അട്ടപ്പാടി മധു വധക്കേസിന്റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പദവിയില്‍ നിന്ന് ഡോ. കെ.പി. സതീശന്‍ പിന്മാറി

അട്ടപ്പാടി മധു വധക്കേസിന്റെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പദവിയില്‍ നിന്ന് ഡോ. കെ.പി. സതീശന്‍ പിന്മാറി. പിന്മാറുന്ന വിവരം ഹൈക്കോടതിയെ കെ.പി. സതീശന്‍ അറിയിച്ചു.
കെ.പി. സതീശനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് മധുവിന്റെ അമ്മ മല്ലിയമ്മ വിയോജിച്ച സാഹചര്യത്തിലാണ് പിന്മാറ്റം.കെ.പി. സതീശനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മധുവിന്റെ അമ്മ മല്ലിയമ്മ തിങ്കളാഴ്ച പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തിയിട്ടുണ്ടായിരുന്നു.
കേസിലെ മുഴുവന്‍ പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി അഡ്വ. രാജേഷ് എം മേനോനെയും അഡ്വ. ജീവേഷിനെയും അഡ്വ. സി.കെ രാധാകൃഷ്ണനേയും നിയമിക്കണമെന്നാണ് മല്ലിയമ്മയുടെ ആവശ്യം.
പ്രോസിക്യൂട്ടറായി കെ.പി സതീശനെ നിയമിച്ചാല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുമെന്നാണ് മധുവിന്റെ കുടുംബം ആരോപിക്കുന്നത്.
പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന് സമരസമിതിയും ആരോപിച്ചു.
മണ്ണാര്‍ക്കാട് പ്രത്യേക കോടതി ഏഴ് വര്‍ഷത്തേക്ക് ശിക്ഷിച്ചതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജിയും ഹൈകോടതിയുടെ പരിഗണനയിലിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























