കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്യുന്നു....

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂര്‍ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്യുന്നു.
ഇഡി ഓഫീസിലേക്ക് പോകുന്നതിന് മുമ്പ് എം കെ കണ്ണന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കരുവന്നൂര്‍ വിഷയവുമായി ബന്ധമില്ലെന്നായിരുന്നു എം കെ കണ്ണന്റെ പ്രതികരണം. ഇത് രണ്ടാം തവണയാണ് എം കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായുള്ള ബന്ധത്തിലും കണ്ണന്‍ നേതൃത്വം നല്‍കുന്ന ബാങ്കില്‍ നടന്ന ദുരൂഹമായ ഇടപാടുകളിലുമാണ് ഇഡി അന്വേഷണം.
എം കെ കണ്ണന്‍ പ്രസിഡന്റായി തുടരുന്ന തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. അതേസമയം ഇത് രണ്ടാം തവണയാണ് എം കെ കണ്ണനെ ഇ ഡി ചോദ്യം ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























