ആയുസ്സ് വേണോ ? എങ്കിൽ ഈ എട്ടുകാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി ! മരിക്കാൻ ആർക്കാണ് ഇഷ്ടം ?.

മരണം എന്നത് നിത്യ സത്യമാണെങ്കിലും സാധാരണയായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് ആയുസ്സ് നീട്ടിക്കിട്ടാൻ തന്നെയാണ് . ആയുസ്സ് വര്‍ദ്ധിയ്ക്കണമെങ്കില്‍ ആരോഗ്യകരമായ ജീവിതരീതി പിന്തുടരണം എന്നത് എല്ലാവരും പറയുന്ന കാര്യമാണ് . ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം എന്നിവ ഒരു പരിധി വരെയെങ്കിലും നിയന്ത്രിച്ചുകൊണ്ടുപോകാൻ ആരോഗ്യകരമായ ജീവിതശൈലിയുടെ സാധിക്കും .
ഈ വസ്തുത ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പഠനമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇല്ലിനോയില്‍ നിന്നുള്ള ഗവേഷകരുടെ പഠനമാണ് പുറത്ത് വന്നിരിയ്ക്കുന്നത്. എം.വി.പി. എന്ന ഹെല്‍ത്ത് റിസര്‍ച്ച് പ്രോഗാമിന്റെ ഭാഗമായി ശേഖരിച്ച 719,147 അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് വിലയിരുത്തലില്‍ എത്തിയത്. ജീവിതചര്യയില്‍ ആരോഗ്യകരമായ ഏഴുമാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ആയുസ്സ് വര്‍ധിപ്പിക്കാനായേക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്. ആ ഏഴുമാറ്റങ്ങൾ ഇവയാണ്
കായിക പ്രവര്‍ത്തനങ്ങളില്‍ സജീവമാവുക, പുകവലി ഉപേക്ഷിക്കുക, സമ്മര്‍ദം നിയന്ത്രിക്കുക, നല്ല ഭക്ഷണരീതി പാലിക്കുക, അമിത മദ്യപാനം ഇല്ലാതിരിക്കുക, മതിയായ ഉറക്കം പാലിക്കുക, ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തുക, ലഹരിക്ക് അടിമയാകാതിരിക്കുക. തുടങ്ങിയവയാണ് ആ മാറ്റങ്ങളായി ഗവേഷകര്‍ വിലയിരുത്തുന്നത്. കാള്‍ ഇല്ലിനോയി കോളേജ് ഓഫ് മെഡിസിനില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥിയായ ഷുവാന്‍ മായ് ടി ങ്യുവെന്‍ ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
2011നും 2019-നും ഇടയില്‍ ശേഖരിച്ച വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. നാല്‍പതിനും തൊണ്ണൂറ്റിയൊമ്പതിനും ഇടയില്‍ പ്രായമുള്ള സൈന്യത്തില്‍ നിന്ന് വിരമിച്ചവരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. പഠനകാലയളവില്‍ 30,000-ത്തോളം പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. മുകളില്‍ പറഞ്ഞ എട്ട് ആരോഗ്യകരമായ ശീലങ്ങള്‍ ജീവിതത്തില്‍ പാലിച്ചവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് മരണസാധ്യത പതിമൂന്ന് ശതമാനം കുറവായിരുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തി.
നാല്‍പത് വയസ്സോടെ ഈ ശീലങ്ങള്‍ സ്വീകരിച്ചവർ മറ്റുള്ളവരെ അപേക്ഷിച്ച് 24 വര്‍ഷത്തോളം കൂടുതല്‍ ജീവിച്ചേക്കാമെന്നും ഗവേഷകര്‍ പറയുന്നു. വ്യായാമം ഉള്‍പ്പെടെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതും ലഹരിക്ക് അടിമപ്പെടുന്നതും പുകവലിയുമൊക്കെ ഒരു വ്യക്തിയുടെ ആയുസ്സ് നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകങ്ങളാണെന്നും ഗവേഷകര്‍ പറയുന്നു.
പഠനകാലയളവില്‍ തന്നെ ഈ ഘടകങ്ങള്‍ മൂലമുള്ള മരണസാധ്യത മുപ്പതു മുതല്‍ 45 ശതമാനം വരെ ആണെന്നും ഗവേഷകര്‍ പറയുന്നു. സമ്മര്‍ദം, അമിത മദ്യപാനം, മോശം ഭക്ഷണക്രമം, മതിയായ ഉറക്കമില്ലായ്മ എന്നിവ 20-30 ശതമാനം മരണസാധ്യത വര്‍ധിപ്പിക്കുകയും ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങള്‍ ഇല്ലാത്തത് മരണസാധ്യത 5 ശതമാനവും വര്‍ധിപ്പിച്ചതായും പഠനത്തില്‍ ചൂണ്ടിക്കാട്ടി. മാനസികാരോഗ്യത്തിനും ആയുസ്സിന്റെ കാര്യത്തില്‍ വലിയ പങ്കുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഉത്കണ്ഠ, വിഷാദം തുടങ്ങിയവയുമായി ജീവിക്കുന്നത് അകാലമരണസാധ്യത എട്ടുശതമാനമായി വര്‍ധിപ്പിക്കുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു. അമേരിക്കന്‍ ന്യൂട്രീഷന്‍ സൊസൈറ്റിയുടെ ശാസ്ത്ര-ആരോഗ്യ പരിപാടിയായ ന്യൂട്രീഷന്‍ 2023-യില്‍ പഠനം അവതരിപ്പിക്കുകയും ചെയ്തു.
ഇതിനു മുൻപ് 72000 സ്ത്രീകളെ പങ്കെടുപ്പിച്ചു 1984 മുതല്‍ 2002 വരെ 18 വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണത്തിൽ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കഴിച്ചിരുന്നവരില്‍ ഹൃദ്രോഗം മൂലമുളള മരണ നിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 28 ശതമാനം കുറവായിരുന്നുവെന്ന് കണ്ടെത്തി. അര്‍ബുദം, പ്രമേഹം, ഉള്‍പ്പെടെ മറ്റ് രോഗങ്ങളാലുള്ള മരണനിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 21 ശതമാനം കുറവാണെന്നും കണ്ടെത്തി.ശരിയായ ജീവിതചര്യയിലൂടെയും ഭക്ഷണക്രമത്തിലൂടെയും ആയുസ്സ് നീട്ടിക്കൊണ്ടുപോകാൻ എന്ന് തന്നെയാണ് പൊതുവെ ഉള്ള വിലയിരുത്തൽ
https://www.facebook.com/Malayalivartha



























