75 കാരനെ വീട്ടിൽ വിളിച്ചുവരുത്തി.. പൂർണ നഗ്നനാക്കി ചേർന്നു നിന്ന് ഫോട്ടോ എടുത്തു .. ഹണിട്രാപ്പിൽ കുടുക്കി തട്ടിയത് 11 ലക്ഷം സീരിയൽ നടി നിത്യ ശശിയും സുഹൃത്തും പിടിയിൽ

പരവൂരിൽ വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം കവർന്ന കേസിൽ സീരിയൽ നടി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി ( 32 ), സുഹൃത്ത് പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് പിടിയിലായത്. സർവകലാശാല മുൻ ജീവനക്കാരനായ 75കാരനാണ് തട്ടിപ്പിനിരയായത്.
സംഭവത്തിനു പിന്നിൽ മാസങ്ങളുടെ ആസൂത്രണമുള്ളതായി ആണ് സൂചന. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കലയ്ക്കോട് സ്വദേശി ബിനു തട്ടിപ്പിന് ഇരയാക്കപ്പെട്ട മുൻ സൈനികന്റെ അടുത്ത ബന്ധുവാണെന്നതും ഇത്തരമൊരു സംശയത്തിന് ബലംപകരുന്നുണ്ട്. കൂട്ടുപ്രതി സീരിയൽ നടി നിത്യ ശശി നേരത്തെയുണ്ടായിരുന്ന വിവാഹ ബന്ധം വേർപെടുത്തിയാണ് ബിനുവുമായി അടുപ്പം സ്ഥാപിച്ചത്.
ഇക്കഴിഞ്ഞ മേയിലാണ് നിത്യ കലയ്ക്കോട്ടെ വീട് വാടകയ്ക്ക് നൽകാനുണ്ട് എന്നറിഞ്ഞ് വയോധികനെ ഫോണിൽ ബന്ധപ്പെടുന്നത്. വീടു വിൽപ്പനയ്ക്ക് വച്ച വിവരം ബിനു വഴിയാണ് നിത്യ അറിഞ്ഞത് . തുടർന്ന് നിത്യ നിരന്തരം വയോധികനെ വിളിച്ചു.. അങ്ങനെ 75 കാരനുമായി സൗഹൃദം സ്ഥാപിച്ചു ..
തിരുവനന്തപുരം പട്ടം സ്വദേശിയായ വയോധികനെ നിത്യ നിരന്തരമായി ഫോണിൽ ബന്ധപ്പെട്ട് പരിചയത്തിലായി. . പിന്നീട് വാടകയ്ക്കെടുത്ത വീട്ടിലേക്ക് വയോധികനെ ക്ഷണിച്ചു ..എന്നാൽ ഇതിനുപിന്നിലുള്ള ചതി മനസ്സിലാക്കാതെ ഇയാൾ നിത്യ പറഞ്ഞതനുസരിച്ച് കലയ്ക്കോട്ടെ വീട്ടിലേക്ക് എത്തി .പക്ഷെ വീട്ടിലെത്തിയതോടെ നിത്യയുടെ ഭാവം മാറി.. ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നിത്യയ്ക്കൊപ്പം നിർത്തി അശ്ലീല ഫോട്ടോയെടുത്തു .മുൻകൂട്ടി പദ്ധതിയിട്ട പ്രകാരം ബിനുവും സ്ഥലത്തെത്തിയിരുന്നു.
തുടർന്ന് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ പ്രതികൾ അങ്ങനെ ചെയ്യാതിരിക്കണമെങ്കിൽ 25 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇവർക്ക് തുക കൈമാറാമെന്നുള്ള സമ്മത പത്രത്തിൽ നിർബന്ധിച്ച് ഒപ്പിടുവിക്കുകയും ചെയ്തു.
ഭീഷണി വീണ്ടും തുടർന്നതോടെ പലതവണയായി ആവശ്യപ്പെട്ടതിന്റെ പകുതിയോളം തുക വയോധികനില്‍നിന്നും പ്രതികൾ കൈക്കലാക്കി. വീണ്ടും പണം ചോദിച്ച് നിരന്തരം ഭീഷണി തുടങ്ങിയതോടെ വയോധികൻ പൊലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മാസം 18നാണ് പരവൂർ പൊലീസില്‍ പരാതി നൽകിയത്.
പോലീസിന്റെ നിർദേശ പ്രകാരം ബാക്കി പണം തരാമെന്ന വ്യാജേന നിത്യയേയും കൂട്ടാളിയേയും 75കാരൻ പട്ടത്തെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി. ഇവിടെവെച്ചു പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു..
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതികൾ മുൻപ് സമാനമായ തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ടോ എന്നതടക്കം പുറത്തുവരാനുണ്ട്. ഇതിനായി പ്രതികളുടെ നേരത്തെയുള്ള ഇടപാടുകളെല്ലാം പരിശോധിക്കും.
https://www.facebook.com/Malayalivartha



























