കോടിയേരി മുളിയിൽനടയിലെ വീടിന്‍റെ മുകളിലത്തെ നിലയിലാണ് ഗാലറി ഒരുക്കിയിരിക്കുന്നത്... കോടിയേരി ബാലക്യഷ്ണന്‍റെ ജീവിത കഥയുടെ പ്രദർശനവും സജ്ജീകരിച്ചിട്ടുണ്ട്.... കോടിയേരി ബാലകൃഷ്ണൻ ഇനി ഇല്ല എന്ന് വിശ്വസിക്കാൻ കഴിയാത്തവർക്ക് ആ തോന്നൽ ഒന്നു കൂടി ബലപ്പെടും വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവിൽ എത്തിയാൽ..

സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഓർമകൾ നിലനിർത്തി വീട്ടിൽ സ്മാരകം ഒരുക്കി ഭാര്യ വിനോദിനി. കോടിയേരി മുളിയിൽനടയിലെ വീടിന്‍റെ മുകളിലത്തെ നിലയിലാണ് ഗാലറി ഒരുക്കിയിരിക്കുന്നത്. കോടിയേരി ബാലക്യഷ്ണന്‍റെ ജീവിത കഥയുടെ പ്രദർശനവും സജ്ജീകരിച്ചിട്ടുണ്ട്.
കോടിയേരി ബാലകൃഷ്ണൻ ഇനി ഇല്ല എന്ന് വിശ്വസിക്കാൻ കഴിയാത്തവർക്ക് ആ തോന്നൽ ഒന്നു കൂടി ബലപ്പെടും വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവിൽ എത്തിയാൽ . കോടിയേരിയുടെ രാഷ്ട്രീയ ജീവിതവും വൃക്തി ജീവിതവും അടയാളപ്പെടുത്തുന്ന 200 ലധികം ചിത്രങ്ങൾ. കണ്ണൂരിന്‍റെയും കേരളത്തിന്‍റെയും രാഷ്ട്രീയ കലുഷിത കാലത്തെ അതിജീവിച്ച പോരാളിയെയും സ്നേഹ സമ്പന്നനായ ഒരു കുടുംബ നാഥനയും കാട്ടി തരും .
ഒമ്പതു വയസുകാരൻ ബാലകൃഷ്ണനെയും മാഹി കോളജിലെ ചെയർമാനായ ബാലകൃഷ്ണനെയും രോഗശയ്യയിൽ നിന്നു ഫിനിക്സ് പക്ഷിയെ പോലെ വീണ്ടും സി പി എമ്മിന്‍റെ അമരക്കാരനായ ബാലകൃഷ്ണനയുമൊക്കെ ഈ കണ്ണാടി കൂട്ടിൽ തെളിഞ്ഞ് കാണാം. ബാലകൃഷ്ണന്‍റെയും വിനോദിയുടെ കല്യാണം ക്ഷണിച്ചു കൊണ്ട് അന്നത്തെ സി പി എം തലശേരി ഏരിയ സെക്രട്ടറി വടവതി വാസുവിന്‍റെ പേരിലുള്ള കല്യാണ കത്തും ഇവിടെയുണ്ട്. കൈയ്യെഴുത്ത് ഡയറിയും പേനയും വസ്ത്രങ്ങളും ,കട്ടിലും പുരസ്ക്കാരങ്ങളും ഇവിടെ കോടിയേരിയെ പുനർജനിപ്പിക്കുന്നു.
കുഞ്ഞുണ്ണി കുറുപ്പിന്‍റെയും നാരായണി അമ്മയുടെയും മകനായ കോടിയേരി ബാലകൃഷ്ണന്‍റെ ജനനം മുതൽ പയ്യാമ്പലത്തെ മണ്ണിനോട് ചേരുന്ന സമയം വരെ അടയാളപ്പെടുത്തിയ 14 മിനുറ്റ് ജീവചരിത്രവും വിവരിക്കുന്നതിനും അപ്പുറമാണ്. കുറച്ച് വിശ്വൽസും ജീവചരിത്രം അവസാനിക്കുമ്പോഴുള്ള പാട്ടും നിർബന്ധമായി ഹോൾഡ് ചെയ്യണം.
https://www.facebook.com/Malayalivartha


























