Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി

21 JUNE 2026 12:32 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതിയാക്കാന്‍ ബജറ്റില്‍ പ്രഖ്യാപനം. കേരളത്തിലെ നാല് ക്ഷേത്രങ്ങള്‍ തിരപ്പതി മോഡലില്‍ വികസിപ്പിച്ച ദേശീയ തീര്‍ത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു. ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍, തിരുവല്ലം എന്നീ ക്ഷേത്രങ്ങളാണ് വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുക. കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് ഈ ക്ഷേത്രങ്ങള്‍. ക്ഷേത്രങ്ങളോടു ചേര്‍ന്നുള്ള കാവുകളും കുളങ്ങളും നവീകരിക്കുന്നതിന് വേണ്ടി അഞ്ചു കോടി രൂപ വകയിരുത്തുന്നതായും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു.കൂടാതെ ഓരോ വര്‍ഷവും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നല്‍കേണ്ട ആന്വിറ്റി വിഹിതം നല്‍കുന്നതിന് അഞ്ച് കോടി രൂപയും ബജറ്റില്‍ വകയിരുത്തി. കൂടാതെ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമം ആക്കുന്നതിനും അധികാരങ്ങള്‍ നല്‍കുന്നതിനുവേണ്ടി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

കേരളത്തിലെ മറ്റു ദേവസ്വം ബോര്‍ഡുകളെ പോലെ തന്നെ മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും ചട്ടങ്ങള്‍ നിര്‍മ്മിക്കും. കേരളത്തിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് തീര്‍ത്ഥാടന ടൂറിസം പദ്ധതി നടപ്പിലാക്കുമെന്നും മുസരീസ് ടൂറിസം ഇവയ്‌ക്കെല്ലാമായി 325.36 കോടി രൂപ വിനോദസഞ്ചാര മേഖലയിലേക്ക് 325. 36 വകയിരുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. ടൂറിസത്തെ ഔദ്യോഗികമായി ഒരു വ്യവസായമാക്കി മാറ്റും പരിസ്ഥിതിയില്‍ ഊന്നിയുള്ള വൈവിധ്യവല്‍ക്കരണവും സ്മാര്‍ട്ട് ടൂറിസം ആപ്പുകളുടെ വികസനവും ഈ മേഖലയില്‍ നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു.ബജറ്റില്‍ മറ്റ് ഒട്ടേറെ വമ്പന്‍ പ്രഖ്യാപനങ്ങളും ഉണ്ട്. അടിസ്ഥാന സൗകര്യ വികസനതിന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങള്‍ക്ക് ലൈറ്റ് മെട്രോ പദ്ധതിക്ക് വേണ്ടി 20 കോടി രൂപ വകയിരുത്തി. വളരെ വേഗത്തില്‍ തന്നെ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് 20 കോടി രൂപ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (58 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (1 hour ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (1 hour ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (2 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (9 hours ago)

Malayali Vartha Recommends