സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പി.ജി.ഡോക്ടര്‍മാര്‍ ഇന്ന് 24 മണിക്കൂര്‍ പണിമുടക്കും...

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പി.ജി.ഡോക്ടര്‍മാര്‍ ഇന്ന് 24 മണിക്കൂര്‍ പണിമുടക്കും. കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സമരം.
ഇന്ന് രാവിലെ 8 മുതല്‍ നാളെ (30) രാവിലെ 8 മണി വരെയാണ് സമരം. അത്യാഹിതവിഭാഗം, ഐ.സി.യു, ലേബര്‍ വാര്‍ഡ് എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒ.പി ബ്ലോക്കിന് സമീപം രാവിലെ 10ന് സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും.
മെഡിക്കല്‍ കോളേജുകളില്‍ നിര്‍ണായക സാന്നിദ്ധ്യമായ പി.ജി ഡോക്ടര്‍മാരുടെ സമരം രോഗികളെ ബുദ്ധിമുട്ടിലാക്കും. പി.ജി വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ സംവിധാനത്തിലെ അപര്യാപ്തത,നാലു വര്‍ഷമായി മുടങ്ങി കിടക്കുന്ന സ്റ്റെപ്പന്റ് വര്‍ദ്ധന ,ഡോക്ടര്‍ രോഗി അനുപാതം, പി.ജി അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥി അനുപാതത്തിലെ അപര്യാപ്തത തുടങ്ങിയ ആവശ്യങ്ങളോടുള്ള സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.
" f
https://www.facebook.com/Malayalivartha


























