Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..

പുല്ലരിഞ്ഞുകൊണ്ടിരുന്ന ഭർത്താവിനെ അന്വേഷിച്ചുചെന്നപ്പോൾ ഏതോ ജീവി വലിച്ചുകൊണ്ടുപോകുന്നത് കണ്ടതായി സുരേന്ദ്രന്റെ ഭാര്യ ഷൈല പറഞ്ഞു. ഇതോടെയാണ് മുതലയാണോ എന്ന സംശയം ഉണ്ടായത്... സംഭവത്തിലെ നാട്ടുകാർ ഞെട്ടലിലാണ്.

27 JULY 2023 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...

ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 50 പവൻ സ്വർണ്ണം പോയത് അവിടേക്ക്.. അയാളാരു മഹാ ഫ്രോഡ്

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു

വയനാട്ടിൽ വീടിന് സമീപം പുല്ലരിയാനിറങ്ങിയ ആളെ പുഴയിൽ കാണാതായ സംഭവത്തിൽ ഞെട്ടൽ മാറുന്നില്ല. മീനങ്ങാടി മുരണി കുണ്ടുവയലിലെ കീഴാനിക്കൽ സുരന്ദ്രനെ (55) ആണ് കാണാതായത്. വീടിന് പിറകുവശത്തായി അല്പം ദൂരെ പുല്ലരിഞ്ഞുകൊണ്ടിരുന്ന ഭർത്താവിനെ അന്വേഷിച്ചുചെന്നപ്പോൾ ഏതോ ജീവി വലിച്ചുകൊണ്ടുപോകുന്നത് കണ്ടതായി സുരേന്ദ്രന്റെ ഭാര്യ ഷൈല പറഞ്ഞു. ഇതോടെയാണ് മുതലയാണോ എന്ന സംശയം ഉണ്ടായത്. സംഭവത്തിലെ നാട്ടുകാർ ഞെട്ടലിലാണ്.

 

 

 

മുതലയാണ് സുരേന്ദ്രനെ ആക്രമിച്ചതെന്ന് വിധത്തിലാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. പുല്ലരിഞ്ഞുവെച്ചതിന് സമീപത്തുനിന്ന് വലിച്ചുകൊണ്ടുപോയ പാടുണ്ട്. സുരേന്ദ്രന്റെ ഷൂസും തോർത്തും പുഴയ്ക്കരികിലുണ്ടായിരുന്നു. അഗ്‌നിരക്ഷാസേന, പൊലീസ്, എൻ.ഡി.ആർ.എഫ്., പൾസ് എമർജൻസി ടീം, തുർക്കി ജീവൻ രക്ഷാസമിതി എന്നിവ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

     

കാരാപ്പുഴ അണക്കട്ടിൽനിന്ന് വെള്ളം തുറന്നുവിടുന്നത് നിർത്തിവെച്ചശേഷമാണ് തിരച്ചിലാരംഭിച്ചത്. പ്രതികൂല സാഹചര്യത്തെത്തുടർന്ന് വൈകീട്ടോടെ തിരച്ചിൽ നിർത്തി. വ്യാഴാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കും. അതേസമയം മുതലയാണോ എന്ന സംശയത്തോടെ സന്ദേഹങ്ങൾ വർധിക്കുകയാണ് ഉണ്ടായിരിക്കുന്നത്.

 

 

 

മുതല വലിച്ചുകൊണ്ടുപോയെന്ന വാർത്തകേട്ട് പരിസരവാസികളും സ്ത്രീകളുമെല്ലാം തരിച്ചുനിന്നു. പുഴയിൽ എത്ര നീരൊഴുക്കുണ്ടെങ്കിലും ഇറങ്ങി പരിചയമുള്ള സുരേന്ദ്രൻ ഈ വെള്ളത്തിൽ അപകടത്തിൽപ്പെടുമെന്ന് ഇവരാരും വിശ്വസിക്കുന്നില്ല. നാലുമണിക്കൂറോളം തിരച്ചിൽ നടന്നപ്പോഴും സുരേന്ദ്രന് എന്തുപറ്റിയെന്ന ഭീതിനിറഞ്ഞ മുഖവുമായി എല്ലാവരും കരയിൽ കാത്തുനിന്നു.

 

 

കാരാപ്പുഴ അണക്കെട്ടിൽനിന്ന് തുറന്നുവിടുന്ന വെള്ളത്തിൽ മുതലയുണ്ടോ എന്ന സംശയവും ഉയർന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷൈല പറഞ്ഞതനുസരിച്ച് ഏതോ ജീവി വലിച്ചുകൊണ്ടുപോയെന്നാണ് അറിഞ്ഞത്. പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ആശുപത്രിയിൽ കൊണ്ടുപോയി. കാരാപ്പുഴയിൽനിന്നുള്ള ജലം ഒഴുകിയെത്തുന്നത് പനമരം പുഴയിലേക്കാണ്.

 

 

പനമരം പുഴയിൽ പലതവണ മുതലകളെ കണ്ടിട്ടുമുണ്ട്. വർഷങ്ങൾക്കുമുമ്പ് ഒരുമുതല കാരാപ്പുഴ അണക്കെട്ടിനുമുകളിൽ എത്തിയിരുന്നു. ഇതിനെ പിടിച്ചുകൊണ്ടുപോയി. മാസങ്ങൾക്കുശേഷം റിസർവോയറിനു താഴെ രണ്ട് മുതലകളെ കണ്ടു. ഈ സംഭവങ്ങൾ ചേർത്തുവായിക്കുമ്പോൾ പുഴയിൽ മുതലയുണ്ടോ എന്ന അഭ്യൂഹം ശക്തിപ്പെട്ടു. ആരോഗ്യവാനായ സുരേന്ദ്രനെ 20 മീറ്ററോളം ദൂരം വലിച്ചുകൊണ്ടുപോകണമെങ്കിൽ ശക്തിയുള്ള ഏതോ ജീവിയായിരിക്കുമെന്നാണ് ബന്ധുവായ ഷാജി പറഞ്ഞത്.

 

 

 

കാരാപ്പുഴ അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിടുന്നത് നിർത്തിവെച്ചപ്പോൾ പുഴയിലെ ഒഴുക്ക് കുറഞ്ഞെങ്കിലും തോരാമഴ തിരച്ചിലിന് തടസ്സമായി. ആദ്യം നാട്ടുകാരും പിന്നീട് അഗ്‌നിരക്ഷാസേനയും തിരച്ചിലാരംഭിച്ചു. പിന്നീട് ദേശീയ ദുരന്തനിവാരണസേനയും തുർക്കി ജീവൻരക്ഷാസമിതിയും കൂടുതൽ ഉപകരണങ്ങളുമായെത്തി തിരച്ചിൽ നടത്തി. വെളിച്ചക്കുറവും ശക്തമായ മഴയും കാരണം ആറരയോടെ തിരച്ചിലവസാനിപ്പിച്ചു. സുരേന്ദ്രന് എന്താണ് സംഭവിച്ചതെന്നറിയാതെയാണ് പുഴയോരത്ത് കാത്തുനിന്നവർ മടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (7 minutes ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (11 minutes ago)

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....  (18 minutes ago)

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്  (26 minutes ago)

ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 5  (39 minutes ago)

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (51 minutes ago)

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി..  (1 hour ago)

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ  (2 hours ago)

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...  (2 hours ago)

പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി... ഇറാനെ വീണ്ടും ആക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്...  (2 hours ago)

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (2 hours ago)

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...  (3 hours ago)

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....  (3 hours ago)

Malayali Vartha Recommends