Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

കാഞ്ഞിരപ്പള്ളിയിലേയ്ക്ക് സംസ്ഥാന അവാർഡ്, പാഠ്യ പാഠ്യേതര രംഗങ്ങളിലെ മികച്ച പ്രവർത്തനത്തിന് സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ അധ്യാപിക സിസ്റ്റർ ജിജി പി ജെയിംസ് പുല്ലത്തിലിന് അവാർഡ്, മന്ത്രി ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങും

14 JUNE 2023 09:47 AM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

കോട്ടയം കാഞ്ഞിരപ്പള്ളിയിലേയ്ക്ക് സംസ്ഥാന അവാർഡ്. കാഞ്ഞിരപ്പള്ളി സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിലാണ് ഇക്കുറി സംസ്ഥാന അവാർഡിൻ്റ തിളക്കം ലഭിച്ചിരിക്കുന്നത്. സ്കൂളിലെ അധ്യാപിക സിസ്റ്റർ ജിജി പി ജെയിംസ് പുല്ലത്തിലിനാണ് സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചിരിക്കുന്നത്. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും പൊതു വിദ്യാഭ്യാസ ഡയറക്ടർ കൺവീനറും എസ് സി ഇ ആർ ടി , എസ് എസ് കെ , എസ് ഐ ഇ ടി എന്നീ ഡയറക്ടർമാരും അംഗമായ സമിതിയാണ് ടീച്ചർക്ക് പുരസ്കാരം പ്രഖ്യാപിച്ചത്..

പാഠ്യ പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും മാതൃക ക്ലാസ് അവതരണം അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയാണ് പുരസ്കാരം സമ്മാനിച്ചത്. ജൂൺ 16 വെള്ളിയാഴ്ച തിരുവനന്തപുരം തമ്പാനൂർ ശിക്ഷക് സദനിൽ മന്ത്രി ശിവൻകുട്ടി അവാർഡ് നൽകും . മന്ത്രി ആൻറണി രാജു യോഗത്തിൽ അധ്യക്ഷത വഹിക്കും. ജീവശാസ്ത്ര അധ്യാപികയായ സിസ്റ്റർ ജിജി നേതൃത്വം നൽകി പ്രവർത്തിക്കുന്ന ബയോ ഡൈവേഴ്സിറ്റി ക്ലബ്ബ് ജൈവ വൈവിധ്യ പ്രവർത്തനങ്ങൾക്ക് സംസ്ഥാന അവാർഡും കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡിൻറെ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

 

കോവിഡ് മഹാമാരിയും ജൈവവൈദ്യസംരക്ഷണവും എന്ന വിഷയത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രോജക്റ്റിന് ജൈവവൈവിധ്യ കോൺഗ്രസിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. ബാല ശാസ്ത്ര കോൺഗ്രസ് ശാസ്ത്രരംഗം തുടങ്ങിയ മേഖലകളിൽ പ്രോജക്ട് ഗൈഡ് ആയി പ്രവർത്തിച്ച് സംസ്ഥാന മത്സരങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട് . മികച്ച ശാസ്ത്ര നാടകകൃത്തുകൂടിയായ സിസ്റ്റർ ജിജിയുടെ 7 ശാസ്ത്ര നാടകങ്ങൾ ജില്ലാ , സംസ്ഥാന തലങ്ങളിൽ പുരസ്കാരം നേടിയിട്ടുണ്ട് .

കഴിഞ്ഞ വർഷം ഗുരുശ്രേഷ്ഠ പുരസ്കാരം,വൃക്ഷബന്ധു പുരസ്കാരം,സുഗതകുമാരി പുരസ്കാരം എന്നിവയും കരസ്ഥമാക്കി. മിഴി തുറക്കാൻ, സുകൃത സരണിയിലെ മൺ ചിരാതുകൾ, വിശുദ്ധമീ സൗഹൃദം , മൺചിരാതുകൾ എന്നീ മൂന്ന് പുസ്തകങ്ങളും ആനു കാലിക പ്രസക്തമായ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.മോട്ടിവേഷൻ സ്പീക്കർ പിടിഎ റിസോഴ്സ് പേഴ്സൺ എന്നീ നിലകളിൽ

വിവിധ വിഭാഗങ്ങളിൽ പെട്ടവർക്ക് 1500 ഓളം ബോധവൽക്കരണ സെമിനാറുകൾ നടത്തിയിട്ടുണ്ട്. അപ്പോസ്തോലിക് ഒബ്ളേറ്റ്സ് സഭാംഗമായ സി. ജിജി കോട്ടയം അടിച്ചിറ പുല്ലത്തിൽ പി.വി. ചാക്കോയുടെയും മേരി ചാക്കോയുടെയും മൂത്ത മകളാണ്. 25 വർഷങ്ങൾ നീണ്ട അധ്യാപനത്തി നുശേഷം കാഞ്ഞിരപ്പള്ളി സെൻമേരിസ് ഗേൾസ് ഹൈസ്കൂളിൽ നിന്ന് മെയ് 31 ന് റിട്ടയർ ചെയ്ത സി.ജിജി പുല്ലത്തിൽ ഇപ്പോൾ മുണ്ടക്കയം സെൻറ് ജോസഫ് സെൻട്രൽ സ്കൂളിൽ ഇൻചാർജ് ആയി സേവനമനുഷ്ഠിക്കുകയാണ്.  അപ്പോസ്തോലിക് ഒബ്ളേറ്റ്സ് സഭാംഗമാണ് പുല്ലത്തിൽ പി.വി. ചാക്കോയുടെയും മേരി ചാക്കോയുടെയും മകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (6 minutes ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (27 minutes ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (54 minutes ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (1 hour ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (2 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (6 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (6 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (6 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (6 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (6 hours ago)

Malayali Vartha Recommends