മുഖ്യന്റെ മുഖത്തടിച്ച് CPI സംസ്ഥാന സമിതി.... ഇലക്ഷനിൽ പൊട്ടും! കനത്ത തിരിച്ചടി; രൂക്ഷ വിമർശനം

സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രിയ്‌ക്കെതിരെയും കടുത്ത വിമർശനവുമായി സിപിഐയുടെ സംസ്ഥാന കൗൺസിൽ. സിപിഐ സംസ്ഥാന കമ്മിറ്റിയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനം. സർക്കാരിന്റേയും മുഖ്യമന്ത്രിയുടേയും മുഖം വികൃതമായെന്നും അത് തിരുത്താതെ മുന്നോട്ടു പോയിട്ട് കാര്യമില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ട് വർഷത്തോളമായി സർക്കാർ ഒന്നും ചെയ്‌തിട്ടില്ലെന്നും ഈ രീതിയിൽ മണ്ഡലപര്യടനത്തിന് പോയാൽ ഗുണം ചെയ്യില്ലെന്നും സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനമുണ്ടായി. കേരളീയവും മണ്ഡല സദസ്സും കൊണ്ട് കാര്യമില്ല. രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം സർക്കാർ ഒന്നും ചെയ്തില്ല.
ഈ സാഹചര്യത്തിൽ മന്ത്രിമാർ മണ്ഡലം സദസ്സിന് പോയിട്ട് ഒരു കാര്യവുമില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. നേതൃയോഗത്തിൽ സിപിഐ മന്ത്രിമാർക്കെതിരേയും വിമർശനം ഉയർന്നു. സിപിഐ മന്ത്രിമാരുടെ ഓഫീസുകളിൽ ഒന്നും നടക്കുന്നില്ല. പട്ടിക്കുഞ്ഞു പോലും ഓഫീസുകളിൽ തിരിഞ്ഞു നോക്കുന്നില്ല.
പാർട്ടി നേതൃത്വം ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കി. റവന്യൂ, കൃഷി മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാകാത്ത സ്ഥിതിയാണ്. മന്ത്രിമാർ ഒന്നും ചെയ്യാതെ തോന്നുംപോലെ പ്രവർത്തിക്കുകയാണെന്നും വിമർശനം ഉയർന്നു. മാങ്കോട് രാധാകൃഷ്ണനാണ് ഈ വിമർശനം ഉന്നയിച്ചത്.
സർക്കാരിന്റെ മുഖം വികൃതമാണ്. മുഖ്യമന്ത്രിയ്‌ക്ക് ലാളിത്യമില്ല. 50 അകമ്പടി വാഹനങ്ങളുമായി യാത്ര തെറ്റാണ്. എല്ലാത്തിനും മാദ്ധ്യമങ്ങളെ വിമർശിച്ചിട്ടും കാര്യമില്ല. ഈ മുഖവുമായി മണ്ഡല പര്യടനത്തിന് പോയാൽ ഗുണം ചെയ്യില്ല. ഈ രീതിയിൽ മുന്നോട്ടുപോയാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുമെന്നും സിപിഐ കൗൺസിൽ യോഗത്തിൽ അഭിപ്രായം ഉയർന്നു.
സർവത്ര അഴിമതിയെമന്നും യോഗത്തിൽ ആക്ഷേപമുയർന്നു. സർക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി- ക്വാറി മാഫിയയാണെന്നും കോർപ്പറേറ്റ് സംഘത്തിന്റെ പിടിയിലാണ് സർക്കാരെന്നും വിമർശനമുണ്ടായി. പൗരപ്രമുഖരെയല്ല, മറിച്ച് മുന്നണിയെ ജയിപ്പിച്ച സാധാരണക്കാരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടത്.
പാർട്ടി മന്ത്രിമാർക്കെതിരെയും കടുത്ത വിമർശനമാണ് ഉയർന്നത്. മന്ത്രിമാരുടെ ഓഫീസിൽ ഒന്നും നടക്കുന്നില്ല. റവന്യു, കൃഷി മന്ത്രിമാർ എപ്പോഴും സ്ഥലത്തുണ്ടാകാത്ത അവസ്ഥയാണ്. നെല്ല് സംഭരണത്തിൽ കൃത്യമായി പണം നൽകാതെ വീഴ്‌ചയുണ്ടായി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് നിസാരമായി കാണേണ്ടെന്നും സിപിഎം തട്ടിപ്പുകാരെ സംരക്ഷിക്കുകയാണെന്നും അഭിപ്രായം ചില അംഗങ്ങളുയർത്തി.
സർവത്ര അഴിമതിയാണെന്നും സർക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി,ക്വാറി മാഫിയകളാണെന്നും കോർപറേറ്റ് സംഘത്തിന്റെ പിടിയിലാണ് സർക്കാരെന്നും കൗൺസിൽ യോഗത്തിൽ ആക്ഷേപം ഉയർന്നു. സർക്കാരിന്റേയും പാർട്ടിയുടെയും വസ്ത്രാക്ഷേപം നടക്കുന്നുണ്ടെന്ന് യോഗത്തിൽ അജിത് കൊളാടി അഭിപ്രായപ്പെട്ടു.
പാഞ്ചാലി വസ്‌ത്രാക്ഷേപം നടക്കുമ്പോൾ പാണ്ഡവരെപ്പോലെയിരിക്കരുതെന്നും വിദുരരായി മാറണമെന്നുമാണ് അജിത് കോളാടി അഭിപ്രായപ്പെട്ടത്. ധർമ്മ സംരക്ഷണത്തിന് വിദുരരായി മാറണം. സിപിഐ നേതൃത്വം പടയാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























