൽ വർഷങ്ങളായി കുടുംബസമേതം താമസിക്കുകയായിരുന്ന രവീന്ദ്രൻ ആഴ്ചകൾക്ക് മുൻപാണ് താമല്ലാക്കൽ പുതിയ വീട് വാങ്ങി ഗൃഹപ്രവേശനച്ചടങ്ങ് നടത്തിയത്. ഒരു ദിവസം താമസിച്ച ശേഷമാണ് മക്കൾ മുംബൈയിലേക്ക് മടങ്ങിയത്. മാതാവ് ദീപയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ദീപയും രവീന്ദ്രനും നാട്ടിൽ തങ്ങാൻ തീരുമാനിച്ചതോടെ മക്കൾ മുംബൈയിലേക്കു മടങ്ങുകയായിരുന്നു. രഞ്ജിത് നവി മുംബൈയിലെ ആശുപത്രിയിൽ ഹൗസ് സർജനാണ്. കീർത്തി പ്ലസ് ടു പൂർത്തിയാക്കി നിൽക്കുകയായിരുന്നു.

മുംബൈ ഡോംബിവ്‌ലി വെസ്റ്റ് ഉമേഷ് നഗർ സായ്ചരൺ ബിൽഡിങ് നിവാസികളായ താമല്ലാക്കൽ തെക്ക് ശബരിയിൽ രവീന്ദ്രൻ, ദീപ ദമ്പതികളുടെ മക്കളായ ഡോ. രഞ്ജിത്ത്, കീർത്തി എന്നിവർക്ക് അന്തിമോപചാരം അർപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും രാവിലെ മുതൽ എത്തിയിരുന്നു. മുംബൈയിൽ നിന്നു വിമാനമാർഗം നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം രാവിലെ പത്തരയോടെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. ദീപയുടെ സഹോദരങ്ങളായ ദിലീഷിന്റെ മകൻ അർജുൻ, ദിനേശിന്റെ മകൻ അനുഗ്രഹ്, രവീന്ദ്രന്റെ സഹോദരൻ സിബിയുടെ മകൻ ആദിത്യൻ എന്നിവരാണ് സംസ്കാരചടങ്ങുകൾ നടത്തിയതും ചിതയ്ക്ക് തീകൊളുത്തിയതും.

ദീപയുടെ അമ്മ വിജയമ്മയുടെ മരണത്തെ തുടർന്ന് ഒരു മാസം മുൻപ് രവീന്ദ്രനും കുടുംബവും നാട്ടിലെത്തിയിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് ദീപയും രവീന്ദ്രനും നാട്ടിൻ തങ്ങാൻ തീരുമാനിച്ചതോടെ മക്കൾ മുംബൈയിലേക്ക് മടങ്ങുകയായിരുന്നു. മുംബൈയിൽ ജീവിതം മതിയാക്കി നാട്ടിൽ താമസിക്കാനുള്ള തയാറെടുപ്പിലായിരുന്നു കുടുംബം. രഞ്ജിത്തും കീർത്തിയും മുങ്ങി മരിച്ച കുളത്തിന്റെ കരയിൽ നിന്നു ഇവരുടെ വളർത്തുനായ് നിർത്താതെ കുരയ്ക്കുകയായിരുന്നു. സമീപവാസികൾ എത്തിയപ്പോൾ കരയിൽ ചെരിപ്പും ബാഗും ഇരിക്കുന്നതു കണ്ടു. ആരോ അപകടത്തിൽപ്പെട്ടതാണെന്നു മനസ്സിലായി.

 

ഉടൻ തിരച്ചിൽ നടത്തുകയും അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയും ചെയ്തു. കീർത്തിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. ര‍ഞ്ജിത്തിന്റെ മൃതദേഹത്തിനായുള്ള തിരച്ചിൽ നടത്തുന്നതിനിടെ നായ് കുളത്തിൽ ഇറങ്ങി നിൽക്കുകയും കരയിൽ കയറി കുരയ്ക്കുകയും വീണ്ടും കുളത്തിൽ ഇറങ്ങി നിൽക്കുകയും ചെയ്തത് അഗ്നിരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അവിടെ തിരച്ചിൽ നടത്തി. ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു ര‍ഞ്ജിത്തിന്റെ മൃതദേഹമെന്നു മുംബൈയിൽ നിന്നെത്തിയ ബന്ധുക്കൾ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (7 minutes ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (11 minutes ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (22 minutes ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (46 minutes ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (55 minutes ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (1 hour ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (1 hour ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (2 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (2 hours ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (2 hours ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (3 hours ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

Malayali Vartha Recommends