വാട്ടര്‍മെട്രോയില്‍ കയറാനുള്ള അവസരം... സംസ്ഥാനത്ത് ജലഗതാഗതസംവിധാനത്തില്‍ ആധുനികതയുടെ വിപ്ലവപാത സൃഷ്ടിച്ച കൊച്ചി വാട്ടര്‍ മെട്രോയെ അടുത്തറിയാന്‍ തലസ്ഥാനവാസികള്‍ക്കും അവസരമൊരുങ്ങുന്നു..... കേരളീയം ജനകീയോത്സവത്തിലാണ് കൊച്ചി വാട്ടര്‍ മെട്രോ കൊച്ചിക്കായലില്‍ നിന്ന് തലസ്ഥാനനഗരിയില്‍ പ്രദര്‍ശനത്തിനായി എത്തുന്നത്

വാട്ടര്‍മെട്രോയില്‍ കയറാനുള്ള അവസരം... സംസ്ഥാനത്ത് ജലഗതാഗതസംവിധാനത്തില്‍ ആധുനികതയുടെ വിപ്ലവപാത സൃഷ്ടിച്ച കൊച്ചി വാട്ടര്‍ മെട്രോയെ അടുത്തറിയാന്‍ തലസ്ഥാനവാസികള്‍ക്കും അവസരമൊരുങ്ങുന്നു..... കേരളീയം ജനകീയോത്സവത്തിലാണ് കൊച്ചി വാട്ടര്‍ മെട്രോ കൊച്ചിക്കായലില്‍ നിന്ന് തലസ്ഥാനനഗരിയില്‍ പ്രദര്‍ശനത്തിനായി എത്തുന്നത്. കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസില്‍ ഉപയോഗിക്കുന്ന ബോട്ട് തന്നെയാവും ഇവിടെ എത്തിക്കുക.
നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിളിച്ചോതിക്കൊണ്ട് അരങ്ങേറുന്ന കേരളീയം ജനകീയോത്സവത്തിലാണ് കൊച്ചി വാട്ടര്‍ മെട്രോ കൊച്ചിക്കായലില്‍ നിന്ന് തലസ്ഥാനനഗരിയില്‍ പ്രദര്‍ശനത്തിനായി എത്തുന്നത്.
കേരളീയത്തിന്റെ പ്രധാന തീമായി അവതരിപ്പിക്കുന്ന ജലസംരക്ഷണ ക്യാമ്പയിന്റെ ഭാഗമായാണ് കൊച്ചി വാട്ടര്‍ മെട്രോയെ തിരുവനന്തപുരത്തെത്തിക്കുന്നത്.കേരളീയത്തിന്റെ പ്രധാനവേദികളിലൊന്നായ പുത്തരിക്കണ്ടം മൈതാനിയിലാവും വാട്ടര്‍ മെട്രോ ബോട്ടിന്റെ പ്രദര്‍ശനം. പൊതുജനങ്ങള്‍ക്ക് വാട്ടര്‍മെട്രോയില്‍ കയറാനുള്ള അവസരവുമൊരുക്കും.
"
https://www.facebook.com/Malayalivartha


























