തുറവൂർ-അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കലിന് കേന്ദ്രത്തിന്റെ അന്തിമ അനുമതി

ഏറെനാളത്തെ കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ തുറവൂർ-അമ്പലപ്പുഴ ഭാഗത്തെ റെയിൽപാത ഇരട്ടിപ്പിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ അന്തിമ അനുമതി ലഭിച്ചതായി അഡ്വ.എ എം ആരിഫ് എം പി അറിയിച്ചു.
പി എം ഗതിശക്തി പദ്ധതിയുടെ നെറ്റ് വർക്ക് പ്ലാനിംഗ് ഗ്രൂപ്പിന്റെ യോഗത്തിലാണ് അനുകൂല തീരുമാനം കൈക്കൊണ്ടത്.
45.86 കിലോമീറ്റർ ദൈർഘ്യമുള്ള തുറവൂർ-അമ്പലപ്പുഴ ഭാഗം കൂടി ഇരട്ടിപ്പിക്കുന്നതോടെ ആലപ്പുഴ വഴിയുള്ള തീരദേശപാത മുഴുവനായും ഇരട്ടപ്പാതയാകും.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇതിനായി 1262.14 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
താൻ എം പിയായ ശേഷമാണ് പാത ഇരട്ടിപ്പിക്കലിന്റെ ചെലവ് പൂർണ്ണമായും കേന്ദ്രസർക്കാർ വഹിക്കുമെന്ന നിലപാട് എടുപ്പിക്കാൻ സാധിച്ചതെന്നും അന്തിമാനുമതി നേടിയെടുക്കാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്നും എ എം ആരിഫ് വ്യക്തമാക്കി.
തുടർനടപടികൾക്കായി തന്റെ സാന്നിധ്യത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ യോഗം വിളിക്കാൻ ജില്ല കളക്ടർക്ക് കേന്ദ്രനിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും എം പി അറിയിച്ചു.
https://www.facebook.com/Malayalivartha


























