പിണറായിയുടെ നെഞ്ചത്ത് മോദി... പക അത് വീട്ടാനുള്ളതാണ്! ഞെട്ടലിൽ സിപിഎം

കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. വീഡിയോ കോൺഫറൻസ് മുഖേനയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 12.30ന് ഫ്ളാഗ് ഓഫ് കർമം നിർവഹിച്ചത്. ചടങ്ങിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുത്തു.
കേരളത്തോടൊപ്പം രാജ്യത്തെ മറ്റ് എട്ട് സംസ്ഥാനങ്ങളിലെ വന്ദേഭാരത് സർവീസുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ നടന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും കേരള റൂട്ടിൽ മാത്രമോടുന്ന രണ്ടാം വന്ദേഭാരതിന് സ്വീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരുൾപ്പെടെയുളള നേതാക്കൾ പങ്കെടുത്തു. ഒപ്പം മന്ത്രി വി അബ്ദുൾ റഹിമാനും രാജ് മോഹൻ ഉണ്ണിത്താൻ എം പിയും പങ്കെടുത്തിരുന്നു.
കേരളമുൾപ്പെടെയുളള 11 സംസ്ഥാനങ്ങൾക്ക് അനുവദിച്ച 9 വന്ദേഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫാണ് പ്രധാനമന്ത്രി നിർവ്വഹിച്ചത്. അതിവേഗ ട്രെയിനിലൂടെ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് രാജ്യത്തെ ജനങ്ങളെ തേടിയെത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ രാജ്യത്തിന്റെ പുരോഗതിയെയാണ് തുറന്ന് കാട്ടുന്നത്.
രാജ്യത്ത് വന്ദേഭാരത് ട്രെയിനുകളുടെ ജനപ്രീതി ഉയർന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ സർവ്വീസ് നടത്തുന്ന 25 ട്രെയിനുകൾക്ക് പുറമെയാണ് ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന 9 ട്രെയിനുകൾ. ഇത് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപ്പിലാക്കിയത്. 11 കോടിയിലധികം ജനങ്ങളാണ് ഇതുവരെ വന്ദേഭാരതിൽ യാത്ര ചെയ്തതെന്നും ഫ്ളാഗ് ഓഫ് കർമ്മം നിർവഹിക്കവെ പ്രധാനമന്ത്രി അറിയിച്ചു.
രണ്ടാം വന്ദേഭാരതിന്റെ മുൻകൂർ ടിക്കറ്റ് റിസർവേഷൻ ഇന്നലെ മുതൽ ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ചയും കാസർകോട്ടുനിന്ന് ബുധനാഴ്ചയുമാണ് റെഗുലർ സർവീസുകൾ ആരംഭിക്കുന്നത്. എട്ടു കോച്ചുകളുമായാണ് കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്‌പ്രസ് സർവീസ് നടത്തുക. കാസർകോട്ട് നിന്നു തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴിയാണ് സർവീസ്. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിൻ സർവീസ് നടത്തും. ഈ ട്രെയിനിന്റെ തിരുവനന്തപുരം -കാസർകോട് സർവീസ് തിങ്കളാഴ്ചകളിൽ ഉണ്ടാകില്ല.
02631 എന്ന ട്രെയിനാണ് കേരളത്തിന് അനുവദിച്ചത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുളള ആദ്യ യാത്രയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുളള തിരഞ്ഞടുക്കപ്പെട്ട അതിഥികളാണ് യാത്ര ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ ഇന്ത്യൻ റെയിൽ വേയിൽ കഴിഞ്ഞ ഒമ്പത് വർഷമായി മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ആധുനിക രീതിയിലുളള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം ലോകോത്തര നിലവാരത്തിലേക്ക് ഉയരുകയാണെന്ന് ഉദ്ഘാടന വേളയിൽ കേന്ദ്ര റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. ഫ്‌ളാഗ് ഓഫ് ദിനത്തിൽ കായംകുളം, പയ്യന്നൂർ, തലശ്ശേരി ഉൾപ്പെടെയുളള മൂന്ന് സ്റ്റേഷനുകളിൽ പ്രത്യേക സ്റ്റോപ്പുണ്ട്.
ഏപ്രിലിലാണ് സംസ്ഥാനത്ത് ആദ്യ വന്ദേഭാരത് സർവീസ് തുടങ്ങിയത്. ഇതോടെ രണ്ടുനിറങ്ങളിലുള്ള വന്ദേഭാരത് സർവീസുകളും സംസ്ഥാനത്തെത്തിയിരിക്കുകയാണ്. രാവിലെയും വൈകിട്ടും സംസ്ഥാനത്തിന്റെ തെക്കുവടക്ക് അറ്റങ്ങളിൽ നിന്ന് വന്ദേഭാരത് സർവീസുകൾ നടത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.
രാവിലെ 5.20ന് തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്കും 7ന് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കും സർവീസുണ്ട്. അതുപോലെ വൈകിട്ട് 2.30ന് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്കും 4.05ന് തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്കും സർവീസുണ്ട്. സംസ്ഥാനത്തെ യാത്രാപ്രശ്നത്തിന് വലിയ ആശ്വാസമാണിത്. ഒരു വന്ദേഭാരത് കോട്ടയം വഴിയെങ്കിൽ രണ്ടാം ട്രെയിൻ ആലപ്പുഴ വഴിയുമാണ്.
https://www.facebook.com/Malayalivartha


























