മുഖ്യമന്ത്രി പിണറായി വിജയനെ തലങ്ങും വിലങ്ങും പ്രഹരിച്ച് ജി ശക്തിധരന്‍...കൂരമ്പ് പോലെ തറയ്ക്കുകയാണ് പോസ്റ്റുകള്‍...'ഈ നിശ്ശബ്ദതയ്ക്ക് ദീർഘായുസ് ഉണ്ടാകില്ല" ...കേരളത്തിലെ ഇരു കമ്മ്യുണിസ്റ്റ് പാർട്ടികളിലും ഉരുണ്ടുകൂടുന്ന ഉരുൾപൊട്ടലിന്റെ പരിസമാപ്തി പ്രവചനാതീതമാണെന്ന് പറയാതെ വയ്യ.....

മുഖ്യമന്ത്രി പിണറായി വിജയനെ തലങ്ങും വിലങ്ങും പ്രഹരിച്ച് ജി ശക്തിധരന്‍ തന്റെ യുദ്ധം ആരംഭിച്ചിട്ട് കുറച്ചു മാസങ്ങളായി. പിണറായിക്ക് നേരെ കൂരമ്പ് പോലെ തറയ്ക്കുകയാണ് ശക്തിധരന്റെ പോസ്റ്റുകള്‍. അതുകൊണ്ട് തന്നെ സഖാക്കൾക്ക് ശക്തിധരൻ ഒരു പേടി സ്വപ്നമാണ്,
അതുകൊണ്ട് മാധ്യമങ്ങൾ അടക്കം ഇന്ന് ഉറ്റു നോക്കുന്നത് ശക്തിധരന്റെ പോസ്റ്റുകളിലേക്ക് ആണ്. അത്രയേറെ ഉണ്ട് അതിൽ ഒളിഞ്ഞിരിക്കുന്ന സത്യങ്ങൾ..ഇപ്പോഴിത് ഇന്ന് രാവിലെ മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ജി ശക്തിധരൻ.; പോസ്റ്റിലെ കുറിപ്പ് ഇപ്രകാരമാണ്.
'ഈ നിശ്ശബ്ദതയ്ക്ക് ദീർഘായുസ് ഉണ്ടാകില്ല" ...കേരളത്തിലെ ഇരു കമ്മ്യുണിസ്റ്റ് പാർട്ടികളിലും ഉരുണ്ടുകൂടുന്ന ഉരുൾപൊട്ടലിന്റെ പരിസമാപ്തി പ്രവചനാതീതമാണെന്ന് പറയാതെ വയ്യ. 2023 ജൂൺ ഒന്നിന് പ്രമുഖ സിപിഐ നേതാവും മുൻ മന്ത്രിയുമായ സി ദിവാകരൻ സ്വന്തം ആത്കഥ യ്ക്ക് "കനൽവഴികൾ " എന്ന തലക്കെട്ട് ഇട്ടപ്പോൾ ഇത്ര അറംപറ്റുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
ഇപ്പോൾ എല്ലാ വഴികളും കനൽവഴികളായി . കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലെ മാളങ്ങളിൽ നിന്നിറങ്ങിയ ശതകോടീശ്വരന്മാരാണ് കനൽ വഴികൾ കയ്യടക്കിയിരിക്കുന്നത് . ആഴ്ചകൾക്ക് മുമ്പ് മാധ്യമങ്ങളെ പിടിച്ചുകുലുക്കിയിരുന്ന ജയസൂര്യ വിവാദവും മാസപ്പടിവിവാദവും പുതുപ്പള്ളി വോട്ട് ചോർച്ചാ വിവാദവും മറ്റും ഒന്നിന് പുറകെ മറ്റൊന്നായി താണ്ഡവ നൃത്തമാടുകയാണ് ? ക്യാപ്റ്റനെ പിണക്കാതെ പ്രതികരിക്കുന്ന കാനം രാജേന്ദ്രന്റെ ലക്ഷ്യവും ദുരൂഹം ?പ്രൊ കെ അരവിന്ദാക്ഷൻ ചോദിക്കുന്നു,സി ബി ഐ റിപ്പോര്‍ട്ട് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് മുമ്പായിരുന്നു പുറത്തുവന്നിരുന്നതെങ്കില്‍, ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അരലക്ഷത്തിനോടടുത്തെത്തുമായിരുന്നു എന്നാണ് പ്രൊഫ കെ അരവിന്ദാക്ഷൻ പറയുന്നത്. മഹാരാജാസ് കോളജിലെ മുൻ പ്രിൻസിപ്പലും വിദ്യാഭ്യാസ വിചക്ഷണനും സിപിഐ യുടെ സഹയാത്രികനുമായ പ്രൊഫസർ കെ അരവിന്ദാക്ഷൻ സമകാലീന രാഷ്ട്രീയത്തെ ആഴത്തിൽ വിശകലനം ചെയ്യുന്നു ഈ ലക്കം ജനശക്തിയിൽ.
എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. സി പി എം ഭരണത്തെ പിടിച്ചു കുലുക്കിയ കരുവന്നൂർ കുംഭകോണം അടക്കം ഇവിടെ വലിയ ചർച്ചയാകുമ്പോഴും. മൗനത്തിലാണ് പല പ്രമുഖരും. മുഖ്യമന്ത്രി പിണറായി വിജയന്‍ കേവലമൊരു വ്യക്തിയല്ല ഒരു പ്രസ്ഥാനവും കമ്പനിയുമാണെന്ന് കേരളം തിരിച്ചറിയുകയാണ്.തിരുവായയ്ക്ക് എതിര്‍വായ ഇല്ല എന്നതുപോലെ പിണറായി വിജയനെ ചോദ്യം ചെയ്യാനോ ഒതുക്കാനോ സിപിഎമ്മില്‍ ഒരാളുംതന്നെയില്ല. ദേശീയ നേതാക്കള്‍ എന്ന മട്ടില്‍ കസേര അലങ്കരിക്കുന്ന സീതാറാം യെച്ചൂരിയോ പ്രകാശ് കാരാട്ടോ പോലും ഈ പണക്കേസുകളില്‍ വായ തുറക്കുന്നില്ല.കേരളം സാക്ഷ്യം വഹിച്ച ഏറ്റവും മോശം ഭരണമാണ് പിണറായി വിജയന്റെ രണ്ടാം സര്‍ക്കാര്‍ എന്ന പൊതുവിലയിരുത്തലിനെപ്പോലും പാര്‍ട്ടി വിമര്‍ശിക്കുന്നില്ല. പാര്‍ട്ടിയെ വിലയ്‌ക്കെടുത്തിരിക്കുന്ന പിണറായി വിജയനു മുന്നില്‍ കരിയില പോലും അനങ്ങില്ല.
മാത്രവുമല്ല നേതാക്കളെ അന്ധമായി വിശ്വസിക്കുന്ന ന്യായീകരണത്തൊഴിലാളികളില്‍ ഒരാള്‍പോലും അവരുടെ നേതാക്കള്‍ കക്കും, കൊള്ളയടിക്കും എന്നു വിശ്വസിക്കുന്നവരല്ല. പക്ഷെ അതിന്റെ ആയുസ് തീർന്നിരിക്കുകയാണ് . കരുവനൂരിൽ ഇ ഡി പിടിമുറുക്കിയതോടെ പല സഖാക്കളും സത്യങ്ങൾ വിളിച്ചു കൂവി കൊണ്ട് രംഗത്ത് വന്നു. അപ്പോഴും പാർട്ടി അവിടെ പ്രതിരോധം തീർക്കുകയാണ് ചെയുന്നത്. എം.വി.ഗോവിന്ദൻ ആകെ ഭയപ്പാടിലാണ്. തന്നെയും ഇ.ഡി.ചോദ്യം ചെയ്താൽ അത്ഭുതപ്പെടേണ്ടതില്ലെന്നഗോവിന്ദൻ്റെ പ്രവാചക സ്വഭാവമുള്ള വാക്കുകളിൽ നിന്നും കാര്യങ്ങൾ ഏറെക്കുറെ വ്യക്തമാണ്. ഇഡിയുടെ നീക്കം ഇനിയെന്ത് എന്നതാണ് ഉയരുന്ന ചോദ്യം. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എ സി മൊയ്തീൻ എം എൽ എയും എം കെ കണ്ണനുമൊക്കെ കേന്ദ്ര ഏജൻസിയുടെ അന്വേഷണ പരിധിയിലാണ്. രാഷ്ട്രീയ വേട്ടയെന്ന് പറഞ്ഞ് സിപിഎം പ്രതിരോധിക്കുമ്പോഴും ഇനി എന്തുവേണമെന്ന ആശങ്ക സിപിഎം കേന്ദ്രങ്ങളിലുണ്ട്.അത് പലരുടെയും മുഖത്തില്ലെങ്കിലും . ഉള്ളിൽ നെഞ്ചിടിപ്പ് കൂടുകയാണ്.
https://www.facebook.com/Malayalivartha


























