ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ച് ബൂത്തിലെത്തുന്നവരെ പരിശോധിക്കും

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ച വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ബുര്‍ഖ ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ 'അങ്കണവാടി' പ്രവര്‍ത്തകരെ നിയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി തിങ്കളാഴ്ച നടത്തിയ വാത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം അനുസരിച്ചായിരിക്കും ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുക. ഇതിനായി എല്ലാ പോളിങ് ബൂത്തുകളിലും 'അങ്കണവാടി' പ്രവര്‍ത്തകരെ വിന്യസിക്കും. വോട്ടര്‍മാരുടെ തിരിച്ചറിയല്‍ രേഖകള്‍ എങ്ങനെ പരിശോധിക്കണം എന്നതിനെക്കുറിച്ച് കമ്മീഷന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. അവ കര്‍ശനമായി പാലിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ചാണ് അദ്ദേഹം ഈ വിവരങ്ങള്‍ പങ്കുവെച്ചത്. നവംബര്‍ 6, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളായാണ് ബിഹാറില്‍ വോട്ടെടുപ്പ് നടക്കുന്നത്. നവംബര്‍ 14 ന് വോട്ടെണ്ണല്‍ ആരംഭിക്കും. ബിജെപി ഉന്നയിച്ച ആവശ്യപ്രകാരമാണ് ഈ നടപടി.
https://www.facebook.com/Malayalivartha