കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ രോഗമുക്തരായി....ചികിത്സയില്‍ കഴിയുന്ന ഒമ്പതു വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി

കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ രോഗമുക്തരായി....ചികിത്സയില്‍ കഴിയുന്ന ഒമ്പതു വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്നു തന്നെ ഇവര്‍ ആശുപത്രി വിടുമെന്നാണ് സൂചനകളുള്ളത്. ഓഗസ്റ്റ് 11 നാണ് ഇരുവര്‍ക്കും നിപ സ്ഥിരീകരിക്കുന്നത്. ആദ്യം രോഗം ബാധിച്ച് മരിച്ചയാളുടെ ഭാര്യാ സഹോദരനും മകനുമാണ് രോഗമുക്തി നേടിയത്.
നിപ രോഗലക്ഷണങ്ങളോടെയാണ് ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഇതിനിടെ ഒമ്പതു വയസ്സുകാരന് രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് രണ്ടാഴ്ചയോളം കുട്ടി വെന്റിലേറ്ററിലായിരുന്നു.
"
https://www.facebook.com/Malayalivartha


























