ചൊവ്വയിൽ നിന്നൊരു സന്തോഷ വാർത്ത....സ്വമേധയാ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച് റോവർ... പെർസെവറൻസ് റോവറാണ് അത്ഭുതം സൃഷ്ടിച്ചത്...ആറ് ചക്രങ്ങളാണ് ഇതിനുള്ളത്. കമ്പ്യൂട്ടർ പൈലറ്റായ ഓട്ടോനാവിന്റെ സഹായത്തോടെയാണ് ചൊവ്വയിൽ ചരിത്രം സൃഷ്ടിച്ചത്.... ഓട്ടോനാവ് സോഫ്റ്റ് വെയറിലൂടെ റോവർ വലിയ പാറകൾക്കിടയിലൂടെ സഞ്ചരിച്ചു.....

ചൊവ്വയിൽ സ്വമേധയാ സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച് റോവർ. നിലവിൽ ചൊവ്വയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പെർസെവറൻസ് റോവറാണ് സ്വമേധയാ സഞ്ചരിച്ചത്. ഭൂമിയിൽ നിന്നും നിയന്ത്രിച്ചിരുന്ന പൈലറ്റിനെ ആശ്രയിക്കാതെയാണ് റോവർ ചലിച്ചത്. പാറക്കെട്ടുകൾക്കിടയിലൂടെ റോവർ സ്വമേധയാ സഞ്ചരിക്കുന്നതിനായി സ്മാർട്ടുകൾ ഉപയോഗിക്കുകയായിരുന്നു.ആറ് ചക്രങ്ങളാണ് ഇതിനുള്ളത്. കമ്പ്യൂട്ടർ പൈലറ്റായ ഓട്ടോനാവിന്റെ സഹായത്തോടെയാണ് ചൊവ്വയിൽ ചരിത്രം സൃഷ്ടിച്ചത്. ഓട്ടോനാവ് സോഫ്റ്റ് വെയറിലൂടെ റോവർ വലിയ പാറകൾക്കിടയിലൂടെ സഞ്ചരിച്ചു. ഭൂമിയിലേക്ക് തിരികെ എത്തിക്കുന്നതിനായി പാറയുടെ സാമ്പിളുകൾ തിരയുന്നതിനാണ് റോവറുകൾ ഇത്തരത്തിൽ സഞ്ചരിച്ചത്. 1,700 അടിയിലധികം വീതിയുള്ള സ്‌നോഡ്രിഫ്റ്റ് പീക്ക് എന്നറിയപ്പെടുന്ന പാറക്കെട്ടുകൾക്കിടയിലൂടെയാണ് റോവർ സഞ്ചരിച്ചത്.
നാസയുടെ മറ്റ് ചൊവ്വ റോവറുകൾ ഉൾപ്പെടെ എടുക്കുമായിരുന്ന സമയത്തിന്റെ മൂന്നിലൊന്ന് സമയത്തിനുള്ളിൽ ഈ നേട്ടം കൈവരിച്ചതായി നാസ അറിയിച്ചു. സ്വമേധയാ ഉള്ള ഡ്രൈവിംഗ് സിസ്റ്റം റോവറിന്റെ റൂട്ടുകൾ മാപ്പ് ചെയ്യുന്നതിന് പുറമേ നാവിഗേഷന്റെ മികച്ച പോയിന്റുകൾ നിയന്ത്രിക്കുകയും ചെയ്യുന്നു. 2021 ഫെബ്രുവരിയിലാണ് റോവർ ചൊവ്വയിലെത്തുന്നത്. അന്ന് മുതൽ പെർസെവറൻസ് ചൊവ്വയിൽ സ്പീഡ് റെക്കോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു.1997ലാണ് ആദ്യമായി ചക്രങ്ങളുടെ സഹായത്തോടെ ചൊവ്വയുടെ ഉപരിതലത്തിൽ സഞ്ചരിച്ചുപഠനം നടത്താനുള്ള റോവർ വിജയകരമായി നാസ എത്തിച്ചത്. ഇതുൾപ്പടെ ചൊവ്വായിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പെർസെവറൻസ്. സോജണർ, ഓപ്പർച്യുണിറ്റി, സ്പിരിറ്റ്, ക്യുരി യോസിറ്റി എന്നിവ നേരത്തെ ചൊവ്വയിൽ വിജയകരമായി എത്തിയിരുന്നു.
ഒരു ബഹിരാകാശവാഹനം ചൊവ്വയിൽ എത്തുന്നത് എങ്ങനെ? സാധാരണഗതിയിൽ, 300 മില്യൺ മൈൽ അകലെയുള്ള ചൊവ്വയിലേക്കുള്ള യാത്രയ്ക്ക് ഏഴ് മുതൽ എട്ട് മാസം വരെ എടുക്കും. 2020 ജൂലൈ 30 ന് ചൊവ്വയും ഭൂമിയും പരസ്പരം ഏറ്റവും അടുത്തെത്തിയപ്പോഴാണ് പെർസെവറൻസ് വിക്ഷേപിച്ചത്. രണ്ട് ഗ്രഹങ്ങളും വ്യത്യസ്ത വേഗതയിൽ സൂര്യനുചുറ്റും പരിക്രമണം ചെയ്യുന്നതിനാൽ ഈ കാലയളവ് വളരെ പ്രധാനമാണ്. ഓരോ രണ്ട് വർഷത്തിലും, ഗ്രഹങ്ങൾ പരസ്പരം ഏറ്റവും അടുത്തുള്ള സ്ഥാനത്ത് എത്തും. ബഹിരാകാശ ഏജൻസികൾ ഈ കാലയളവിലാകും തങ്ങളുടെ ബഹിരാകാശ പേടകം വിക്ഷേപിക്കാൻ ശ്രമിക്കുക. കാരണം ദൂരം കുറയുമ്പോൾ റോക്കറ്റ് ഇന്ധനത്തിന്റെ അളവും കുറയും.പർഡ്യൂ സർവകലാശാല നടത്തിയ പഠനമനുസരിച്ച്, സോളിഡ് റോക്കറ്റ് പ്രൊപ്പല്ലന്റിന്റെ വില കിലോഗ്രാമിന് 5 ഡോളറാണ്. ഒരു കാറിന്റെ വലുപ്പത്തിലുള്ള പെർസെവെറൻസ് റോവർ ആണവോർജ്ജ സംവിധാനമാണ് ഉപയോഗിക്കുന്നത്. യുഎസിലെ ദേശീയ ലബോറട്ടറികളിൽ ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന പ്ലൂട്ടോണിയം ഉപയോഗിക്കുന്ന ആദ്യത്തെ റോവറാണ് പെർസെവെറൻസ്.
പ്ലൂട്ടോണിയം 238 ന്റെ സ്വാഭാവിക അഴുകലിലൂടെ ഉൽപാദിപ്പിക്കപ്പെടുന്ന താപത്തെ വൈദ്യുതിയാക്കി മാറ്റുന്ന ഒരു ജനറേറ്ററാണ് റോവറിന് കരുത്ത് പകരുന്നത്. ഇത് ചൊവ്വയിൽ ഇറങ്ങിയാൽ റോവറും ഉപകരണങ്ങളും പ്രവർത്തിപ്പിക്കും.പെർസെവെറൻസ് ഒരു ചൊവ്വ വർഷം (ഭൂമിയിലെ രണ്ട് വർഷം) ഗ്രഹത്തിൽ ചെലവഴിക്കും. ഈ സമയത്ത് ലാൻഡിംഗ് സൈറ്റ് പ്രദേശത്തെക്കുറിച്ച് പര്യവേക്ഷണം നടത്തും. ചൊവ്വയിലിറങ്ങുന്ന പെർസെവറൻസ് പാറക്കഷണങ്ങളും മണ്ണും ഗവേഷണങ്ങൾക്കായി ഭൂമിയിലെത്തിക്കുമെന്നാണ് വിവരം. ചൊവ്വയിലെ ജീവന്റെ തെളിവുകള്‍ കണ്ടെത്തുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.പ്രദേശത്ത് ഏഴ് അടി താഴ്ചയിൽ ഖനനം നടത്തി പേടകം മണ്ണ്, പാറ സാമ്പിളുകൾ ശേഖരിക്കും.2031 ൽ പേടകം സാമ്പിളുമായി ഭൂമിയിൽ മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha


























