ഹിമാചലില്‍ യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു

ഹിമാചല്‍ പ്രദേശില്‍ ശക്തമായ മണ്ണിടിച്ചില്‍ ബസ് അപകടത്തില്‍പെട്ട് മരണമടഞ്ഞവരുടെ എണ്ണം 18 ആയി. ബസില്‍ ആകെ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരില്‍ വൈകിട്ട് 6.30ഓടെയാണ് അപകടമുണ്ടായത്. ബസിലെ ഡ്രൈവറും കണ്ടക്ടറും അപകടത്തില്‍ മരിച്ചതായാണ് വിവരം.
ബിലാസ്പൂരിലെ ഭല്ലു പാലത്തിന് സമീപം ബര്‍ദ്ധിന്‍ മേഖലയിലാണ് അപകടമുണ്ടായത്. മരോത്തനില്‍ നിന്നും ഖുമര്‍വിന്‍ വരെ പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്. കനത്ത മണ്ണിടിച്ചിലില്‍ മണ്ണും പാറയും മരക്കഷ്ണങ്ങളും നേരെ ബസിന് മുകളിലേക്കുതന്നെ പതിക്കുകയായിരുന്നു. ബസിന്റെ മേല്‍ക്കൂര അപകടമുണ്ടായയുടന്‍ പാടേ തകര്‍ന്നു. ബസ് പൂര്‍ണമായും മണ്ണിനടിയില്‍ മൂടിപ്പോയി. പരിക്കേറ്റവരെ ബിലാസ്പൂരിലെ ബര്‍ദ്ധിന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha