ടോറസ് ലോറി കാറിലിടിച്ചതിനെതുടര്‍ന്ന് കാറില്‍ കുടുങ്ങിയ സ്ത്രീകളെ രക്ഷിച്ച് അഗ്‌നിരക്ഷാ സേന

ടോറസ് ലോറി കാറിലിടിച്ചതിനെതുടര്‍ന്ന് കാറില്‍ കുടുങ്ങിയ സ്ത്രീകളെ രക്ഷിച്ച് അഗ്‌നിരക്ഷാ സേന . റോഡരികിലെ നടപ്പാതയുടെ ഇരുമ്പു കൈവരിക്കും ലോറിക്കും ഇടയില്‍ കാറിലെ പിന്‍സീറ്റിലെ യാത്രക്കാര്‍ കുടുങ്ങിപ്പോവുകയായിരുന്നു.
തിരൂര്‍-ചമ്രവട്ടം റോഡില്‍ താഴെ പാലത്ത് ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. മറികടക്കാനുള്ള ശ്രമത്തിനിടെ ടോറസ് ലോറി കാറിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ഇടിയുടെ ആഘാതത്തില്‍ കാര്‍ റോഡരികിലെ നടപ്പാതയുടെ ഇരുമ്പ് കൈവരിയില്‍ ഇടിച്ചുനിന്നു. ഇതോടെ ലോറിക്കും ഇരുമ്പു കൈവരികള്‍ക്കുമിടയില്‍ കാര്‍ കുടുങ്ങിയ നിലയിലായി. കാറിലെ പിന്‍സീറ്റിലുണ്ടായിരുന്ന യാത്രക്കാരായ രണ്ടു സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.
നാട്ടുകാര്‍ ഏറെ ശ്രമിച്ചെങ്കിലും ഇവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല . വിവരമറിയച്ചതിനെ തുടര്‍ന്ന് അഗ്നി രക്ഷാസേനയെത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് ഇരുമ്പുകൈവരികള്‍ മുറിച്ചുമാറ്റിയാണ് ഇവരെ രക്ഷിച്ചത്.
വാക്കാട് സ്വദേശികളായ പട്ടത്ത് ഇബ്രാഹിം കുട്ടിയുടെ ഭാര്യ രാഹില (52), മകള്‍ ഷഹര്‍ബാന്‍ (36) എന്നിവരാണ് കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്നത്. അപകടത്തെതുടര്‍ന്ന് താഴെപ്പാലത്ത് ഗതാഗത തടസ്സം നേരിട്ടു.
"
https://www.facebook.com/Malayalivartha


























