രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയത് ഭാര്യ തന്നെ എന്ന് സംശയം ; ഭാര്യയെ കസ്റ്റഡിയില്‍ എടുത്തു. കൊന്നു കുഴിച്ചുമൂടിയെന്നും പുഴയിലെറിഞ്ഞെന്നും മൊഴി മാറ്റി പറഞ്ഞ് ഭാര്യ അഫ്‌സാന

രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ച് മൂടിയതെന്ന് സംശയം. പത്തനംതിട്ട അടൂര്‍ വടക്കേടത്ത് കാവില്‍ നൗഷാദിനെ രണ്ട് വര്‍ഷം മുമ്പാണ് കാണാതായത്. യുവാവിന്റെ മൃതദേഹം, താമസിച്ചിരുന്ന വീട്ടിലെ പുരയിടത്തില്‍ കുഴിച്ചിട്ടതായാണ് സംശയം. യുവാവിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വടക്കേടത്ത് കാവിലെ വാടക വീട്ടിലും പുരയിടത്തിലും പൊലീസ് എത്തി പരിശോധന തുടരുകയാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിട്ടുണ്ട്. യുവാവിനെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്
നൗഷാദിനെ ഒന്നര വര്‍ഷം മുമ്പാണ് കാണാതായത്. മകനെ കാണാതായത് സംബന്ധിച്ച് നൗഷാദിന്റെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ ഉണ്ടായ സംശയങ്ങളില്‍ നിന്നാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. അഫ്‌സാന നല്‍കുന്ന വിവരങ്ങള്‍ പരസ്പര വിരുദ്ധമാണെന്ന് പൊലീസ് പറഞ്ഞു.
നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും പരസ്പര വിരുദ്ധമായ മൊഴിയാണ് ഭാര്യ നല്‍കിയതെന്ന് പൊലീസ് പറയുന്നു. പരുത്തിപ്പാറയില്‍ വാടകവീട്ടിലാണ് നൗഷാദും ഭാര്യയും താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ സ്വരചേര്‍ച്ചയില്ലായിരുന്നെന്നും അതാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha



























