കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കുന്നംകുളത്തെ എം.എൽ.എ ഓഫീസിലേക്ക് ബിജെപി....പോർവിളിയുമായി പ്രവർത്തകർ...പ്രതിഷേധ മാർച്ചിൽ സംഘർഷം...പോലീസ് മൂന്നുപ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു...ജലപീരങ്കി പ്രയോഗത്തിൽ പ്രവർത്തകർക്ക് പരിക്കേറ്റു....

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എ.സി. മൊയ്തീന്റെ രാജി ആവശ്യപെട്ട് തൃശ്ശൂർ കുന്നംകുളത്തെ എം.എൽ.എ ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് മൂന്നുപ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു.ബാരിക്കേടുകൾ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. ജലപീരങ്കി പ്രയോഗത്തിൽ പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന് പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. സുരേഷ് ഗോപിയുടെ പദയാത്ര മാർച്ച് രണ്ടിന് ആരംഭിക്കാനിരിക്കെയാണ് ബിജെപി പ്രതിഷേധം ശക്തമാക്കിയത്.മാർച്ച് ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ.കെ. അനീഷ് കുമാർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഇ.പി ജയരാജന്റെയും എ.സി മൊയ്തീന്റെയും ബിനാമിയാണ് മുഖ്യപ്രതി സതീഷ് കുമാർ എന്നും പികെ ബിജുവിനടക്കം കള്ളപ്പണക്കാരുമായി ബന്ധമുണ്ടെന്നും അനീഷ് കുമാർ പറഞ്ഞു.
അതേസമയം പി.ആർ. അരവിന്ദാക്ഷൻ അറസ്റ്റിലായതോടെ കൂടുതൽ നേതാക്കൾക്ക് കുരുക്ക് മുറുകുന്നു എന്ന സൂചനയാണ് നേതാക്കൾക്കുള്ളത്. പാർട്ടി ഉന്നത നേതൃത്വവുമായി ബന്ധമുള്ള വ്യക്തിയാണ് പി സതീഷ് കുമാർ. സതീഷിലേക്കുള്ള അന്വേഷം മുറുകിയാൽ കണ്ണൂരിലെ വലിയ നേതാക്കളിലേക്ക് അന്വേഷണം എത്തും. സതീഷ്‌കുമാർ, പി.പി. കിരൺ എന്നിവരുമായി ബന്ധമുള്ള കൂടുതൽ നേതാക്കൾ കേസിൽ പ്രതിയാകുമെന്നാണ് സൂചന.പി. സതീഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടന്ന തട്ടിപ്പിനും ബിനാമി ഇടപാടുകൾക്കും ഒത്താശനൽകിയെന്ന് സംശയിക്കുന്ന സിപിഎം നേതാക്കളിലേക്കാണ് അന്വേഷണം നീളുന്നത്. മുൻ മന്ത്രി എ.സി. മൊയ്തീനെ അറസ്റ്റ് ചെയ്യാനായി ഇ.ഡി നിയമോപദേശം തേടിയെന്നാണ് വിവരം.നാലുവട്ടം നോട്ടീസ് നൽകിയെങ്കിലും മൂന്നാമത്തെ നോട്ടീസിന് മാത്രമാണ് മൊയ്തീൻ ഹാജരായത്. വീട്ടിൽ റെയ്ഡ് നടത്തിയ ഇ.ഡി 28ലക്ഷംരൂപയുടെ നിക്ഷേപം മരവിപ്പിച്ചിരുന്നു.
വരുമാനം, സ്വത്തുക്കൾ എന്നിവയുടെ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.കരുവന്നൂർ ബാങ്കിന്റെ പാർട്ടി ചുമതല വഹിച്ചിരുന്ന മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ നേതാവും ഇ.ഡിയുടെ വലയത്തിലാണ്. വായ്പകൾ അനുവദിക്കുന്നതിൽ ഈ നേതാവിനും പങ്കുണ്ടെന്നാണ് മൊഴികൾ.സിപിഎം സംസ്ഥാന സമിതിയംഗം എം.കെ.കണ്ണനെതിരെയും ഇ.ഡിയുടെ നടപടിയുണ്ടാകാം. കണ്ണനെ ഒരുവട്ടം ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച വീണ്ടും ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാടയെയും ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























