Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്....എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്....

27 SEPTEMBER 2023 02:44 PM IST
മലയാളി വാര്‍ത്ത

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കി കോടതി. മാധ്യമങ്ങൾ കോടതിയിൽ കയറേണ്ട എന്ന കലൂരിലെ പി.എം.ഐ.എൽ കോടതി നിർദേശിച്ചു.കേസിൽ അറസ്റ്റിലായ സി.പി.ഐ.എം കൗൺസിലർ പി.ആർ. അരവിന്ദാക്ഷന്റെയും ബാങ്ക് ജീവനക്കാരൻ ജിൽസന്റെയും കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതി നിർദേശം.
കോടതി നടപടികളെ ബാധിക്കുന്നതിനാലാണ് മാധ്യമപ്രവർത്തകർ അകത്തുപ്രവേശിക്കേണ്ട എന്ന തീരുമാനം ജഡ്ജി അറിയിച്ചത്. ഇന്നലെ കോടതി സമയം അവസാനിച്ചതിനാൽ ചേമ്പറിലായിരുന്നു പ്രതികളെ ഹാജരാക്കിയത്. അതിനാൽ മാധ്യമങ്ങൾക്ക് ജൂഡീഷ്യൽ നടപടികൾ റിപ്പോർട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് കോടതി തീരുമാനം അറിയിക്കുകയായിരുന്നു.മാധ്യമങ്ങള്‍ അകത്തുകയറിയാല്‍ കോടതി നടപടിയെ ബാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടിയാണ് നടപടി.കോടതിയില്‍ രഹസ്യ നടപടികള്‍ വേണമെന്ന്് ഏതെങ്കിലും കക്ഷി ആവശ്യപ്പെട്ടാലാണ് സാധാരണ നിലയില്‍ മാധ്യമങ്ങളെയും മറ്റുള്ളവരെയും കോടതിയില്‍ വിലക്കുന്നത്.

അതേസമയം അറസ്റ്റിലായ പി.ആർ. അരവിന്ദാക്ഷനെയും ബാങ്ക് ജീവനക്കാരൻ ജിൽസനെയും ചോദ്യം ചെയ്യുന്നതിന് ഇ.ഡി മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടും. കേസിൽ അറസ്റ്റിലാകുന്ന ആദ്യത്തെ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷൻ.മുമ്പ്, ചോദ്യം ചെയ്യലിനിടയിൽ ഇ.ഡി ഉദ്യോഗസ്ഥർ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം നൽകിയ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു ഇ.ഡിയുടെ നിലപാട്.വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് ഏറ്റവും കൂടുതൽ വിവരങ്ങൾ കൈമാറിയത് അരവിന്ദാക്ഷനും ഇടനിലക്കാരനായ കെ.എ. ജിജോറുമായിരുന്നു. ഇവർ നൽകിയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഒന്നാം പ്രതി പി.സതീഷ്കുമാർ, രണ്ടാം പ്രതി പി.പി. കിരൺ എന്നിവർ മുമ്പ് അറസ്റ്റിലായത്. കേസിലെ ഒന്നാം പ്രതി സതീഷ്കുമാറിന്റെ ഭാര്യയെ ഇ.ഡി ചോദ്യം ചെയ്യുകയാണ്.കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ അന്വേഷണം മുറുകുമ്പോൾ കടുത്ത സമ്മർദ്ദത്തിലാണ് സിപിഎം നേതാക്കൾ. അരവിന്ദാക്ഷന്റെ അറസ്റ്റിലേക്ക് ഇഡി കടന്നതോടെ അടുത്തതായി ആര് എന്ന ആശങ്കയാണ് നേതാക്കളെ അലട്ടുന്നത്. എല്ലാം കൊണ്ടു വൈരുധ്യങ്ങൾ നിറഞ്ഞതാണ് കരുവന്നൂരിലെ കേസ്.

 

കാരണം ബാങ്കിൽ സഖാക്കളെ വിശ്വസിച്ചു പണം പോയത് സാധാരണക്കാരായ സിപിഎം അണികളും അനുഭാവികളുമാണ്. പണം തട്ടിയെടുക്കുകയും ബാങ്കിനെ കരുവാക്കി കള്ളപ്പണം വെളിപ്പിച്ചവരാകട്ടെ സിപിഎം നേതാക്കളും. ചുരുക്കത്തിൽ പ്രതികളും ഇരകളും സിപിഎം ബന്ധമുള്ളവർ.ഇവിടെയാണ് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് പുറത്താകുന്നത്. സാധാരണ എല്ലായിടത്തും ഇരകൾക്കൊപ്പം നിൽക്കുന്ന സിപിഎം സഹകരണ തട്ടിപ്പിൽ പണം പോയവർക്കൊപ്പം നിൽക്കാതെ തട്ടിപ്പുകാരായ പ്രതികൾക്കൊപ്പമാണ് നിലകൊള്ളുന്നത്. ഇഡി ഇന്നലെ അരവിന്ദാക്ഷനെ അറസ്റ്റു ചെയ്തതോടയാണ് പ്രതികൾക്കൊപ്പം എന്ന നിലപാടിലേക്ക് സിപിഎം നേതൃത്വം എത്തിയത്. ഇരകൾക്ക് നീതി ലഭിക്കാൻ വേണ്ടി കൊടിപിടിച്ചു മുദ്രാവാക്യങ്ങളുമായി സിപിഎം രംഗത്തുവന്നിരുന്നില്ല.'സഹകരണ സംരക്ഷണം' എന്ന പേരിട്ടു കൊണ്ടാണ് സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ ആരോപണവിധേയരെ സംരക്ഷിക്കാൻ സിപിഎം കഠിന ശ്രമം നടത്തുന്നത്. ലക്ഷങ്ങൾ നഷ്ടപ്പെട്ട നിക്ഷേപകർ പാർട്ടിക്കു വിലയില്ലാത്തവരായി മാറിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (14 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

Malayali Vartha Recommends