തകർന്നത് മൊയ്തീന്റെ ചങ്ക്....പാർട്ടി പദവികളും സീനിയോറിറ്റിയൊന്നുമില്ലെങ്കിലും വർഷങ്ങളായി, ഏറ്റവും അടുത്തയാളാണ് പി.ആർ.അരവിന്ദാക്ഷൻ... പാർട്ടിയുടെ ശക്തരായ പലരെയും മറികടന്നാണു നേതൃത്വത്തിലേക്കുമെത്തിയത്....ടാക്സി ഡ്രൈവറായിരിക്കെയാണു പൊതുപ്രവർത്തനം തുടങ്ങിയത്...

പാർട്ടി പദവികളും സീനിയോറിറ്റിയൊന്നുമില്ലെങ്കിലും വർഷങ്ങളായി എ.സി.മൊയ്തീന്റെ ഏറ്റവും അടുത്തയാളാണ്, ഇ.ഡി അറസ്റ്റ് ചെയ്ത പി.ആർ.അരവിന്ദാക്ഷൻ (57). അരവിന്ദാക്ഷന്റെ പാർട്ടിയിലെ പ്രവർത്തനമേഖല വടക്കാഞ്ചേരിയായിരുന്നിട്ടും 2016 ലും 2021 ലും മൊയ്തീൻ കുന്നംകുളം നിയമസഭ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ അവിടെയാണ് പ്രവർത്തിച്ചത്. ലോക്കൽ കമ്മിറ്റി അംഗം മാത്രമായിരുന്ന അരവിന്ദാക്ഷൻ പാർട്ടിയുടെ ശക്തരായ പലരെയും മറികടന്നാണു മൊയ്തീനിലേക്കും നേതൃത്വത്തിലേക്കുമെത്തിയത്. ഒന്നാം പ്രതി പി.സതീഷ്കുമാറിനെ മൊയ്തീനുമായി അടുപ്പിച്ചതും അരവിന്ദാക്ഷനാണ്.വടക്കാഞ്ചേരിയിൽ ടാക്സി ഡ്രൈവറായിരിക്കെയാണു പൊതുപ്രവർത്തനം തുടങ്ങിയത്. 2000 ലെ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മുണ്ടത്തിക്കോട് വാർഡിൽ ഇടതുസ്വതന്ത്രനായി 17 വോട്ടിന് ജയിച്ചു.
പിന്നീടെല്ലാം പാർട്ടി ചിഹ്നത്തിലായിരുന്നു ജയം. തുടർന്ന് സിപിഎം അത്താണി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി. സിപിഎം വടക്കാഞ്ചേരി ഏരിയ സെക്രട്ടറിയായിരുന്ന എ.സി.മൊയ്തീൻ 2004 ലെ ഉപതിരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന കെ.മുരളീധരനെ തോൽപ്പിച്ചു. 2004ൽ വടക്കാഞ്ചേരിയിൽ അന്നത്തെ മന്ത്രി കെ.മുരളീധരനെതിരെ എ.സി.മൊയ്തീൻ അട്ടിമറി ജയം നേടിയപ്പോൾ മുതൽ അരവിന്ദാക്ഷൻ ഒപ്പമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുന്നംകുളത്ത് എ.സി.മൊയ്തീന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതും അരവിന്ദാക്ഷനായിരുന്നു.ഈ തിരഞ്ഞെടുപ്പിലെ പ്രചാരണം അരവിന്ദാക്ഷനും മൊയ്തീനും തമ്മിൽ അടുപ്പത്തിനു വഴിയൊരുക്കി. 2005 ൽ പാർട്ടിയിലെ സീനിയോറിറ്റി മറികടന്ന് അരവിന്ദാക്ഷൻ പാർളിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 2010 ലും ജയിച്ചെങ്കിലും ഭരണം യുഡിഎഫിനായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് അരവിന്ദാക്ഷൻ സിപിഎമ്മിന്റെ മുണ്ടത്തിക്കോട് ലോക്കൽ സെക്രട്ടറിയായത്.
2015 ലും 2020 ലും വടക്കാഞ്ചേരി നഗരസഭയിലേക്കു ജയിച്ചു. വടക്കാഞ്ചേരി പാർളിക്കാട് പുത്തൻപുരയ്ക്കൽ അരവിന്ദാക്ഷന്റേത് സാമ്പത്തിക പരാധീനതകളുള്ള കുടുംബമായിരുന്നു. അച്ഛനും അമ്മയും പാർട്ടിയിലെ സജീവപ്രവർത്തകരായിരുന്നു. വടക്കാഞ്ചേരി നഗരത്തിൽ ടാക്‌സിവാൻ ഡ്രൈവറായിരുന്ന അരവിന്ദാക്ഷൻ, മുണ്ടത്തിക്കോട് പഞ്ചായത്തിലേയ്ക്ക് സ്വതന്ത്രനായി ജയിച്ച ശേഷമാണ് പാർട്ടിയിൽ സജീവമാകുന്നത്.അടുത്തതവണ പാർട്ടി സ്ഥാനാർത്ഥിയായി ജയിച്ച് വൈസ് പ്രസിഡന്റുമായി. പെരിങ്ങണ്ടൂർ സഹകരണ ബാങ്കിന്റെ ബോർഡ് അംഗവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായി. ജനങ്ങളുടെ ഇടയിൽ ഏതുനേരവും നിലകൊള്ളുകയും പാർട്ടിയുടെ വിശ്വസ്തനായി പ്രവർത്തിക്കുകയും ചെയ്ത അരവിന്ദാക്ഷൻ, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഏറെ സജീവമായിരുന്നു.വായ്പ നൽകിയ മുതലും പലിശയുമടക്കം 485 കോടി രൂപ കരുവന്നൂർ സഹകരണ ബാങ്കിനു ലഭിക്കാനുണ്ട്.
300 കോടിയോളം രൂപയുടെ തട്ടിപ്പു പുറത്തുവരികയും ബാങ്കിന്റെ പ്രവർത്തനം തടസ്സപ്പെടുകയുംചെയ്തതോടെ വായ്പക്കാരിൽ നല്ലൊരുപങ്കും തിരിച്ചടവു നിർത്തി. ഈടുവസ്തുവിന്റെ മൂല്യത്തെക്കാൾ പലമടങ്ങു കൂടുതൽ തുക വായ്പ ആയതിനാൽ ജപ്തി ആയിക്കോട്ടെയെന്ന നിലപാടിലാണു ചിലർ. 165 വായ്പകളുടെ രേഖകൾ ഇ.ഡി കസ്റ്റഡിയിൽ എടുത്തതോടെ ഈ വായ്പക്കാർ തിരിച്ചടവു നിർത്തി. പുതിയ അഡ്മിനിസ്ട്രേറ്റർ ജൂണിൽ സ്ഥാനമേറ്റ ശേഷം മൂന്നരക്കോടി രൂപയുടെ സ്വർണവായ്പ നൽകിയതായി അധികൃതർ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എ.സി. മൊയ്തീന്റെ രാജി ആവശ്യപെട്ട് തൃശ്ശൂർ കുന്നംകുളത്തെ എം.എൽ.എ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് മൂന്നുപ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു.ബാരിക്കേടുകൾ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.
ജലപീരങ്കി പ്രയോഗത്തിൽ പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന് പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. സുരേഷ് ഗോപിയുടെ പദയാത്ര മാർച്ച് രണ്ടിന് ആരംഭിക്കാനിരിക്കെയാണ് ബിജെപി പ്രതിഷേധം ശക്തമാക്കിയത്.മാർച്ച് ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ.കെ. അനീഷ് കുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഇ.പി ജയരാജന്റെയും എ.സി മൊയ്തീന്റെയും ബിനാമിയാണ് മുഖ്യപ്രതി സതീഷ് കുമാർ എന്നും പികെ ബിജുവിനടക്കം കള്ളപ്പണക്കാരുമായി ബന്ധമുണ്ടെന്നും അനീഷ് കുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha


























