സുരേഷ് ഗോപിക്ക് വെടിക്കെട്ട് സമ്മാനം ഒരുക്കി നരേന്ദ്ര മോദി.... അമ്പരന്ന് BJPക്കാർ... നീക്കത്തിൽ പകച്ച് സിപിഎമ്മും

കൊൽക്കത്ത സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതലയേൽക്കുമെന്ന് നടനും രാജ്യസഭാ മുൻ എംപിയുമായ സുരേഷ് ഗോപി. സമൂഹ മാധ്യമത്തിലെ കുറപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞയാഴ്ചയാണ് സുരേഷ് ഗോപിയെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിച്ചെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചത്.
നിയമനം നടത്തും മുൻപ് അറിയിക്കാത്തതിൽ അതൃപ്തിയുള്ളതിനാൽ ഉടൻ ചുമതലയേൽക്കില്ലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് ചുമതലയേൽക്കുമെന്ന് താരം തന്നെ അറിയിച്ചത്. ഇതു ശമ്പളമുള്ള ജോലിയല്ലെന്നും പൂർണമായും രാഷ്ട്രീയക്കാരനായി തുടരാൻ സാധിക്കുമെന്നും അനുരാഗ് ഠാക്കൂർ ഉറപ്പു നൽകിയതിനാലാണ് ചുമതലയേറ്റെടുക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ അദ്ദേഹം വീണ്ടും സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് പുതിയ നിയമനം കൂടി നടന്നിരിക്കുന്നത്.
സുരേഷ് ഗോപിയുടെ കുറിപ്പ്:
കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേക്കുള്ള ക്ഷണത്തിനും സ്ഥിരീകരണത്തിനും ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, എന്റെ സുഹൃത്തായ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ എന്നിവർക്ക് നന്ദി.
100% ഇത് വരുമാനമുള്ള പദവിയല്ലെന്നും ശമ്പളമുള്ള ജോലിയല്ലെന്നും എല്ലാ രീതിയിലും രാഷ്ട്രീയക്കാരനായി തുടരാൻ സാധിക്കുമെന്നുള്ള മന്ത്രിയുടെ ഉറപ്പും ഉള്ളതുകൊണ്ടാണ് ഞാൻ ചുമതല ഏറ്റെടുക്കുന്നത്. അതിനാൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ അനുസരിച്ച് ഞാൻ ചെയർമാനായി ചുമതലയേൽക്കും.
എനിക്കുവേണ്ടി പ്രാർത്ഥിക്കൂ, അതുവഴി ലോക പ്രശസ്തനായ ഇന്ത്യൻ സിനിമകളിലെ ഷേക്സ്പിയറുടെ പേരിന് സർഗാത്മതയിലൂടെ ഞാൻ തിളക്കം നൽകും.
P.s: കേരളത്തിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ജനവിഭാഗങ്ങൾക്കു വേണ്ടിയുള്ള ഗാന്ധി ജയന്തി റാലിക്ക് ഒരു തടസ്സവും ഉണ്ടാകില്ല. പ്രതിഷേധ മാർച്ചിനൊപ്പം ഞാനും പോകും.
അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയെ നേരത്തെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ സജീവമായി തുടരുന്ന സുരേഷ് ഗോപി പദവി ഏറ്റെടുത്തേക്കില്ലെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സുരേഷ് ഗോപിയെ അറിയിക്കാതെ കേന്ദ്രസര്‍ക്കാര്‍ പദവി പ്രഖ്യാപിച്ചതില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ നേരിടാൻ താൻ തയ്യാറാണെന്ന് നടൻ ഭീമൻ രഘു വെളിപ്പെടുത്തിയതും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ഇടതുപക്ഷത്തെ നന്നാക്കാനാണ് തന്റെ ശ്രമമെന്നും എൽഡിഎഫിന്റെ പ്രചാരകനാകാൻ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു. എവിടെ നിന്നാലും ജയിക്കും എന്ന ആത്മവിശ്വാസമുള്ള വ്യക്തിയാണ് താൻ.
ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇടുപക്ഷത്തിന് വേണ്ടി മത്സരിക്കാനും സുരേഷ് ഗോപിയെ നേരിടാനും തയ്യാറാണെന്ന് നടൻ പറഞ്ഞിരിക്കുന്നത്. അടുത്തിടെയാണ് താരം സിപിഎമ്മിൽ അംഗത്വം എടുത്തത്. അന്നു മുതൽ സിപിഎമ്മിന്റെ ശബ്ദമായി മാറുകയാണ് ഭീമൻ രഘു.
‘സംശയം എന്തിരിക്കുന്നു. സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പിൽ നേരിടാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്. വന്നു കയറിയ ഉടനെ എംപി ഇലക്ഷന് പോയാൽ പലരും വേറൊരു രീതിയിൽ വ്യാഖ്യാനിക്കുവായിരിക്കും. പക്ഷെ, എംപി ഇലക്ഷന് നിൽക്കാനും തിരഞ്ഞെടുപ്പ് സമയം പാർട്ടിക്ക് വേണ്ടി പ്രചരണം നടത്താനും ഞാൻ തയ്യാറാണ്.
സുരേഷ് ഗോപി നിൽക്കുന്നിടത്ത് ഞാൻ പോയി ഇടതുപക്ഷത്തിന് വേണ്ടി സംസാരിക്കും. സത്യം സത്യമായിട്ട് പറയും. എന്നക്കാളും വലിയ ചുമതലയാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. സുരേഷിന് എംപി പോസ്റ്റാണ് ലഭിച്ചത്. അപ്പോൾ ഞാൻ വിളിച്ചാൽ എന്റെ പ്രചരണത്തിനായി വരേണ്ടത് മര്യാദയായിരുന്നു.
പക്ഷെ, പ്രധാനമന്ത്രിയോടൊപ്പം പരിപാടിയുള്ളതിനാൽ അദ്ദേഹം വന്നില്ല. അമിതാഭ് ബച്ചൻ വന്നാലും ജയിക്കുമെന്ന് പറയുന്ന ആളാണ് ഞാൻ. അത്ര കോൺഫിഡന്റ് ആണ് ഞാൻ. ബിജെപി എനിക്ക് ചാൻസ് തന്നില്ല. ഞാൻ എൽഡിഎഫിൽ വന്നു. ആ പാർട്ടിയെ എനിക്ക് നന്നാക്കണം. അതിന് എനിക്കൊരു പ്രചാരകനാകണം. എന്നെ ഒന്ന് നിർത്തണം’- ഭീമൻ രഘു പറഞ്ഞു.
https://www.facebook.com/Malayalivartha