റബ്ബറിന്റെ വില മാറ്റുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞിരിക്കുകയാണ്.റബറിന്റെ താങ്ങുവില 300 രൂപയാക്കുന്ന കാര്യം നിലവില്‍ പരിഗണ

തലശ്ശേരി ആര്‍്ച്ച് ബിഷപ്പ് ഫാദര്‍ ജോസഫ് പാംപ്ലാനി കര്‍ഷകരൂടെ ആവശ്യം കണ്ട് അസ്ഥാനത്ത് തട്ടിവിട്ടതല്ല റബ്ബര്‍ വില വിവാദം. കിലോയ്ക് 300 രൂപ കിട്ടിയാല്‍ കേരളത്തില്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യുന്ന കാര്യ പരിഗണിക്കാമെന്ന് ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന കേരളത്തില്‍ മാസങ്ങളോളം ചര്‍ച്ചയായിരുന്നു. ആ പ്രസ്താവനയുടെ മറപറ്റി നരേന്ദ്ര മോദി നേരിട്ടെത്തിയെങ്കിലും ചായക്കോപ്പയിലെ കൊടുങ്കാറ്റു പോലെ എല്ലാം അവസാനിക്കുകയാണ്.
റബ്ബറിന്റെ വില മാറ്റുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞിരിക്കുകയാണ്.റബറിന്റെ താങ്ങുവില 300 രൂപയാക്കുന്ന കാര്യം നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സംശയത്തിനിട നല്കാത്ത വിധത്തില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കിയില്‍നിന്നുള്ള എംപി ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി പറയവേയാണ് കേന്ദ്ര വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ഇക്കാര്യം സൂചിപ്പിച്ചത്. റബറിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി ഡ്യൂട്ടി 20ല്‍ നിന്ന് 30 ശതമാനം ആക്കി ഉയര്‍ത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇറക്കുമതി ചെയ്ത റബര്‍ ആറു മാസത്തിനുള്ളില്‍ തന്നെ ഉപയോഗിക്കണമെന്നും കോംപൗണ്ട് റബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10ല്‍ നിന്നും 25 ശതമാനം ആക്കിയതായും മന്ത്രി പറഞ്ഞു. നിലവില്‍ ചെന്നൈയിലും മുംബൈയിലും മാത്രമാണ് റബര്‍ ഇറക്കുമതി ചെയ്യാന്‍ ഉള്ള അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്കായി അഭ്യര്‍ഥിച്ച സാമ്പത്തിക സഹായത്തെക്കുറിച്ചു പരാമര്‍ശിച്ച മന്ത്രി റബര്‍ കര്‍ഷകര്‍ക്കായി സബ്സിഡികളും റബര്‍ ടാപ്പിങ്ങിനും ലാടെക്‌സ് നിര്‍മാണത്തിനുമായി പരിശീലന പരിപാടികളും റബര്‍ ബോര്‍ഡ് വഴി ലഭ്യമാക്കുമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.
റബ്ബറിന് 300 രൂപ തറവില പ്രഖ്യാപിച്ചാല്‍ ബിജെപിയെ സഹായിക്കാമെന്ന തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്‌ളാനിയുടെ പ്രസ്താവനയെ അനുകൂലിച്ചും, എതിര്‍ത്തും നിരവധി പ്രമുഖര്‍ പ്രതികരിച്ചിരുന്നു. ബിജെപിയെ തുണയ്ക്കുമെന്ന പരാമര്‍ശത്തെ ഇരുമുന്നണികളും ആശങ്കയോടെയാണ് കാണ്ടിരുന്നത്. ബിഷപ്പ് ജോസഫ് പാംപ്ളാനിയുടേത് പക്വതയില്ലാത്ത പ്രസ്താവനന്ന് വിലയിരുത്താനാണ് പലരും തയ്യാറായത പത്തുകാശിന് ആത്മാവിനെ വില്‍ക്കുന്നത് പോലുള്ള നടപടിയാണിത്. റബര്‍വിലയെ അടിസ്ഥാനമാക്കി രാഷ്ട്രീയ തീരുമാനമെടുക്കുന്നത് ആത്മഹത്യാപരമാണെന്നും വിലയിരുത്തിയിരുന്നു.
പ്രസംഗം രാഷ്ട്രീയ വിവാദമായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ആര്‍ച്ച് ബിഷപ്പ് മുന്‍ നിലപാട് ആവര്‍ത്തിച്ചിരുന്നു. മാത്രമല്ല, ബിജെപി അടക്കം കര്‍ഷക താത്പര്യം സംരക്ഷിക്കാന്‍ മുന്നോട്ട് വരുന്ന ആരോടും അയിത്തമില്ലന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം. 'റബറിന് വിലയില്ല. ആരാണ് ഉത്തരവാദി. കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചാല്‍ റബറിന്റെ വില 250 രൂപയാക്കി മാറ്റാന്‍ കഴിയും. തെരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ലായെന്ന സത്യം ഓര്‍ക്കുക. റബറിന്റെ വില 300 രൂപയായി പ്രഖ്യാപിച്ച്, ആ റബര്‍ കര്‍ഷകനില്‍ നിന്നും എടുക്കണമെന്നും എടുക്കുക. നിങ്ങള്‍ക്ക് ഒരു എംപിയും ഇല്ലെന്ന് വിഷമം കുടിയേറ്റ ജനത മാറ്റിത്തരാം. ഞങ്ങള്‍ക്ക് രാഷ്ട്രീയമല്ല, ഗതികേടിന്റെ മറുകരയില്‍ നില്‍ക്കുകയാണ്.' എന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം.
ബിഷപ്പിന്റെ പ്രതികരണം ഏറ്റുപിടിച്ച ബിജെപി നേതാക്കള്‍ കൂട്ടത്തോടെ അരമനകളും പള്ളികളും കയറിയിറങ്ങി. കേന്ദ്രത്തില്‍ നിന്നും നേതാക്കള്‍ കൂട്ടത്തോടെ എത്തി പുരോഹിതന്‍മാരെ കാണുകയും പലവിധ വാഗ്ദാനങ്ങള്‍ നല്കുകയും ചെയ്തു . യുവം എന്ന പേരിട്ട് പരിപാടി സംഘടിപ്പിച്ച് നരേന്ദ്രമോദിയെ കളത്തിലിറക്കുകയും ചെയ്തു. ബിഷപ്പ് ഹൗസുകള്‍ സന്ദര്‍ശിക്കുകയും ക്രിസ്തുമസ് ദിന പിരപാടികള്‍ നടത്തുകയും ചെയ്‌തെങ്കിലും ബിജെപിയ്ക്ക് ക്രിസത്യന്‍ മേഖലകളിലേയ്ക്ക് കടന്നു കയറാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മണിപ്പൂര്‍ കലാപത്തില്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കപ്പെട്ടെന്ന് ആരോപിച്ച് പുരോഹിതന്‍മാര്‍ കൂട്ടത്തോടെ ബിജെപിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. മണിപ്പൂര്‍ കലാപം കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയിലും ബിജെപി വിരുദ്ധതയുണ്ടാക്കിയിരിക്കുന്നതായി പാംപ്ലാനിയ്ക്ക് തന്നെ പറയേണ്ടിയും വന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകരുള്ളത് റബ്ബര്‍ മേഖലയിലാണ്. എന്നാല്‍ കാലം കഴിയുംന്തോറും റബ്ബര്‍ വില ഉയരേണ്ടതിന് പകരം താഴേയക്കാണ് വരുന്നത്. അതുകൊണ്ട് പലരും റബ്ബര്‍ മേഖല ഉപേക്ഷിച്ച് മറ്റ് കൃഷികളിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. എന്നാല്‍ റബ്ബര്‍ വില കേരള രാ്ഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ തീരുമാനിക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ബിജെപി മനസിലാക്കേണ്ടതാണ്.
https://www.facebook.com/Malayalivartha



























