ബാങ്ക് വായ്പാ നോട്ടീസിന്റെ പേരില്‍ ഉറക്ക ഗുളിക കഴിച്ച് ആശുപത്രിയിലായിരുന്ന കുടുംബത്തിലെ വൃദ്ധ മരിച്ചു....

ബാങ്ക് വായ്പാ നോട്ടീസിന്റെ പേരില്‍ ഉറക്ക ഗുളിക കഴിച്ച് ആശുപത്രിയിലായിരുന്ന കുടുംബത്തിലെ വൃദ്ധ മരിച്ചു. മച്ചിങ്ങല്‍ വീട്ടില്‍ തങ്കമണിയാണ് (69) അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് മരിച്ചത്.
ഇവരുടെ മകള്‍ ഭാഗ്യലക്ഷ്മി, പേരക്കുട്ടി അതുല്‍ കൃഷ്ണ എന്നിവര്‍ അപകടനില തരണം ചെയ്തു. ഞായറാഴ്ച രാത്രിയായിരുന്നു മൂവരും ഉറക്ക ഗുളിക കലര്‍ത്തിയ പായസം കഴിച്ച് അവശനിലയിലായത്.
കാടുകുറ്റി സര്‍വീസ് സഹകരണ ബാങ്കില്‍ ഇവര്‍ അടയ്ക്കാനുള്ള വായ്പയായ 22 ലക്ഷം രൂപ ആവശ്യപ്പെട്ട് സഹകരണ വകുപ്പില്‍ നിന്നും നോട്ടീസ് വന്നിരുന്നു.ഇതില്‍ മനംനൊന്തായിരുന്നു ഭാഗ്യലക്ഷ്മി കുടുംബത്തോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.എല്‍.ഡി.എഫ് ഭരിക്കുന്ന ബാങ്കില്‍ നിന്നും എട്ടു വര്‍ഷം മുമ്പാണ് തങ്കമണി 14 ലക്ഷം രൂപ വായ്പയെടുത്തത്.
മകളുടെ ഭര്‍ത്താവ് വത്സനായിരുന്നു ജാമ്യക്കാരന്‍. എന്നാല്‍ തിരിച്ചടവ് ഇല്ലാതായതോടെ പലിശ കയറി 22 ലക്ഷം രൂപയോളം ബാദ്ധ്യതയായി. അതുല്‍ കൃഷ്ണയുടെ ചികിത്സയ്ക്ക് ലക്ഷക്കണക്കിന് രൂപ ചെലവായി. നാട്ടുകാരുടെ സഹായത്തിലായിരുന്നു ഇതെല്ലാം നടന്നത്.
"
https://www.facebook.com/Malayalivartha


























