മൺസൂൺ ബമ്പറിലൂടെ ഒന്നാം സമ്മാനമായ പത്ത് കോടി ലഭിച്ചത് മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ്മ സേനാംഗങ്ങൾ...എന്റെ കയ്യിൽ 25 രൂപ എടുക്കാൻ ഇല്ലായിരുന്നു, ഒരാളുടെ അടുത്ത് നിന്ന് കടം വാങ്ങി ആ പണം കൊടുത്തു...' മൺസൂൺ ബമ്പർ ടിക്കറ്റ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ സമ്മാനം ലഭിച്ച ആഹ്ലാദത്തിൽ ഭാഗ്യശാലികളിലൊരാളായ പാർവതി പറയുന്നു..

പല വിഷമങ്ങൾക്കും ഇടയിൽ കടം വാങ്ങിയും മറ്റും കൂട്ടായ്മയിൽ എടുത്ത മൺസൂൺ ബമ്പറിലൂടെ ഒന്നാം സമ്മാനമായ പത്ത് കോടി ലഭിച്ചതിന്റെ ആഹ്ലാദം പങ്കിട്ട് മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ 11 ഹരിതകർമ്മ സേനാംഗങ്ങൾ.
'എന്റെ കയ്യിൽ 25 രൂപ എടുക്കാൻ ഇല്ലായിരുന്നു, ഒരാളുടെ അടുത്ത് നിന്ന് കടം വാങ്ങി ആ പണം കൊടുത്തു...' മൺസൂൺ ബമ്പർ ടിക്കറ്റ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ സമ്മാനം ലഭിച്ച ആഹ്ലാദത്തിൽ ഭാഗ്യശാലികളിലൊരാളായ പാർവതി പറയുന്നു. ഒരുമിച്ച് ജോലി ചെയ്യുന്ന ഹരിതകർമ്മ സേനാംഗങ്ങൾ ചേർന്നെടുത്ത ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനമായ പത്ത് കോടി രൂപ.
'നിങ്ങൾക്കാർക്കെങ്കിലും ലോട്ടറി ടിക്കറ്റ് എടുക്കണോ എന്ന് പ്രദേശത്ത് ജോലി ചെയ്യുന്ന സുഹൃത്ത് വന്ന് ചോദിച്ചു. എന്താ വില എന്ന് ചോദിച്ചപ്പോൾ 250 രൂപ..അത്രയും തുകയ്ക്ക് എടുക്കാൻ പറ്റില്ല. 50 രൂപ വച്ച് പങ്കിട്ട് എടുക്കാമെന്ന് തീരുമാനിച്ചു. അപ്പോൾ പഴ്സ് നോക്കുമ്പോൾ 50-ഉം ഇല്ല കയ്യിൽ. അങ്ങിനെയാണ് 25 രൂപ വച്ച് എടുക്കാമെന്ന് തീരുമാനിക്കുന്നത്', പാർവതി പറഞ്ഞു.
പരപ്പനങ്ങാടി നഗരസഭയിലെ ജോലി ഒഴിവാക്കില്ലെന്നും പത്തുകോടിയുടെ ഭാഗ്യം തേടിയെത്തിയ ഹരിത കർമ്മ സേനാംഗങ്ങൾ പറയുന്നു. കോടികൾ അടിച്ചെങ്കിലും തങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സഹായിച്ച ഹരിതകർമ്മ സേനയിലെ ജോലിയിൽ തന്നെ തുടരും. മരിക്കുന്നത് വരെ ജോലിയുമായി മുന്നോട്ടുപോകുമെന്നും ഹരിതകർമ്മ സേനാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
ഇങ്ങനെ ഒരു സമ്മാനം പ്രതീക്ഷിച്ചില്ല. ഇത് നാലാം തവണയാണ് ബംപർ ടിക്കറ്റ് എടുക്കുന്നത്. കൂട്ടായാണ് ടിക്കറ്റ് എടുക്കാറ്. ഇതിന് മുൻപ് ആയിരം രൂപ അടിച്ചിട്ടുണ്ട്. ജീവിതം നല്ലരീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് പണം ഉപയോഗിക്കും. എന്നാൽ മരിക്കുന്നത് വരെ ഹരിതകർമ്മ സേനയിലെ ജോലി ഒഴിവാക്കില്ല. വയസ്സാകുമ്പോൾ നഗരസഭ പിരിച്ചുവിട്ടാൽ അല്ലാതെ ജോലി ഉപേക്ഷിക്കില്ല. തങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഹരിതകർമ്മ സേനയിലെ ജോലി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അത് മറക്കില്ലെന്നും സന്തോഷ കണ്ണീർ പൊഴിച്ച് കൊണ്ട് സേനാംഗങ്ങൾ പറഞ്ഞു.
പാലക്കാട് വച്ച് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചു. 250 രൂപയായിരുന്നു ടിക്കറ്റ് വില. ഇത്തവണ 27 ലക്ഷം മൺസൂൺ ബമ്പർ ടിക്കറ്റുകളാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടിച്ചിരുന്നത്. MB 200261 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപ. പാലക്കാട്ടെ ന്യൂ സ്റ്റാർ ഏജൻസിയാണ് ടിക്കറ്റ് വിറ്റത്.ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്റെ പരപ്പനങ്ങാടി ശാഖയിൽ ഏൽപ്പിച്ചു.
പാലക്കാട് വച്ച് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. ഇത്തവണ 27 ലക്ഷം മൺസൂൺ ബമ്പർ ടിക്കറ്റുകളാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടിച്ചിരുന്നത്. MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഇത് 5 പേർക്കായി ലഭിക്കും. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം 25 പേർക്ക് ലഭിക്കും. 3 ലക്ഷം രൂപ വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
https://www.facebook.com/Malayalivartha



























