നിങ്ങടെ നിക്ഷേപം ഞങ്ങടേതാകും...'കരുവന്നൂരില്‍ തുലച്ച 150 കോടിക്ക്കണ്ണീരിറ്റ് നിക്ഷേപകര്‍...ചികിത്സയ്ക്കും മക്കളുടെ കല്യാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പണം തിരികെ കിട്ടാന്‍ ഇവര്‍ മുട്ടാത്ത വാതിലുകളില്ല.... സഹകരണമേഖലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുന്ന രീതിയില്‍ പടര്‍ന്നുപന്തലിക്കുകയാണ്....

നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ... എന്ന് പാടാന്‍ പഠിപ്പിച്ച് സാധാരണ മനുഷ്യരെ ജീവിത്തിന്റെ മുഖ്യധാരയിലെത്തിച്ച പാര്‍ട്ടിയാണ് സി.പി.എം. പതിറ്റാണ്ടുകള്‍ക്കിപ്പുറം ' നിങ്ങടെ നിക്ഷേപം ഞങ്ങടേതാകും പൈങ്കിളിയേ...' എന്ന ലൈനിലാണ് സി.പി.എം കാര്യങ്ങള്‍ നടത്തുന്നത്. പറയുന്നത് കരവന്നൂരിലെ നിക്ഷേപകരുടെ അവസ്ഥയെ കുറിച്ചാണ്. 150 കോടി രൂപയുടെ സ്ഥിരം നിക്ഷേപമാണ് ബാങ്കിലുണ്ടായിരുന്നത്. നേതാക്കളുടെ നേതൃത്വത്തില്‍ വായ്പാതട്ടിപ്പ് നടത്തിയതോടെ സ്ഥിരം നിക്ഷേപകര്‍ കണ്ണീരുമായി അലയുകയാണ്. ചികിത്സയ്ക്കും മക്കളുടെ കല്യാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പണം തിരികെ കിട്ടാന്‍ ഇവര്‍ മുട്ടാത്ത വാതിലുകളില്ല. ഗള്‍ഫിലും മറ്റും കൊല്ലങ്ങളോളം വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ പണം സി.പി.എമ്മിനെ വിശ്വസിച്ചാണ് ഇവരെല്ലാം കരവന്നൂരില്‍ നിക്ഷേപിച്ചത്. എന്നിച്ചിപ്പോ മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും വീണവായനയാണ്. ]
അയ്യായിരത്തോളം പേരാണ് 150 കോടി രൂപ കരവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. ഇവിടുത്തെ തകര്‍ച്ച കേരളത്തിലെ സഹകരണമേഖലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുന്ന രീതിയില്‍ പടര്‍ന്നുപന്തലിക്കുകയാണ്. ഇനി ജനം സ്വകാര്യബാങ്കുകളെയായിരിക്കും ആശ്രയിക്കുക. അത് ഇതിലും വലിയ തട്ടിപ്പിലേക്കുള്ള എടുത്തുചാട്ടമായിരിക്കും. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് പോലെ എത്രയെണ്ണം കേരളത്തില്‍ അരങ്ങേറിയിരിക്കുന്നു. എത്ര പേര്‍ക്ക് കാശ് തിരികെ കിട്ടി.കരവന്നൂരില്‍ പണം നിക്ഷേപിച്ച പലരുടെയും കാലാവധി ഒന്നൊന്നൊര കൊല്ലം മുമ്പ് കഴിഞ്ഞതാണ്. തട്ടിപ്പ് അവരെ വെട്ടിലാക്കി. നിക്ഷേപം ദീര്‍ഘകാലത്തേക്ക് പുതുക്കി നല്‍കിയിരിക്കുകയാണ് അധികൃതര്‍. ഇത് കൂടാതെ മറ്റ് നിക്ഷേപങ്ങളുമുണ്ട്. കല്യാണം, ചികിത്സ തുടങ്ങിയ അടിയന്തര കാര്യങ്ങള്‍ക്ക് പോലും ആവശ്യത്തിന് പണം നല്‍കുന്നില്ലെന്ന് നിക്ഷേപകര്‍ പരാതി പറയുന്നു. പലതവണ ബാങ്കില്‍ കയറിയിറങ്ങിയാല്‍ പതിനായിരം രൂപ മുതല്‍ 50,000 വരെ കിട്ടും. അതില്‍കൂടുതലൊന്നും കൊടുക്കില്ല.
അത്യാവശ്യക്കാര്‍ക്ക് പണം കൊടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കാറ്റില്‍ പറത്തിയാണ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം മുന്നോട്ട് പോകുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനം സാധാരന നിലയിലാക്കാനായി സഹകരണവകുപ്പ് നിയോഗിച്ച 9 അംഗ കമ്മിറ്റി ശുപാര്‍ശ ഇതുവരെ നടപ്പാക്കിയിട്ടുമില്ല. അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല. സി.പി.എം ഭരണസമിതി കാണിച്ച കൊള്ളരുതായ്മകള്‍ക്ക് പഴികേള്‍ക്കുന്നത് അവരാണ്. മുതര്‍ന്ന സി.പി.എം നേതാക്കളുടെ അറിവോടെയാണ് വായ്പാ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമാണ്. അരവിന്ദനും അനൂപ് ഡേവിഡ് കാടയും അടക്കമുള്ള പ്രാദേശീക നേതാക്കള്‍ സമ്പന്നരായി. ഇവര്‍ രണ്ട് പേരും മുന്‍ മന്ത്രിയും സി.പി.എം എം.എല്‍.എയുമായ എ.സി മൊയ്തീന്റെ അടുപ്പക്കാരാണ്. നേതാക്കള്‍ക്ക് പങ്കില്ലെങ്കില്‍ പ്രാദേശിക നേതാക്കളെ സംരക്ഷിക്കുന്നത് എന്തിനാണെന്ന് നാട്ടുകാര്‍ ചോദിക്കുന്നു.
പ്രശ്‌നം സങ്കീര്‍ണമായിട്ടും തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ആര്‍. ബിന്ദുവോ, മുഖ്യമന്ത്രി പിണറായി വിജയനോ കാര്യക്ഷമമായി ഇടപെട്ടിട്ടില്ല. എ.സി മൊയ്തീനെ വെള്ളപൂശാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ അടക്കമുള്ള നേതാക്കള്‍ ശ്രമിക്കുന്നത്. ഇ.ഡിയുടെ അറസ്റ്റ് ഒഴിവാക്കാനായി മൊയീന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നെന്ന വാര്‍ത്തകളും പുറത്തുവരുന്നു. സഹകരണ മേഖല ദീര്‍ഘനാളത്തെ പ്രവര്‍ത്തനത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത ജനവിശ്വാസം തകര്‍ക്കുകയാണ് തൃശൂരിലെ സി.പി.എം നേതാക്കളില്‍ വലിയൊരു വിഭാഗം ചെയ്തത്. അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ബാങ്കിനെ ഉപയോഗിച്ചു. കൊല്ലങ്ങളായി കള്ളപ്പണ നിക്ഷപം സഹകരണ ബാങ്കുകളിലുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ നിക്ഷേപകരുടെ പണത്തിന് യാതൊരു പ്രശ്‌നവും ഇതുവരെ ഉണ്ടായിരുന്നില്ല. കരവന്നൂര്‍ മുതലാണ് അത് കൂടുതല്‍ സങ്കീര്‍ണമാകുന്നത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും സംഘവും വ്യാജ അക്കൗണ്ടുകളിലൂടെ നടത്തിയ കള്ളപ്പണ ഇടപാടുകളും നിക്ഷേപങ്ങളും സഹകരണ വകുപ്പ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം കണ്ടെത്തുകയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. അതിന്‍മേല്‍ അടയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരം വരെയുള്ള പ്രാദേശിക ലീഗ് നേതാക്കളുടെ പേരില്‍ അവരറിയാതെ ലീഗ് നേതാക്കള്‍ വ്യാജ അക്കൗണ്ട് തുറന്ന് പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടില്ലെന്ന് നടിച്ചത് കൊണ്ടാണ് കരവന്നൂര്‍ അടക്കമുള്ള തട്ടിപ്പുകളെ കുറിച്ച് ലീഗോ, പി.കെ കുഞ്ഞാലിക്കുട്ടിയോ ഒരക്ഷരം മിണ്ടാത്തത്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്തെല്ലാം തരത്തിലൂള്ള ആസൂത്രിതമായ തട്ടിപ്പുകളാണ് അരങ്ങേറുന്നത്. എ.ഐ ക്യാമറാ കരാര്‍ അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും യാതൊരു പ്രതിസന്ധിയും പ്രശ്‌നങ്ങളുമില്ല. എല്ലാം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. അത് നികുതിയായലും നിക്ഷേപമായാലും ഒരു പോലെയാണ്. മന്ത്രിമാര്‍ക്ക് വാഹനം വാങ്ങുന്നതിനോ, അവരുടെ ഔദ്യോഗിക വസതികളിലെ ആഢംബര ജീവിതത്തിനോ വേണ്ടി ലക്ഷക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്ന് ചെലവഴിക്കുന്നതിന് യാതൊരു മടിയും സര്‍ക്കാര്‍ കാണിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയും അതിന് തടസ്സമാകുന്നില്ല. തടസ്സങ്ങളും പ്രശ്‌നങ്ങളും പ്രതിസന്ധികളും സാധാരണ ജനങ്ങള്‍ക്ക് മാത്രമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും അവര്‍ മനപ്പൂര്‍വം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളല്ലാതെ മറ്റൊന്നുമില്ല. ജനം മഴനനഞ്ഞ് പെരുവഴിയില്‍ നില്‍ക്കുന്ന അവസ്ഥയിലാണ്. സര്‍ക്കാരോ, പ്രതിപക്ഷ പാര്‍ട്ടികളോ ഗൗരവമുള്ള യാതോരു വിഷയങ്ങളിലും ഇടപെടുന്നില്ല. അവര്‍ക്ക് വല്ല ഗണപതിയോ, മിത്തോ, മൈക്കോ ഒക്കെ മതി. അത് കൊണ്ട് കാലം കഴിക്കാനിരിക്കുകയാണവര്‍.
https://www.facebook.com/Malayalivartha


























