കോട്ടയം കഞ്ഞിക്കുഴിയിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡരികിലെ കുഴിയിലേയ്ക്കു മറിഞ്ഞു; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കോട്ടയം കഞ്ഞിക്കുഴിയിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡരികിലെ കുഴിയിലേയ്ക്കു മറിഞ്ഞു ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. കോട്ടയം പെരുമ്പായിക്കാട് ചിറയിൽ റിയാസ് (32) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. കഞ്ഞിക്കുഴി പുതുപ്പള്ളി റോഡിൽ മടുക്കാനി വളവിന് സമീപമായിരുന്നു അപകടം.
കോട്ടയം ഭാഗത്തു നിന്നും പുതുപ്പള്ളി ഭാഗത്തേയ്ക്കു പോകുകയായിരുന്നു ഓട്ടോറിക്ഷ. ഈ ഓട്ടോറിക്ഷ റോഡരികിൽ നിയന്ത്രണം നഷ്ടമായി കുഴിയിലേയ്ക്കു മറിയുകയായിരുന്നു.
അപകടം കണ്ട നാട്ടുകാർ വിവരം അറിയിച്ചതോടെ സ്ഥലത്ത് എത്തിയ കൺട്രോൾ റൂം പൊലീസ് സംഘം ആംബുലൻസ് വിളിച്ച് ഡ്രൈവറെ ആദ്യം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























