വറചട്ടിയിൽ വീണ CPM എരിതീയിലേക്ക്! അസ്ഥിവാരം തോണ്ടി ED... ഇനി ശവപ്പറമ്പിലേക്ക്...

സിപിഎം ഭരണത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ നൂറു കണക്കിന് പ്രത്യേകിച്ചും കോട്ടയത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ അഴിമതിയും, കെടുകാര്യസ്ഥതയും കാരണം തകര്‍ച്ചയില്‍ എത്തി നില്‍ക്കുകയാണ്. സാധാരണക്കാരനോട് സിപിഎം ചെയ്ത ഈ കൊല ചതിയും വഞ്ചനയും തട്ടിപ്പും അന്വേഷിക്കാന്‍ എത്തിയ ഇഡിയെ കേസില്‍ കുടുക്കാന്‍ നോക്കുന്ന നീക്കവും പിറകേയുണ്ട്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയുടെ ചോദ്യം ചെയ്യൽ തുടരുന്നു. കരുവന്നൂർ ബാങ്കിലെ ചാർട്ടേർഡ് അക്കൗണ്ടന്റ് സനൽ കുമാർ ഇഡി ഓഫീസിൽ ഹാജരായി. ഇന്നലെയും സനൽ കുമാറിനെ ഇഡി ചോദ്യം ചെയ്തിരുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ അറസ്റ്റിലായ സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷൻ, സീനിയർ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരെയും ഇഡി ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇവരെ ഇഡിയ്‌ക്ക് കസ്റ്റഡിയിൽ ലഭിച്ചത്.
പി.ആർ. അരവിന്ദാക്ഷന് കരുവന്നൂർ ബാങ്കിലുള്ള രണ്ട് സ്ഥിര നിക്ഷേപ അക്കൗണ്ടിലുള്ള പണം എങ്ങനെ ലഭിച്ചു എന്നതടകമുള്ള കാര്യങ്ങൾ ഇഡി പരിശോധിക്കുന്നുണ്ട്. ഈ പണത്തിന്റെ സ്രോതസ് വ്യക്തമാക്കാൻ അരവിന്ദാക്ഷന് കഴിഞ്ഞിരുന്നില്ല. കസ്റ്റഡിയിലുള്ള പ്രതികൾക്ക് പുറമെ മറ്റുള്ളവരെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.
പി.ആർ അരവിന്ദാക്ഷന്റെ അഭിഭാഷകനും ഇഡി ഓഫീസിൽ എത്തിയിരുന്നു. കസ്റ്റഡി കാലയളവിൽ പ്രതികൾക്ക് അഭിഭാഷകനുമായും കുടുംബാംഗങ്ങളുമായും കുടിക്കാഴ്ച നടത്താൻ കോടതി അനുമതി നൽകിയിരുന്നു. അരവിന്ദാക്ഷന്റെയും ജിൽസിന്റെയും കസ്റ്റഡി ഇന്ന് അവസാനിക്കും.
ഇതോടൊപ്പമാണ് ഞെട്ടിക്കുന്ന ഒരു സർക്കാർ റിപ്പോർട്ട് കൂടി പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ 6 വർഷത്തിനിടെ 399 സഹകരണ സ്ഥാപനങ്ങളിൽ ക്രമക്കേട് നടന്നതായി സർക്കാർ രേഖ. ക്രമക്കേട് കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. ക്രമക്കേടുകളിൽ അന്വേഷണം നടന്നു വരികയാണ്.
ക്രമപ്രകാരമല്ലാതെ വായ്പ നൽകൽ, വ്യാജ സ്ഥിര നിക്ഷേപ രസീത് ഉപയോഗിച്ച് വായ്പ നല്‍കൽ, നിയമനത്തിലെ ക്രമക്കേടുകൾ, സ്വർണ വായ്പയിലുള്ള ക്രമക്കേട്, സ്ഥാവരജംഗമ വസ്തുക്കൾ ക്രമവിരുദ്ധമായി ലേലം ചെയ്ത് സ്ഥാപനത്തിനു നഷ്ടമുണ്ടാക്കൽ എന്നീ ക്രമക്കേടുകൾ കണ്ടെത്തിയതായി കഴിഞ്ഞ വർഷം നിയമസഭയിൽ മന്ത്രി വി.എൻ.വാസവൻ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
കരുവന്നൂര്‍ ബാങ്ക് ഉള്‍പ്പെടെ ക്രമക്കേടു നടന്ന സ്ഥാപനങ്ങളുടെ പട്ടികയും മന്ത്രി നല്‍കിയിരുന്നു. ബാങ്കിന്റെ പ്രവർത്തന പരിധിക്കു പുറത്തുള്ള വസ്തുവിന്റെ ഈടിൻമേൽ വായ്പ നൽകുക, അനുമതിയില്ലാതെ പൊതുഫണ്ട് ഉപയോഗിക്കുക, സർക്കാർ ധനസഹായം ദുർവിനിയോഗം ചെയ്യുക, പരിധി അധികരിച്ച് വായ്പ നൽകുക, വായ്പയിൽ നിയമവിരുദ്ധമായി ഇളവ് നൽകുക എന്നീ ക്രമക്കേടുകളും കണ്ടെത്തി.
തിരുവനന്തപുരം–49, കൊല്ലം–42, പത്തനംതിട്ട–9, ആലപ്പുഴ–11, കോട്ടയം–46, ഇടുക്കി–14, എറണാകുളം–33, തൃശൂർ–66, പാലക്കാട്–3, മലപ്പുറം–55, കോഴിക്കോട്–11, വയനാട്–18, കണ്ണൂർ–24, കാസർകോട്–18 എന്നിങ്ങനെയാണ്. കരുവന്നൂര്‍ സഹകരണ ബാങ്കിനു പിന്നാലെ നിരവധി സഹകരണ ബാങ്കുകളില്‍ ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ തട്ടിപ്പ് നടക്കുന്നുവെന്ന കണ്ടെത്തിയതോടെയാണ് സഹകരണ സംഘങ്ങളിലെ ക്രമക്കേടുകളും പുറത്തുവരുന്നത്.
കേരളത്തിലെ സഹകരണ ബാങ്കുകളിലെ വെളുത്ത ചോറില്‍ മുഴുവന്‍ കറുത്ത കല്ല് വാരിയിട്ടത് സിപിഎമ്മാണ്. അതിലിനി ഒരു വറ്റ് വെളുത്ത ചോറുപോലുമില്ല. നാട്ടിലെ പാവപ്പെട്ടവരുടെ അത്താണിയായിരുന്ന സഹകരണ ബാങ്കുകളിലെ ശതകോടികളാണ് സിപിഎം നേതാക്കള്‍ കുറെ വര്‍ഷങ്ങളായി കട്ടുകൊണ്ടിരുന്നത്. കരുവന്നൂര്‍ സഹ ബാങ്കിലെ അഴിമതിയില്‍ അറസ്റ്റിലായ സിപിഎമ്മുകാരുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് വായിച്ചാല്‍ തല മരവിച്ചുപോകും എന്ന് സുധാകരനും ആരോപിച്ചിരുന്നു.
കല്യാണച്ചെലവിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും കടംവീട്ടാനും മറ്റുമായി സ്വരുക്കൂട്ടിയ പാവപ്പെട്ടവരുടെ ചില്ലിക്കാശാണ് സഖാക്കള്‍ വെളുക്കുവോളം കട്ട് തനിക്കും നേതാക്കള്‍ക്കും വീതംവച്ചത്. കേരളത്തില്‍ സിപിഎമ്മിന്‍റെ അടിവേരു മാന്തിയെടുക്കുക സഹകരണമേഖലയിലെ കൊള്ളയായിരിക്കുമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണനെതിരെ ആരോപണവുമായി വാടാനപ്പള്ളി സ്വദേശി വി.ബി. സജിലിന്‍. യൂകോ ബാങ്കിലെ 17 ലക്ഷം രൂപയുടെ കടം തീര്‍ക്കാന്‍ തൃശ്ശൂര്‍ ബാങ്കില്‍ നിന്ന് 70 ലക്ഷം വായ്പയെടുത്തു. ഇതില്‍ 30 ലക്ഷം രൂപ കമ്മീഷനായി സതീഷ്‌കുമാറിന് കൈമാറി.
മൂന്നര ലക്ഷം രൂപ എം.കെ. കണ്ണൻ കൈപറ്റിയെന്നും എം.കെ. കണ്ണനെ ഷൊര്‍ണൂര്‍ റോഡിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് കണ്ടിരുന്നുവെന്നും സജിലിന്‍ ആരോപിച്ചു. സാമ്പത്തികമായി ഒരിടപെടലുകള്‍ക്കും വഴങ്ങിയിട്ടില്ല എന്നായിരുന്നു എം.കെ. കണ്ണന്റെ നിലപാട്. നാളെ എം.കെ. കണ്ണനെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് സജിലിന്റെ ആരോപണം.
വിവിധ ബാങ്കുകളില്‍ ജപ്തി നടപടികള്‍ നേരിടുന്നവരെ കണ്ടെത്തി അവര്‍ക്ക് വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള പണം കൈമാറി അതിലൂടെ അവരുടെ ഭൂരേഖകളെടുത്ത് മറ്റു ബാങ്കുകളില്‍ പണയപ്പെടുത്തി കൂടുതല്‍ പണം തട്ടിയെടുക്കുക എന്ന രീതിയായിരുന്നു കേസിലെ മുഖ്യപ്രതിയായ സതീഷ്‌കുമാർ പിന്തുടർന്നത്. അതിനു സഹായം നല്‍കിയ ആളാണ് ജിജോര്‍. ജിജോര്‍ പിന്നീട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുഖ്യസാക്ഷിയായി മാറുകയായിരുന്നു.
മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റേയും മുഖം വികൃതമാണെന്ന സിപിഐ സംസ്ഥാന കൗണ്‍സിലിന്‍റെ അഭിപ്രായം മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ ഒരു ഘടക കക്ഷിക്കു നല്കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റപത്രമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പറഞ്ഞത് എത്രയോ ശരിയാണ്.
പ്രമുഖ സിപിഎം നേതാക്കളായ എംഎ ബേബി, ഡോ തോമസ് ഐസക്, ജി സുധാകരന്‍ തുടങ്ങിയവര്‍ പ്രകടിപ്പിച്ച വികാരത്തോട് ചേര്‍ന്നു നില്ക്കുന്ന സിപിഐയുടെ അഭിപ്രായം മുഖ്യമന്ത്രിയുടെയും ഇടതുഭരണത്തിന്‍റേയും തൊലിയുരിക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ 50 വാഹനങ്ങളുടെ അകമ്പടിയോടെ പുറത്തിറങ്ങുന്നതും ജനങ്ങളെ കാണാന്‍ വിസമ്മതിക്കുന്നതും ജനരോഷം തിരിച്ചറിഞ്ഞാണ്. മുഖ്യമന്ത്രിയെ കണ്ടാല്‍ കൂകിവിളിക്കണമെന്നും കരിങ്കൊടി കാട്ടണമെന്നും തോന്നാത്ത ഒരാള്‍പോലും ഇന്നും കേരളത്തിലില്ല. പിണറായിയുടെ ഭരണം അത്രമേല്‍ ദുര്‍ഗന്ധം വമിക്കുന്നതാണെന്ന് സിപിഐപോലും തിരിച്ചറിഞ്ഞിരിക്കുന്നു.
https://www.facebook.com/Malayalivartha