എ കെ ജി സെൻറർ മരണവീട് പോലെ ...എം.വി.ഗോവിന്ദൻ ഫോണെടുക്കുന്നില്ല... എ സി മൊയ്തീൻ ഉൾപ്പെടെയുള്ള നേതാക്കൾ ഒളിവിൽ പോകാൻ സാധ്യത.....ഗോവിന്ദൻ ആകെ ഭയപ്പാടിലാണ്.... തന്നെയും ഇ.ഡി.ചോദ്യം ചെയ്താൽ അത്ഭുതപ്പെടേണ്ടതില്ലെന്ന, ഗോവിന്ദൻ്റെ പ്രവാചക സ്വഭാവമുള്ള വാക്കുകളിൽ നിന്നും കാര്യങ്ങൾ ഏറെക്കുറെ വ്യക്തമാണ്....

സിപിഎം ലോക്കൽ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്‍റെ അപ്രതീക്ഷിത അറസ്റ്റിന്‍റെ അങ്കലാപ്പിലാണ് എം കെ കണ്ണനടക്കമുള്ള ആരോപണ വിധേയരായര്‍. ഇ ഡി കേസുകളിൽ അറസ്റ്റ് നിർബന്ധമല്ലെന്നിരിക്കെ തൃശൂരിൽ തേടിച്ചെന്ന് അരവിന്ദാക്ഷനെ പിടികൂടിയതാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്. അന്വേഷണ വലയിലുളള മറ്റ് നേതാക്കൾക്ക് ഇഡി നൽകുന്ന റെഡ് സിഗ്നലാണ് ഇപ്പോഴത്തെ അറസ്റ്റെന്ന് കരുതുന്നവരുമുണ്ട്. ഇഡി ഒരു തവണ ചോദ്യം ചെയ്ത എ സി മൊയ്തീൻ എം എൽ എയുടെ വലം കൈ എന്ന നിലയിലാണ് അരവിന്ദാക്ഷൻ തൃശൂർ സർക്കിളിൽ അറിയിപ്പെടുന്നത്. മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചെങ്കിലും വന്നില്ല. മൊയ്തീന് വീണ്ടും നോട്ടീസ് നൽകുമെന്നാണ് പറയപ്പെടുന്നത്. വീണ്ടും ഹാജരായില്ലെങ്കിൽ പണിയാകും. എം കെ കണ്ണന്‍റെ കാര്യത്തിലും സമാന അവസ്ഥയാണ്. ചോദ്യം ചെയ്യലിനിടെ ഇഡി ഭീഷണിപ്പെടുത്തിയെന്നാണ് കണ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞത്. വെള്ളിയാഴ്ച വീണ്ടും ഹാജരാകാന്‍ കണ്ണന് ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിനിടെ കണ്ണൻ സമസ്താപരാധവും പൊറുക്കണമെന്ന രീതിയിൽ ബിജെപി നേതാക്കളെ ബന്ധപ്പെടാൻ രഹസുനീക്കങ്ങൾ സജീവമാക്കി .. എന്നാൽ സംസ്ഥാനത്തെ ഒരു ബിജെപി നേതാവിനും അമിത് ഷായുടെ മന്ത്രാലയത്തിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒരു ധാരണയുമില്ല. രക്ഷിക്കണമെന്ന അപേക്ഷ കേൾക്കാൻ സംസ്ഥാന ബിജെപി നേതാക്കൾ തയ്യാറാകുന്നുമില്ല.എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് പൊലീസിൽ പരാതി നൽകിയ പി ആർ അരവിന്ദാക്ഷനാണ് ഇപ്പോൾ ഇഡി വലയിലുള്ളത്. സമാനമായത് കണ്ണന്‍റെ കാര്യത്തിലും ഉണ്ടാകുമോയെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇഡി നോട്ടീസിനെ കോടതിയിൽ നിയമപരമായി നേരിടണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. മൊയ്തീന് നോട്ടീസ് കിട്ടിയപ്പോൾ സിപിഎം കേന്ദ്രങ്ങൾ നിയമോപദേശം തേടിയതാണ്. തൽക്കാലം അന്വേഷണത്തോട് സഹകരിക്കാനായിരുന്നു തീരുമാനം. എന്നാൽ അരവിന്ദാക്ഷന്‍റെ അറസ്റ്റോടെ കേന്ദ്ര ഏജൻസി ഏതറ്റം വരെയും പോകും എന്ന സൂചയാണ് നൽകുന്നത്. അതുകൊണ്ടുതന്നെ ആരോപണവിധേയർ രക്ഷതേടി കോടതിയെ സമീപിക്കാനും സാധ്യതയേറെയാണ്. എന്നാൽ അന്വേഷണം സ്റ്റേ ചെയ്യാൻ സാധാരണ ഹൈക്കോടതി തയാറാവില്ല. അന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് കോടതികൾക്ക് ഉള്ളത്. ഇതിനിടെ അരവിന്ദാക്ഷനെ സി പി എം കുരുക്കിയെന്നും ആരോപണം ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും പോലീസിലെ ഉന്നതനും ചേർന്നാണ് മർദ്ദന കഥ മെനഞ്ഞത്. ഇതാണ് എ.സി.മൊയ്തീനും കുരുക്കാവാൻ പോകുന്നത്.കരുവന്നൂർ കള്ളപ്പണ കേസിൽ എ.സി മൊയ്തീൻ അടക്കമുള്ള സിപിഎം ഉന്നതർക്കെതിരെ ഇഡി നടപടി കടുപ്പിക്കുമ്പോൾ പൊലീസിന്‍റെ അസാധാരണ നടപടി മൊയ്തീനെയും ഞെട്ടിച്ചു. കരുവന്നൂർ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സിപിഎം നേതാവ് വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി. ആർ അരവിന്ദാക്ഷൻ നൽകിയ പരാതി പരിശോധിക്കാൻ പൊലീസ് സംഘം പരാതി കിട്ടിയതിന് പിന്നാലെ ഇഡി ഓഫീസിലെത്തി.വൈകിട്ട് 4.30തോടെയാണ് പൊലീസ് സംഘം കൊച്ചി എൻഫോഴ്സ് ഡയറക്ട്രേറ്റ് ഓഫീസിലെത്തിയത്. പൊലീസിനെ കണ്ട് ഉദ്യോഗസ്ഥരും അമ്പരന്നു. അരമണിക്കൂർ കൊണ്ട് പ്രാഥമിക പരിശോധന പൂർത്തിയാക്കി കൊച്ചി പൊലീസ് മടങ്ങി. കള്ളപ്പണ കേസിൽ വ്യാജ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നാണ് വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ പറയുന്നത്. എന്നാൽ പരാതി ഇഡി ഉദ്യോഗസ്ഥർ നിഷേധിക്കുകയാണ്. ചോദ്യം ചെയ്യൽ വീഡിയോ ക്യാമറയ്ക്ക് മുന്നിലാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഇത് ഉന്നത നേതാക്കളുടെ നിർദ്ദേശാനുസരണമാണെന്ന് മനസിലാക്കുന്നു
നേരത്തെ സ്വർണ്ണക്കടത്ത് കേസിൽ ഉന്നതർക്കെതിരെ അന്വേഷണം വന്നതോടെ സമാനമായ രീതിയിൽ വ്യാജ മൊഴി നൽകാൻ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടികാട്ടി ഇഡി ഉദ്യോഗസ്ഥരെ പ്രതിയാക്കി പൊലീസ് കേസ് എടുത്തിരുന്നു. വിഷയം കോടതിയിലുമെത്തി. സമാനമായ ഏറ്റുമുട്ടലാണ് സംസ്ഥാന പൊലീസും കേന്ദ്ര ഏജൻസിയും തമ്മിൽ ഉണ്ടാകുന്നത്. ഇ ഡി യെ പേടിപ്പിക്കാം എന്ന അതിബുദ്ധിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് ഉള്ളത്. ഇത് പോലീസ് ഉന്നതൻ ഉപദേശിച്ച് നൽകിയ മണ്ടത്തരമാണ് .ഇത്തരത്തിൽ അനവധി നിരവധി മണ്ടത്തരങ്ങൾ ഉന്നതൻമാർ കാണിക്കാറുണ്ട്. മൈക്ക് ഓപ്പറേറ്റർക്ക് എതിരെ കേസെടുത്തത് ഇത്തരം ഒരു മണ്ടത്തരത്തിൻ്റെ ഭാഗമാണ്.കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ബെനാമി ഭൂമി ഇടപാടിന്റെ സുപ്രധാന തെളിവുകൾ തങ്ങൾക്ക് ലഭിച്ചെന്നാണ് ഇഡി വ്യക്തമാക്കിയത്.. . തൃശ്ശൂരിലെ ആധാരം എഴുത്തുകാരുടെ വീട്ടിൽ നിന്നാണ് 25 ഭൂമികളുടെ രേഖകൾ ഇ ഡി പിടിച്ചെടുത്തത്. തൃശ്ശൂരിലെ സ്വർണ്ണ വ്യവസായി സുനിൽകുമാറിന്റെ വീട്ടിൽ നിന്ന് 800 ഗ്രാം സ്വർണവും അഞ്ചര ലക്ഷം രൂപയും റെയിഡിൽ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടത്തിയ മാരത്തോൺ പരിശോധനയിലാണ് കരുവന്നൂർ ബാങ്കിൽ നിന്ന് കോടികൾ കൊള്ളയടിച്ച സതീഷ് കുമാർ നടത്തിയ ബെനാമി ഭൂമി ഇടപാടിന്റെ രേഖകൾ ഇ ഡി കണ്ടെത്തിയത്. സതീഷ് കുമാറിനായി വിവിധ വ്യക്തികളുടെ പേരിൽ വാങ്ങിയ 25 രേഖകൾ ആധാരം എഴുത്തുകാരുടെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ബെനാമി ലോനിലൂടെ നേടിയ കള്ളപ്പണം ഭൂമി ഇടപാടിലും മറ്റും നിക്ഷേപിച്ചെന്നാണ് കണ്ടെത്തൽ. കരുവന്നൂർ കേസിൽ പ്രതികൾക്കെതിരെയുള്ള പ്രധാന തെളിവായി ഇത് മാറും. സതീഷിന്റെ കൂട്ടാളിയും തൃശ്ശൂരിലെ സ്വർണ്ണ വ്യവസായിയുമായ സുനിൽകുമാറിന്റെ വീട്ടിൽ നിന്ന് 800 ഗ്രാം സ്വർണ്ണം 5.5 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. ബാങ്കിൽ നിന്ന് 18.5 കോടി തട്ടി എട്ടുവർഷമായി ഒളിവിൽ കഴിയുന്ന അനിൽ കുമാറിന്റെ തൃശ്ശൂരിലെ വീട്ടിൽ നിന്ന് 15 കോടി വിലമതിക്കുന്ന 5 രേഖകൾ കണ്ടെത്തി. എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടിൽ നിന്ന് 5 കോടി വിലമതിക്കുന്ന 19 രേഖകകാലും പിടിച്ചെടുത്തിട്ടുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ബെനാമി ഭൂമി ഇടപാടിന്റെ സുപ്രധാന തെളിവുകൾ തങ്ങൾക്ക് ലഭിച്ചെന്നാണ് ഇഡി അവകാശവാദം. തൃശ്ശൂരിലെ ആധാരം എഴുത്തുകാരുടെ വീട്ടിൽ നിന്നാണ് 25 ഭൂമികളുടെ രേഖകൾ ഇ ഡി പിടിച്ചെടുത്തത്. തൃശ്ശൂരിലെ സ്വർണ്ണ വ്യവസായി സുനിൽകുമാറിന്റെ വീട്ടിൽ നിന്ന് 800 ഗ്രാം സ്വർണവും അഞ്ചര ലക്ഷം രൂപയും റെയിഡിൽ കണ്ടെത്തിയിട്ടുണ്ട്.ഇതിനിടെ പി ആര്‍ അരവിന്ദാക്ഷന്‍റെ റിമാൻഡ് റിപ്പോർട്ട് പുറത്തായി.. കരുവന്നൂരിൽ പി ആർ അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ടെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. കേസിലെ മുഖ്യ പ്രതി സതീഷ് കുമാറാണ് പണം ബാങ്കിൽ നൽകിയതെന്നും റിപ്പോർട്ടില്‍ പറയുന്നു. കരുവന്നൂർ ബാങ്കിൽ നിന്ന് തട്ടിയ ബെനാമി വായ്പയിൽ നിന്നാണ് ഈ പണം സതീഷ് നൽകിയത്. കരുവന്നൂർ ബാങ്കിൽ നടത്തിയ തട്ടിപ്പിന് സതീശനെ അരവിന്ദാക്ഷൻ സഹായിച്ചുവെന്നും തട്ടിപ്പാണ് എന്ന് അറിഞ്ഞാണ് സഹായം ചെയ്തതെന്നും റിപ്പോർട്ടില്‍ പറയുന്നു. അരവിന്ദാക്ഷനെതിരെ കൂടുതല്‍ സാക്ഷി മൊഴികളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അരവിന്ദാക്ഷന് വന്‍ തുക കൈമാറിയെന്നാണ് സാക്ഷി മൊഴി. സതീഷ് കുമാറിന്റെയും സഹോദരൻ ശ്രീജിത്തിന്റെയും അക്കൗണ്ട് വഴി അരവിന്ദാക്ഷന് വൻ തുക കൈമാറിയെന്നാണ് സാക്ഷി മൊഴി. കിരണ്‍ തട്ടിയ 24 കോടിയിൽ 25 ലക്ഷം രൂപ അരവിന്ദക്ഷന് നൽകിയെന്ന് മുൻ മാനേജർ ബിജു കരീം മൊഴി നൽകിയിട്ടുണ്ട്. സതീഷ് കുമാറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണിൽ അരവിന്ദക്ഷനും സതീശനും തമ്മിലുള്ള ബന്ധത്തിന്റെ തെളിവ് ലഭിച്ചുവെന്നും 2015 മുതൽ 17 വരെ കാലത്ത് കോടികളുടെ ഇടപാട് അക്കൗണ്ട് വഴി നടന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ ഡി യുടെ അടുത്ത ലക്ഷ്യം താനും എ സി മൊയ്‌തീനുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എം കെ കണ്ണൻ പറഞ്ഞു. തങ്ങളിലേക്ക് എത്താൻ വേണ്ടിയാണ് ഇഡി നീക്കമെന്നും കണ്ണൻ പ്രതികരിച്ചു. കള്ളപ്പണ കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു എം കെ കണ്ണന്‍റെ പ്രതികരണം. വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യുന്നതിനായി എം കെ കണ്ണനോട് ഹാജറാവാന്‍ ഇഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്.കണ്ണൻ അറസ്റ്റിലായാൽ കേരള ബാങ്ക് പൊളിയും . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുന്ന ആദ്യ സിപിഎമ്മുകാരനാണ് അരവിന്ദാക്ഷന്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനുമായിരുന്നു അരവിന്ദാക്ഷൻ. കൂടാതെ അത്താണി ലോക്കല്‍ കമ്മറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനും കൂടിയാണ്. എസി മൊയ്തിനുമായി ഏറെ അടുപ്പമുള്ള നേതാവാണ്. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ കൂടിയാണ് അരവിന്ദാക്ഷന്‍. കള്ളക്കേസെന്നായിരുന്നു അരവിന്ദാക്ഷന്‍റെ പ്രതികരണം. ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ അരവിന്ദാക്ഷൻ നേരത്തെയും പരാതി ഉന്നയിച്ചിരുന്നു. അരവിന്ദാക്ഷൻ മൊയ്തീൻ്റെ ബെനാമിയാണെന്ന് സി പി എമ്മിൻ്റെ സാധാരണ പ്രവർത്തകർ വിശ്വസിക്കുന്നു.കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയിലെടുത്ത പി.ആര്‍.അരവിന്ദാക്ഷന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം,വി.ഗോവിന്ദന്‍ രംഗത്തെത്തി. അരവിന്ദക്ഷൻ ഇഡിക്കെതിരെ പറഞ്ഞതിലെ പ്രതികാര നടപടിയാണ് കസ്റ്റഡി.മൊയ്‌തീനിലേക്ക് മാത്രമല്ല ആരിലേക്കും ഇ ഡി എത്താം.വഴങ്ങാൻ പാർട്ടിക്ക് മനസ്സില്ല.സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മൊയ്തീനെ അറസ്റ്റ് ചെയ്താൽ എന്ത് ചെയ്യണമെന്ന ചർച്ച സി പി എം നേതാക്കൾ തുടങ്ങിക്കഴിഞ്ഞു. എ കെ.ജി. സെൻറർ മരണവീട് പോലെയായി. നേതാക്കളെല്ലാം നിശബ്ദരാണ്. സീതാറാം യച്ചൂരി കേരള സീനുകൾ കണ്ട് കൈകൊട്ടി ചിരിക്കുന്നു.
https://www.facebook.com/Malayalivartha


























