Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

1,600 രൂപ കര്‍ഷകത്തൊഴിലാളി പെന്‍ഷൻ മാത്രം വരുന്ന അമ്മയുടെ അക്കൗണ്ടിൽ 63.56 ലക്ഷത്തിന്റെ നിക്ഷേപം.. നോമിനിയായി വെച്ചിരിക്കുന്നത് ഒന്നാം പ്രതി വെളപ്പായ സതീശന്റെ സഹോദരനായ ശ്രീജിത്ത്..ഇ ഡിയുടെ ചോദ്യം ചെയ്യലിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരം

29 SEPTEMBER 2023 10:16 AM IST
മലയാളി വാര്‍ത്ത

കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണക്കേസില്‍ ഇ.ഡി. കസ്റ്റഡിയില്‍ ചോദ്യംചെയ്ത സി.പി.എം. നേതാവ് പി.ആര്‍. അരവിന്ദാക്ഷന്റെ 90 വയസ്സുള്ള അമ്മയുടെ അക്കൗണ്ടിലേക്കെത്തിയത് 63.56 ലക്ഷംരൂപയുടെ നിേക്ഷപം. ഇ.ഡി.യുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.

1,600 രൂപ കര്‍ഷകത്തൊഴിലാളി പെന്‍ഷനല്ലാതെ ഇവര്‍ക്ക് മറ്റു വരുമാനമൊന്നുമില്ല. ഈ അക്കൗണ്ടില്‍ നോമിനിയായി വെച്ചിരിക്കുന്നത് ഒന്നാം പ്രതി വെളപ്പായ സതീശന്റെ സഹോദരനായ ശ്രീജിത്തിനെയാണ്. ശ്രീജിത്ത് മകനാണെന്നാണ് നോമിനി നോട്ടില്‍ കാണിച്ചിരിക്കുന്നത്. അരവിന്ദാക്ഷന്റെ പേരിലുള്ള 50 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപത്തിനു പുറമേയാണ് ഈ തുക അമ്മയുടെ അക്കൗണ്ടില്‍വന്നത്.

 

തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ അരവിന്ദാക്ഷനെ 26-നാണ് ഇ.ഡി. അറസ്റ്റുചെയ്തത്. പിന്നീട് കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തു. അരവിന്ദാക്ഷനെയും കസ്റ്റഡിയിലായിരുന്ന കരുവന്നൂര്‍ ബാങ്കിന്റെ സീനിയര്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സിനെയും കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്

വെളപ്പായ സതീശനെ സഹായിക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും അരവിന്ദാക്ഷന്‍ കരുവന്നൂര്‍ ബാങ്കില്‍ 9340 നമ്പറില്‍ അക്കൗണ്ട് തുറന്നു. ഇതിലേക്ക് സതീശന്‍ 50 ലക്ഷമിട്ടു.
വെളപ്പായ സതീശന്‍, സഹോദരന്‍ പി. ശ്രീജിത്ത് എന്നിവരുടെ അക്കൗണ്ടില്‍നിന്ന് അരവിന്ദാക്ഷന്റെ അക്കൗണ്ടിലേക്ക് ഭീമമായ തുക പല തവണ മാറ്റപ്പെട്ടു.
താമസസ്ഥലത്തിനു സമീപത്തെ സഹകരണ ബാങ്കിലും സ്വകാര്യ ബാങ്കിലും അക്കൗണ്ടുള്ള അരവിന്ദാക്ഷന്‍ അതുവഴിയും വലിയ തുകകളുടെ ഇടപാട് നടത്തി. ഇതിനായുള്ള രേഖകള്‍ ഹാജരാക്കാന്‍ അരവിന്ദാക്ഷന് സാധിച്ചിട്ടില്ല.
അരവിന്ദാക്ഷനും വെളപ്പായ സതീശനും ചേര്‍ന്ന് 2013, 2014 വര്‍ഷങ്ങളില്‍ രണ്ടുതവണ വിദേശയാത്ര നടത്തിയിട്ടുണ്ട്. കൂടെ ചാക്കോ എന്നയാളുമുണ്ടായിരുന്നു. വിദേശത്തെ സ്ഥലമിടപാടായിരുന്നു ലക്ഷ്യം.
അരവിന്ദാക്ഷന്റെ ഭാര്യ ഷീലയുടെ പേരിലുള്ള സ്ഥലം വിദേശ മലയാളിയായ അജിത്ത് മേനോന് 85 ലക്ഷത്തിന് വിറ്റു. ഒരു സുപ്രധാന സമയത്താണ് ഈ ഇടപാട് നടന്നത്. ഇക്കാര്യം വിശദമായി അന്വേഷിക്കണം
കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ ഹൈ പ്രൊഫൈല്‍ രാഷ്ട്രീയക്കാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, പ്രാദേശിക-ജില്ല-സംസ്ഥാനതല ഭരണസംവിധാനത്തിലുള്ളവര്‍ എന്നിവര്‍ക്കും പങ്കുണ്ട്.

 


നാലാം പ്രതി സി.കെ. ജില്‍സ് ഭാര്യയുടെ പേരിലുള്ള ആറു സ്ഥലങ്ങളുടെ വില്‍പ്പന നടത്തി ബന്ധപ്പെട്ട പണമിടപാടുകള്‍ നടത്തിയത് മറ്റു ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ്. ഹവാല ഇടപാടിന്റെയും ബെനാമി ഇടപാടുകളുടെയും കൂടുതല്‍ സാധ്യതകളാണ് പരിശോധിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (26 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (38 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (3 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends