2021 നവംബറിൽ നൗഷാദിനെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു; ഒരു വർഷത്തിനിപ്പുറം കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; ഭാര്യയെ പോലീസ് ചോദ്യം ചെയ്തു ; പത്തനംതിട്ടയിൽ സംഭവിച്ചത്?

പത്തനംതിട്ടയില്‍ നിന്നും അതിപ്രധാനമായ ഒരു വിവരമാണ് പുറത്ത് വരുന്നത്. കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയിക്കത്തക്ക വിവരമാണ് അറിയുവാൻ സാധിക്കുന്നത് . പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെ ഒന്നര വർഷം മുമ്പ് കാണാതായിരുന്നു . മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് പരിശോധന നടത്തും.
നൗഷാദിന്‍റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തുഎന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതി ഉയർന്നത്. പൊലീസ് കേസെടുക്കുകയും ചെയ്തു . നൗഷാദിന്‍റെ പിതാവ് ആണ് നല്‍കിയ പരാതി നൽകിയത്. പൊലീസ് അന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു . ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് തോന്നിയ സംശയങ്ങളില്‍ നിന്നാണ് കേസില്‍ വഴിത്തിരിവ് ഉണ്ടായത്.
ഭാര്യയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച് മൂടി പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയെന്നും പൊലീസ് വ്യക്തമാക്കി നിലവില്‍ ഭാര്യ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ്.
https://www.facebook.com/Malayalivartha



























