പി ജയരാജന്‍ സ്‌കെച്ചിട്ടത് പിണറായിക്ക്;സംഘപരിവാര്‍ കൊലവിളിയുമായ് വന്നിട്ടും ഇരട്ടച്ചങ്കന്‍ മൗനത്തില്‍,സ്‌കോര്‍ ചെയ്തത് പി ജയരാജനും,പാര്‍ട്ടിയില്‍ അസ്വാരസ്യം പുകയുന്നു,വെട്ടിനിരത്തിയതിന്റെ കലിപ്പ് തീര്‍ക്കുന്നു?

ഇത്രകാലം ഒതുങ്ങിയിരുന്ന പി ജയരാജന്‍ പൊടുന്നനെയാണ് തലപൊക്കിയത്. സംഘപരിവാറിന് നേരെയാണ് പിജെ കൊലവിളിയുമായ് വന്നതെങ്കിലും ശരിക്കും സ്‌കെച്ചിട്ടത് പിണറായിയെ എന്ന് ചര്‍ച്ചകള്‍. സംഘപരിവാര്‍ പക്ഷത്ത് നിന്ന് ഷംസീറിനേയും പി ജയരാജനേയും തീര്‍ക്കുമെന്ന ഭീഷണി വന്നിട്ടും സിപിഎം മൗനത്തില്‍. സിപിഎം നേതാക്കളും പ്രതികരിക്കുന്നില്ല. പിജെ പോട്ടെ മൂപ്പരെ വെട്ടിനിരത്തി പക്ഷെ ഷംസീറിനെ തൊട്ടിട്ടും മൗനം. ഇതോടെ ഷംസീര്‍ പക്ഷം എതിര്‍പ്പിലാണ്. പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പും തുടങ്ങിയിട്ടുണ്ട്. ഈ അസ്വാരസ്യമാണോ പിജെ ലക്ഷ്യംവെച്ചത്. വെട്ടിനിരത്തിയ പിണറായിയോട് ഉറപ്പായും കലിപ്പുണ്ടാകും പിജെയ്ക്ക്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണോ ജയരാജനെന്ന ചോദ്യം ഉയരുന്നു.
ഷംസീര്‍ പക്ഷം അവഗണന നേരിടുന്നുണ്ട് പാര്‍ട്ടിയില്‍. ഷംസീറിനെ ഒതുക്കിയാണ് റിയാസിനെ മന്ത്രിക്കുപ്പായം അണിയിച്ചത്. അതിന്റെ കലിപ്പ് ഇപ്പോഴും ഷംസീറിനുണ്ട്. ഒടുവില്‍ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണ് ഷംസീറിന് എന്തെങ്കിലും ഒരു പദവി കൊടുക്കണമല്ലോ എന്ന ചിന്തയില്‍ സ്പീക്കര്‍ പദവി കൊടുത്തത്. ഷംസീര്‍ പക്ഷവും റിയാസ് പക്ഷവും ഇപ്പോഴും പോരിലാണ്. ഷംസീര്‍ കണ്ണൂരില്‍ നിന്നുള്ള നേതാവാണ്. കണ്ണൂരില്‍ ചിലരെയൊക്കെ ഒതുക്കിയാലേ റിയാസിനെ തലപ്പൊക്കത്തില്‍ വെക്കാന്‍ സാധിക്കൂ. പിണറായിയുടെ സുഗമമായ പോക്കിന് നേരത്തെ ജയരാജന്മരെ വെട്ടിനിരത്തി. ഇനി ഒതുക്കാനുള്ളത് പാരയാകുമെന്ന് ഉറപ്പുള്ള കുറച്ച് നേതാക്കളെയാണ് അതില്‍ ഷംസീറും ഉണ്ട്. എന്തായാലും കൊലവിളി വിവാദത്തോടെ സിപിഎമ്മിനുള്ളില്‍ തന്നെ പുകച്ചില്‍ തുടങ്ങിയിട്ടുണ്ട്.
പിജെ ലക്ഷ്യം വെച്ചത് സംഘപരിവാറിനെയല്ല പിണറായിയെ ആണെന്ന ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. എന്തുകൊണ്ട് പിണറായി മൗനംപാലിക്കുന്നു. പിണരായിക്ക് മുകളില്‍ വളര്‍ന്തിന് വെട്ടിനിരത്തിയതാണ് ജയരാജനെ. അനങ്ങാനാകാത്ത വിധം തളച്ചിട്ടു. സിപിഎമ്മിലെ അധികാര കേന്ദ്രമായി എപ്പോഴും വിശേഷിപ്പിക്കപ്പെടാറുള്ളത് മുന്‍ പാര്‍ട്ടി സെക്രട്ടറിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയനെയണ്. പിണറായി വിജയന്‍ പക്ഷത്തെ ഔദ്യോഗിക പക്ഷം എന്നാണ് പറയാറുള്ളത്. അധികാരം കേന്ദ്രീകരിച്ചിരിക്കുന്നത് പിണറയി വിജയനില്‍ തന്നെയാണ്. വിഎസ് ആയിരുന്നു പിണരായിക്ക് എതിരാളി. എന്നാല്‍ ഒതുക്കി. പിന്നീട് ഉയര്‍ന്നുവന്നതാണ് ജയരാജന്‍. പിണറായി വിജയനും പി ജയരാജനും തമ്മിലുള്ള നിലപാടുകാളിലെ മാറ്റം.
പാര്‍ട്ടിയുടെ ഏറ്റവും കരുത്തുറ്റ കേന്ദ്രമായ കണ്ണൂരില്‍ പിണറായി വിജയനേക്കാള്‍ ജനപ്രിതി പി ജയരാജന്‍ ആണെന്നതാണ് ഇതിന് കാരണം. കണ്ണൂരില്‍ യുവാക്കള്‍ മുതലങ്ങോട്ട് എല്ലാവരെയും ആകര്‍ഷിക്കാന്‍ പി ജയരജന്റെ വ്യക്തിപ്രഭാവത്തിന് അകുന്നു. ഇതൊന്നും കണ്ണിന് പിടിക്കാത്തതോടെയാണ് പിജെയെ വെട്ടിനിരത്തിയത്. അതിന്റെ കലിപ്പ് കൊല്ലങ്ങളായ് ഉള്ളിലൊതുക്കി നടക്കുന്ന പിജെയ്ക്ക് വീണുകിട്ടിയ അവസരമായ് ഇപ്പോഴത്തെ ഷംസീര്‍ വിവാദമെന്നാണ് അടക്കംപറച്ചില്‍. ഷംസീറിനെതിരെ കൊലവിളിയുമായ് വന്നപ്പോഴും മുതിര്‍ന്ന നേതാക്കള്‍ മൗനംപലിച്ചിടത്താണ് പിജെ ഇടപെട്ടത്. ഇത് പിണറായി വിജയനുള്ള പാരയാണ്. പാര്‍ട്ടിക്കുള്ളില്‍ എതിരഭിപ്രായം ഉണ്ടായാല്‍ പ്രതിരോധത്തിലാകുന്നത് പിണറായി വിജയന്‍ തന്നെയാണ്. ഇരട്ടച്ചങ്കന്‍ എന്തെ പ്രതികരിക്കുന്നില്ലെന്ന് സോഷ്യല്‍മീഡിയയിലെ ട്രോള്‍. ഇവിടെയാണ് ജയരാജന്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. പിണറായിക്ക് ക്ഷീണമുണ്ടാക്കുന്ന പണിയാണിത്. ഡബിള്‍ ചങ്കന്‍ സൈഡിലോട്ട് മാറി നിന്നോയെന്ന് പറയുംപോലെ.
https://www.facebook.com/Malayalivartha























