ട്രോളി ബാഗിനുള്ളിലെ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനാവാതെ കർണാടക പൊലീസ്:- കണ്ണവം സ്വദേശിനിയെ കാമുകനൊപ്പം കണ്ടെത്തി...

മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനാവാതെ കർണാടക പൊലീസ്. ടവർ ലോക്കേഷനും സി സി ടി വിയും കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലും കൊലപാതകത്തെ പറ്റി സൂചന ലഭിച്ചിട്ടില്ല. കഴിഞ്ഞ 18 നാണ് സ്യൂട്ട്കെസിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം പെരുമ്പാടി ചുരത്തിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഉറപ്പിക്കുന്നു വിരാജ്പേട്ട പൊലീസ്.
ആരുടെ മൃതദേഹം , കൊലപാതകം ആര് നടത്തിയെന്നതിൽ പൊലീസിന് ഉത്തരമില്ല. സ്യൂട്ട് കേസിലെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ അഴുകിയതിനാൽ ഡി എൻ എ പരിശോധനയില്ലാതെ ആളെ തിരിച്ചറിയാനാവില്ല. അതിനും ബന്ധുക്കളെ കണ്ടത്തേണ്ടതുണ്ട്.സ്യൂട്ട് കേസിൽ നിന്ന് ലഭിച്ച ചുരിദാർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കേരള , കർണാടക , തമിഴ് നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ കാണാതായ കേസുകളുടെ വിവരം ശേഖരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു കാണാതായ യുവതിയുടെ വീട്ടിലെത്തി വിരാജ് പേട്ട സി ഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചതിന് പിന്നാലെ യുവതി കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയിരുന്നു.
പേരാവൂര്‍ മുരിങ്ങോടിയിലെ കോളനിയില്‍ നിന്നും കാമുകനൊപ്പമായിരുന്നു യുവതിയെ പോലീസ് കണ്ടെത്തിയത്. ഞായറാഴ്ച്ച രാവിലെയാണ് ഇവരെ പൊലിസ് കണ്ടെത്തുന്നത് കഴിഞ്ഞ മൂന്ന് ആഴ്ചയായി ഭര്‍തൃമതിയായ യുവതിയെ കാണാനില്ലായിരുന്നു. തൊടീക്കുളം കോളനിയിലെ ബാബുവിന്റെ ഭാര്യയാണ് ഇവര്‍. മാക്കൂട്ടം ചുരം റോഡില്‍ ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ ഈ യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.
.
വീരാജ്പേട്ട പൊലിസെത്തി യുവതിയുടെ അമ്മയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടു പോവുകയും ചെയ്തിരുന്നു. മാക്കൂട്ടത്ത് കൊല്ലപ്പെട്ട യുവതി ഇവരാണോ എന്ന് തിരിച്ചറിയുന്നതിനു വേണ്ടി മടിക്കേരി മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലുളള മൃതദേഹം യുവതിയുടെ അമ്മയെ കാണിച്ചിരുന്നു. മൃതദേഹത്തില്‍ കണ്ടെത്തിയ ചൂരിദാര്‍ മകളുടേത് തന്നെയാണോ എന്ന് തിരിച്ചറിയാനായിരുന്നു ഇവരെ മടിക്കേരിയിലെത്തിച്ചത്.
എന്നാല്‍ ഇത് തന്റെ മകളുടെ വസ്ത്രമല്ലെന്നു അമ്മ പറഞ്ഞതോടെ കൊല്ലപ്പെട്ടത് കണ്ണവം സ്വദേശിനിയല്ലെന്ന് അന്വേഷണ സംഘത്തിനു വ്യക്തമായിരുന്നു. എന്നാല്‍ അപ്പോഴും യുവതി എവിടെ എന്ന ചോദ്യം ബാക്കിയായി. ഇതേ തുടര്‍ന്നാണ് ഇവരെ കണ്ടെത്താനായി കണ്ണവം പൊലിസ് തെരച്ചില്‍ ശക്തമാക്കിയത്. സോഷ്യല്‍മീഡിയയില്‍ ഇവരുടെ ചിത്രം വ്യാപകമായി പൊലിസ്.
പേരാവൂരിലെ മുരിങ്ങേരിയിലെ കോളനിയില്‍ ഇവര്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തി കണ്ടുപിടിച്ചത്. കസ്റ്റഡിയിലെടുത്ത യുവതിയെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. യുവതിയെ നേരത്തെയും പലതവണ കാണാതായതായിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. ഒന്നോ രണ്ടോ മാസത്തിന് ശേഷം ഇവര്‍ തനിയെ തിരിച്ചുവരാറാണ് പതിവ്.
യുവതിയെ കണ്ടെത്തിയെങ്കിലും ഇത് അന്വേഷണത്തിന് തിരിച്ചടിയായി മാറി. വീരാജ് പേട്ട പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ അതിര്‍ത്തി ജില്ലകളിലെ പോലീസ സേനയുടെ സഹായത്തോടെയാണ് വീരാജ് പേട്ട പോലീസ് കേസ് അന്വേഷണം നടത്തിവരുന്നത്.
കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് നിന്നും യുവതിയെ കാണാതായിട്ടുണ്ട്. ഇവരെ കുറിച്ചും പൊലിസ് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ബന്ധുക്കളില്‍ നിന്നും യുവതിയുടെ ഫോട്ടോയടക്കം ശേഖരിച്ചിട്ടുണ്ട്.
ഇതിനിടെ മൃതദേഹം കൊണ്ട് തള്ളിയ ആളെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധം അഴുകിയതിനാൽ ട്രോളി ബാഗിൽ നിന്ന് ലഭിച്ച ചുരിദാർ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha